ബിഹാറിൽ കോൺഗ്രസിന് ബൂസ്റ്റ്; എൽജെഡി അധ്യക്ഷൻ ശരദ് യാദവിന്റെ മകൾ കോൺഗ്രസിലേക്ക്
പാട്ന; ബിഹാർ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എൽജെഡി അധ്യക്ഷൻ ശരദ് യാദവിന്റെ മകൾ കോൺഗ്രസിലേക്ക്. സുഭാഷിണി രാജ് റാവുവാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ സുഭാഷിണി കോൺഗ്രസ് സീറ്റിൽ മത്സരിക്കുമെന്നാണ് വിവരം.
ബിജെപി ബന്ധത്തിന്റെ പേരില്‍ ജെഡിയു വിട്ട് പുറത്ത് വന്ന ശരദ് യാദവ് 2018ലാണ് ലോക് താന്ത്രിക് ജനതാ ദള്‍ രൂപീകരിച്ചത്. ഇക്കുറി തിരഞ്ഞെടുപ്പിൽ ജെഡിയുവുമായി ചേർന്ന് ശരദ് യാദവ് ചേർന്ന് പ്രവർത്തിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഇതിനെ തള്ളി പിന്നീട് പാർട്ടി രംഗത്തെത്തിയിരുന്നു. ജെഡിയുമായി ചേരില്ലെന്ന് മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തെ അധികാരത്തിലെത്തിക്കാനുള്ള പരിശ്രമങ്ങളിൽ അദ്ദേഹം പങ്കാളിയാകുമെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു.

243 അംഗ നിയമസഭയിലേക്ക് 3 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആർജെഡി നയിക്കുന്ന മഹാസഖ്യത്തിൽ കോണ്‍ഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ പാർട്ടികളാണുള്ളത്. നേരത്തേ എൻഡിഎ വിട്ടു വന്ന ഉപേന്ദ്ര കുശ്വാഹയുടെ എൽജെപിയും ജിതിൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (എച്ച്എം) മഹാസഖ്യത്തിനൊപ്പമായിരുന്നു. എന്നാൽ സീറ്റു വിഭജനത്തെ ചോല്ലി ഇരുവരും സഖ്യം വിട്ടു.
മഞ്ജി എൻഡിഎയിൽ ചേർന്നപ്പോൾ കുശ്വാഹയുടെ ആർഎൽഎസ്പി ബിഎസ്പിയുമായി ചേർന്ന് സഖ്യമുണ്ടാക്കി. അതേസമയം ഭരണകക്ഷയിൽ ജെഡിയുവും ബിജെപിയുമാണ് മത്സരിക്കുന്നത്. ജെഡിയുവുമായി ഉടക്കി രാം വിലാസ് പസ്വാൻറെ ലോക് ജനശക്തി പാർട്ടി സഖ്യം വിട്ടിരുന്നുഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും.












Click it and Unblock the Notifications