Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ജേതാവ് സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു, ഞെട്ടിത്തരിച്ച് ബോളിവുഡ്

മുംബൈ: ബിഗ് ബോസ് ഹിന്ദിയിലെ 13ാം സീസണ്‍ ജേതാവ് സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു. പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ അകാല ചരമം. അദ്ദേഹത്തിന് 40 വയസ്സായിരുന്നു. ബോളിവുഡില്‍ വളരെ പ്രശസ്തനായ നടന്‍ കൂടിയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്നാണ് വിവരം.

Recommended Video

cmsvideo
    Bigg Boss 13 winner Sidharth Shukla dies at 40

    വരുണ്‍ ധവാന്‍ നായകനായ ഹംപ്ടി ശര്‍മ കി ദുല്‍ഹനയില്‍ ശ്രദ്ധിക്കപ്പെട്ടൊരു വേഷം ചെയ്തിരുന്നു അദ്ദേഹം. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു സിദ്ധാര്‍ത്ഥിന്റെ അന്ത്യം. ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

    1

    കിടക്കുന്നതിന് മുമ്പ് സിദ്ധാര്‍ത്ഥ് കുറച്ച് ഗുളികകള്‍ കഴിച്ചിരുന്നുവെന്നും, എന്നാല്‍ പിന്നീട് എഴുന്നേറ്റില്ലെന്നും കൂപ്പര്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. പിന്നീടാണ് സിദ്ധാര്‍ത്ഥിന്റെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് ആശുപത്രി സ്ഥിരീകരിച്ചത്. പോസ്റ്റുമോര്‍ട്ടം ഇവിടെ നടന്ന് കൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് സിദ്ധാര്‍ത്ഥിന് മരണം സംഭവിച്ചിരുന്നുവെന്നാണ് വിവരം. അമ്മയ്ക്കും രണ്ട് സഹോദരിമാര്‍ക്കും ഒപ്പമായിരുന്നു താരം താമസിച്ചിരുന്നത്. ആശുപത്രി അധികൃതര്‍ സിദ്ധാര്‍ത്ഥ് ആശുപത്രിയിലെത്തുമ്പോഴേ മരിച്ചിരുന്നുവെന്ന് പറഞ്ഞു.

    2

    മോഡലായിട്ടായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല കരിയര്‍ ആരംഭിച്ചത്. ബാബുല്‍ കാ ആംഗന്‍ ചൂട്ടെ നാ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സിദ്ധാര്‍ത്ഥ് പ്രശസ്തനായത്. അരങ്ങേറ്റത്തില്‍ തന്നെ നായകനായിരുന്നു. ജാനെ പെഹചാനെ സേ യെ അജ്‌നബി, ലവ് യൂ സിന്ദഗി തുടങ്ങിയ പരമ്പരകളിലും താരം അഭിനയിച്ചു. ബാലികാ വധു എന്ന പരമ്പരയിലൂടെയാണ് ടെലവിഷന്‍ മേഖലയില്‍ ബ്രാന്‍ഡായി താരം മാറിയത്. ബിഗ് ബോസിന്റെ പതിമൂന്നാം സീസണില്‍ ജേതാവായതോടെ ഇന്ത്യ മൊത്തം അറിയപ്പെട്ടു. ജലക് ദിക് ലാജ ആറാം സീസണ്‍, ഫിയര്‍ ഫാക്ടര്‍: കത്രോണ്‍ കെ ഖിലാഡി 7, എന്നീ ഷോകളിലെല്ലാം സിദ്ധാര്‍ത്ഥ് ഭാഗമായിരുന്നു. ഇതിനിടയിലായിരുന്നു സിനിമാ അരങ്ങേറ്റം. കരണ്‍ ജോഹറിന്റെ നിര്‍മാണ സംരംഭത്തിലായിരുന്നു അഭിനയിച്ചത്.

    3

    ബോളിവുഡ് ഒന്നടങ്കം താരത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. ഈ വാര്‍ത്ത അറിഞ്ഞ് തനിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത് സത്യമാണോ? എന്നായിരുന്നു ഗായകന്‍ അര്‍മാന്‍ കോലി ചോദിച്ചത്. ഇത് വല്ലാതെ ഷോക്കിംഗാണെന്ന് നടന്‍ മനോജ് ബാജ്‌പേയ് കുറിച്ചു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് ഈ വിയോഗം താങ്ങാനാവട്ടെ എന്നും മനോജ് ബാജ്‌പേയ് ട്വീറ്റ് ചെയ്തു. സിദ്ധാര്‍ത്ഥിനൊപ്പം ചിത്രമാണ് നടി മല്ലികാ ഷെറാവത്ത് ട്വീറ്റ് ചെയ്തത്. വളരെ വേഗത്തില്‍ അവന്‍ ഈ ലോകത്ത് നിന്ന് പോയെന്നായിരുന്നു അവരുടെ ട്വീറ്റ്. ബിപാഷ ബസു, റിതേഷ് ദേശ്മുഖ്, ടിസ്‌ക ചോപ്ര, മാധവന്‍, രവീണ ടണ്ഡന്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, കപില്‍ ശര്‍മ, വിന്ധു ധാരാസിംഗ്, നേഹ കക്കര്‍, കിയാര അദ്വാനി, മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍, തുടങ്ങി ബോളിവുഡ് മേഖലയിലെ പ്രമുഖരെല്ലാം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

    4

    സോഷ്യല്‍ മീഡിയയിലെയും മിന്നും താരമായിരുന്നു സിദ്ധാര്‍ത്ഥ്. ബിഗ് ബോസ് പതിമൂന്നാം സീസണിലെ ഷെഹനാസ് ഗില്ലുമായി അദ്ദേഹം പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ആ സീസണില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ജോഡികളായിരുന്നു ഇരുവരും. പല വേദികളിലും ഇരുവരെയും പിന്നീട് കണ്ടിരുന്നു. ബിഗ് ബോസ് ഒടിടിയിലും ഡാന്‍സ് ദീവാനെ ത്രീയിലും ഇവര്‍ എത്തിയിരുന്നു. രണ്ട് പേരും പതിമൂന്നാം സീസണിന്റെ ഫൈനലില്‍ എത്തിയിരുന്നു. പലപ്പോഴും ഇവര്‍ തമ്മില്‍ വഴക്ക് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ഇണക്കങ്ങളിലേക്ക് എത്തിയിരുന്നു. ആരാധകര്‍ ഇവര്‍ സിദ്ധ്‌നാസ് എന്ന പേരിലായിരുന്നു വിളിച്ചിരുന്നു.

    5

    ബിഗ് ബോസില്‍ ഇവരുടെ പേരില്‍ ഹാഷ്ടാഗ് പോലും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. പതിമൂന്നാം സീസണ്‍ ടിവിയില്‍ വന്ന് തുടങ്ങിയ ശേഷമായിരുന്നു ഇത്. ആരാധകരുടെ വലിയൊരു സംഘം തന്നെയുണ്ടായിരുന്നു. ഷെഹനാസ് വളരെ പൊസസീവായിരുന്നു ഷോയില്‍. സിദ്ധാര്‍ത്ഥ് തന്റേത് മാത്രമെന്ന രീതിയിലായിരുന്നു പെരുമാറ്റം. പലപ്പോഴും സിദ്ധാര്‍ത്ഥ് മറ്റുള്ളവരോട് വഴക്കുണ്ടാക്കുമ്പോള്‍ സംരക്ഷിച്ച് നിര്‍ത്തുന്നത് പോലും ഷെഹനാസായിരുന്നു. തന്നെ സിദ്ധാര്‍ത്ഥ് ശ്രദ്ധിക്കാതിരിക്കുമ്പോള്‍ വളരെയധികം പ്രശ്‌നങ്ങളും ഇവര്‍ പ്രകടമാക്കിയിരുന്നു. ബിഗ് ബോസിന് ശേഷം സിദ്ധാര്‍ത്ഥിനും കുടുംബത്തിനും ഒപ്പമായിരുന്നു ഷെഹനാസ് പിറന്നാള്‍ പോലും ആഘോഷിച്ചത്.

    6

    അതേസമയം തങ്ങള്‍ തമ്മില്‍ പ്രണയിക്കുന്നില്ലെന്ന് ഷഹനാസ് പറഞ്ഞിരുന്നത്. പക്ഷേ അവന്‍ തന്റെ കുടുംബാംഗത്തെ പോലെയാണെന്ന് ഷഹനാസ് പറഞ്ഞിരുന്നു. ഷെഹനാസിനോട് നടി മാധുരി ദീക്ഷിത് ആരാണ് നിനക്ക് പറ്റിയ പുരുഷനെന്ന് ചോദിച്ചിരുന്നു. സിദ്ധാര്‍ത്ഥിന്റെ പേരാണ് ഷഹനാസ് പറഞ്ഞു. ഷഹനാസിനെ പലരും ട്രോളിയപ്പോഴെല്ലാം രക്ഷയ്‌ക്കെത്തിയതും സിദ്ധാര്‍ത്ഥായിരുന്നു. ബിഗ് ബോസിന് ശേഷം ഇരുവരും ഒരുമിച്ച് രണ്ട് മ്യൂസിക് വീഡിയോയില്‍ ഒരുമിച്ചെത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+