Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറിലെ ഈ അഞ്ച് മണ്ഡലങ്ങള്‍ സേഫല്ല, തേജസ്വിക്ക് അഗ്നിപരീക്ഷ, വിജയഫോര്‍മുല തേടി മഹാസഖ്യം

ദുബായ്: ബീഹാറില്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പോരാട്ടം കടുപ്പമാവുന്നു. രണ്ടാം ഘട്ടത്തില്‍ ഏറ്റവും നിര്‍ണായകമാകുന്നത് അഞ്ച് മണ്ഡലങ്ങളാണ്. സെന്‍ട്രല്‍ ബീഹാര്‍, മിഥാലഞ്ചല്‍, സരണ്‍, തിര്‍ഹൂത്ത് എന്നിവയ്ക്ക് കീഴിലുള്ള മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്നോക്ക വിഭാഗം വോട്ടര്‍മാരും പിന്നോക്ക വിഭാഗക്കാരും അടങ്ങുന്ന വോട്ടുകള്‍ ഈ ഘട്ടത്തില്‍ നിര്‍ണായകമാകും. മുസ്ലീം-യാദവ വോട്ടുബാങ്കും അതോടൊപ്പം ശക്തമാണ്. ഇവര്‍ മഹാസഖ്യത്തിന്റെ വോട്ടര്‍മാരാണ്.

തേജസ്വിയുടെ അഗ്നിപരീക്ഷ

തേജസ്വിയുടെ അഗ്നിപരീക്ഷ

2015ല്‍ ഇവിടെയുള്ള 94 സീറ്റില്‍ 11 എണ്ണത്തില്‍ ഇഞ്ചോടിഞ്ചായിരുന്നു. ഇത്തവണ പ്രധാനപ്പെട്ട പോരാട്ടം നടക്കുന്നത് രഘോപൂരിലാണ്. തേജസ്വിക്ക് ഇവിടെ അഗ്നിപരീക്ഷയാണ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വിക്ക് ഇവിടെ ജയിക്കേണ്ടതുണ്ട്. തേജസ്വിയുടെ എതിരാളി സതീഷ് കുമാര്‍ 2010ല്‍ രഘോപൂരില്‍ വിജയിച്ചതാണ്. രഘോപൂര്‍ യാദവ ഭൂരിപക്ഷമുള്ള മണ്ഡലമാണ്. ലാലു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായിട്ടാണ് ഇതിനെ കാണുന്നത്. ഇത്തവണ അട്ടിമറി ഉണ്ടാവുമെന്നാണ് ബിജെപി പറയുന്നത്.

ലാലു കുടുംബത്തിന് ജയിക്കണം

ലാലു കുടുംബത്തിന് ജയിക്കണം

ലാലുവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് മത്സരിക്കുന്ന മണ്ഡലമാണ് ഹസന്‍പൂര്‍. ഇത് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. മഹുവയില്‍ നിന്നാണ് തേജ് പ്രതാപ് ഹസന്‍പൂരിലെത്തിയിരിക്കുന്നത്. യാദവ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണിത്. 1967 മുതല്‍ യാദവ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെയാണ് ഈ മണ്ഡലം ജയിപ്പിക്കാറുള്ളത്. വിവാഹ സംബന്ധമായ കേസ് ഉള്ളത് കൊണ്ടാണ് ഹസന്‍പൂരിലേക്ക് തേജ് പ്രതാപ് മാറിയതെന്ന് അഭ്യൂഹമുണ്ട്. രാജ്കുമാര്‍ റായിയാണ് ഇവിടെ തേജ് പ്രതാപിന് എതിരാളി. ജെഡിയുവിന്റെ സിറ്റിംഗ് എംഎല്‍എയാണ് അദ്ദേഹം.

കോണ്‍ഗ്രസ് ടിക്കറ്റില്‍ സിന്‍ഹ

കോണ്‍ഗ്രസ് ടിക്കറ്റില്‍ സിന്‍ഹ

ബങ്കിപൂരാണ് മറ്റൊരു കടുപ്പമേറിയ പോരാട്ടം നടക്കുന്ന മണ്ഡലം. ലവ് സിന്‍ഹയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവിടെ മത്സരിക്കുന്നത്. ശത്രുഘ്‌നന്‍ സിന്‍ഹയുടെ മൂത്തമകനാണ് ലവ് സിന്‍ഹ. ബീഹാറില്‍ ആദ്യത്തെ തിരഞ്ഞെടുപ്പിനെയാണ് ലവ് സിന്‍ഹ നേരിടുന്നത്. ലവ് സിന്‍ഹ നേരത്തെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ സജീവ സാന്നിധ്യമായിരുന്നു. ബിജെപിയുടെ നിതിന്‍ നബിനാണ് ഇവിടെ എതിരാളി. മൂന്ന് തവണ ഇവിടെ ജയിച്ച നേതാവാണ് നബിന്‍. ലവ് സിന്‍ഹയ്ക്ക് ഇവിടെ ജയിക്കുക കടുപ്പമേറിയ കാര്യമാണ്.

പട്‌ന സിറ്റി

പട്‌ന സിറ്റി

പട്‌ന സിറ്റി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ്. ഇവിടെ ബിജെപിയുടെ സീനിയര്‍ നേതാവും റോഡ് നിര്‍മാണ വകുപ്പ് മന്ത്രി നന്ദ കിഷോര്‍ യാദവുമാണ് മത്സരിക്കുന്നത്. പട്‌ന സിറ്റി കിഷോറിന്റെ സിറ്റിംഗ് സീറ്റാണ്. ഇവിടെ കുശ്വാഹ വിഭാഗത്തിനാണ് സ്വാധീനം. 1995 മുതല്‍ ഇവിടെ നിന്ന് യാദവ് മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രവീണ്‍ കുശ്വാഹയാണ് നന്ദകിഷോറിന് എതിരാളി. പോരാട്ടം കടുപ്പമേറിയത് തന്നെയാണ്.

തേജ് പ്രതാപിന്റെ ഭാര്യാപിതാവ്

തേജ് പ്രതാപിന്റെ ഭാര്യാപിതാവ്

തേജ് പ്രതാപിന്റെ ഭാര്യാ പിതാവ് ചന്ദ്രികാ റായ് മത്സരിക്കുന്ന പാര്‍സയാണ് കടുത്ത പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം. ജെഡിയു ടിക്കറ്റിലാണ് മത്സരിക്കുന്നത്. മുന്‍ ബീഹാര്‍ മന്ത്രിയാണ് അദ്ദേഹം. മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ മകനാണ് അദ്ദേഹം. 1985നും 2015നും ഇടയില്‍ ആറ് തവണ പാര്‍സ സീറ്റില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട് ചന്ദ്രികാ റായ്. 2015ല്‍ ലാലുവുമായി ഇടഞ്ഞതോടെ ആര്‍ജെഡി വിട്ടാണ് റായ് ജെഡിയുവില്‍ ചേര്‍ന്നത്. ജെഡിയുവില്‍ നിന്ന് ആര്‍ജെഡിയിലെത്തിയ ഛോട്ടെ ലാല്‍ റായിയാണ് ഇവിടെ ചന്ദ്രികാ റായിക്ക് എതിരാളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+