കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ ഫോട്ടോ ഫിനിഷിലേക്കാണോ? കാര്യങ്ങള്‍ കടുപ്പം, നിതീഷിന്റെ തകര്‍ച്ചയ്ക്ക് പല കാരണങ്ങള്‍!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഫോട്ടോ ഫിനിഷിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണോ. പ്രചാരണത്തിലെ മുന്നേറ്റം അടക്കം ഇത്തരമൊരു സാധ്യതയ്ക്കുള്ള സൂചനയാണ് നല്‍കുന്നത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് അത്തരമൊരു ഫോട്ടോ ഫിനിഷിലേക്ക് മത്സരത്തെ നയിക്കുമെന്നാണ് കരുതുന്നത്. 78 സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. നിതീഷിന് ഈ ഘട്ടത്തില്‍ ജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മുസ്ലീം വോട്ടുകള്‍ ധാരാളമുള്ള മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തിലുള്ളത്. ഇവയില്‍ ജയിച്ചെടുക്കുക ബുദ്ധിമുട്ടാണ്. ഒപ്പം ബിജെപി കൂടി ഉള്ളത് കാര്യങ്ങളെ വഷളാക്കുന്നു. പക്ഷേ രണ്ട് തരത്തിലായിട്ട് ഈ മണ്ഡലങ്ങളെ കണ്ടാല്‍ രണ്ട് മുന്നണികള്‍ക്കും സ്വാധീനമുണ്ടെന്ന് കാണാം.

1

കേസിയും സീമാഞ്ചലും അടങ്ങുന്നവയാണ് 78 സീറ്റിലുള്ളത്. കോസി എന്‍ഡിഎ മേഖലയാണ്. സീമാഞ്ചല്‍ മഹാസഖ്യത്തിന് സ്വാധീനമുള്ള മേഖലയാണ്. ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന നിതീഷിന്റെ പ്രസ്താവന ഇവരെ കൂടി ലക്ഷ്യമിട്ടാണ്. അതായത് നിതീഷിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മറികടക്കാന്‍ വൈകാരികമായ വിഷയമായി ഇതിനെ മാറ്റിയെടുക്കാനാണ് നിതീഷ് ലക്ഷ്യമിട്ടത്. യോഗിയെ എതിര്‍ത്തും എന്‍ആര്‍സി, സിഎഎ വിഷയങ്ങളെ തള്ളിയും നിതീഷ് രാഷ്ട്രീയം കളിക്കുന്നത് പിടിച്ച് നില്‍ക്കാന്‍ കൂടിയാണ്. ബിജെപിക്ക് അദ്ദേഹം വഴിമാറുകയാണെന്ന് ഇതിലൂടെ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ്.

അതേസമയം നിതീഷിന്റെ വിരമിക്കല്‍ പ്രഖ്യാപനം വലിയ ചലനമാണ് മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇവര്‍ നിതീഷിന് പകരക്കാരെ തേടി തുടങ്ങിയിരിക്കുകയാണ്. നിതീഷ് വിരമിക്കല്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. പക്ഷേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് ശക്തമായി ഉപയോഗിക്കുന്നുണ്ട്. ഞങ്ങള്‍ നേരത്തെ തന്നെ നിതീഷ് തളര്‍ന്ന് പോയ നേതാവാണെന്ന് പറയുന്നുണ്ട്. അതാണ് യാഥാര്‍ത്ഥ്യമായതെന്നും തേജസ്വി യാദവ് പറഞ്ഞു. ഈ പ്രചാരണം ഏറ്റെടുക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ഒരുപാട് പേരുണ്ട്. എന്നാല്‍ നിതീഷ് പുതിയ ഭരണമോഡലോ താന്‍ ആര്‍ക്കാണ് ഭരണം കൈമാറുകയെന്നോ പ്രഖ്യാപിക്കാത്തത് വലിയ പ്രതിസന്ധി വോട്ടര്‍മാര്‍ക്കിടയിലുണ്ടാക്കിയിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പിലെ പ്രചാരണ ഘട്ടത്തില്‍ നിതീഷ് ഉപയോഗിച്ച പല വാക്കുകളും നിലവാരം കുറഞ്ഞവയായിരുന്നു. നേരത്തെ എതിരാളികളെ വിമര്‍ശിക്കുന്നതില്‍ പോലും മാന്യത കൊണ്ടുവന്നിരുന്ന നിതീഷിന് എന്തുപറ്റിയെന്ന ചോദ്യവും വോട്ടര്‍മാര്‍ ഉന്നയിക്കുന്നു. നിന്റെ പിതാവിനോട് ചോദിക്ക്, തുടങ്ങിയ പദങ്ങള്‍ നിതീഷ് തേജസ്വിക്കെതിരെ ഉപയോഗിക്കുകയും ചെയ്തു. പ്രശ്‌നം തേജസ്വി യാദവ് മാത്രമല്ല ചിരാഗ് പാസ്വാനും കൂടി അദ്ദേഹത്തെ തകര്‍ക്കാന്‍ രംഗത്തുള്ളതാണ്. ബിജെപിക്കുള്ളിലെ ശത്രുക്കളും നിതീഷിന്റെ ജയം അസാധ്യമാക്കുന്നു. മൂന്നാം ഘട്ടം ജയിച്ചില്ലെങ്കില്‍ നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വരും.

English summary
bihar assembly election: nitish facing tough task as third phase election nearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X