• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആണും ആണും കല്യാണം കഴിച്ചാല്‍ കുട്ടികളുണ്ടാവില്ലല്ലോ...!'

Google Oneindia Malayalam News

പാട്‌ന: സ്ത്രീധന സമ്പ്രദായത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പാട്‌നയില്‍ വിദ്യാര്‍ത്ഥികളുടെ പുതിയ ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുവേയായിരുന്നു സ്ത്രീധനം വാങ്ങുന്നതിനെ വിമര്‍ശിച്ച് അദ്ദേഹം സംസാരിച്ചത്.

വിവാഹങ്ങളില്‍ സ്ത്രീധനം വാങ്ങുന്നത് വളരെ മോശം കാര്യമാണെന്നും അതിക്കാള്‍ മോശമായ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാഹം കഴിച്ചാല്‍ മാത്രമെ കുട്ടികള്‍ ഉണ്ടാകൂ. പുരുഷന്‍മാര്‍ പരസ്പരം കല്ല്യാണം കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. സ്ത്രീധനം നല്‍കില്ലെന്ന് പ്രഖ്യാപിക്കുന്ന പെണ്‍കുട്ടികശുടെ കല്യാണത്തിന് താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം നല്‍കില്ലെന്ന് എഴുതി നല്‍കിയാല്‍ മാത്രം വിവാഹങ്ങളില്‍ പങ്കെടുക്കുകയുള്ളൂ എന്ന് ഓരോരുത്തരും തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാമൂഹിക തിന്മകള്‍ തുടച്ചുനീക്കാനും പെണ്‍കുട്ടികളെ ശാക്തീകരിക്കാന്‍ വിദ്യാഭ്യാസം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇന്നത്തെ സമൂഹത്തിലെ ഏറ്റവും നീചമായ ആചാരങ്ങളില്‍ ഒന്നാണ് സ്ത്രീധന സമ്പ്രദായം. അത് അവസാനിപ്പിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇത് തടയാന്‍ ആളുകള്‍ മുന്നോട്ട് വരണം, അപ്പോള്‍ മാത്രമേ സമൂഹത്തെ നവീകരിക്കാന്‍ കഴിയൂ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശാന്തില്ലെങ്കില്‍ മുന്‍ വിശ്വസ്തന്‍, ടാസ്‌ക് ഫോഴ്‌സ് സെറ്റാക്കി കോണ്‍ഗ്രസ്, മാറ്റം വരുന്നുപ്രശാന്തില്ലെങ്കില്‍ മുന്‍ വിശ്വസ്തന്‍, ടാസ്‌ക് ഫോഴ്‌സ് സെറ്റാക്കി കോണ്‍ഗ്രസ്, മാറ്റം വരുന്നു

താന്‍ പഠിക്കുന്ന സമയത്ത് പെണ്‍കുട്ടികള്‍ എഞ്ചിനീയറിങ്, മെഡിക്കല്‍ കോഴ്‌സുകള്‍ തെരഞ്ഞടുക്കുന്നത് വളരെ കുറവായിരുന്നെന്നും ഒരു പെണ്‍കുട്ടി ആ മേഖല തെരഞ്ഞെടുത്താല്‍ അവള്‍ക്ക് തുറിച്ചു നോട്ടങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ഇപ്പോള്‍ നിരവധി പെണ്‍കുട്ടുകള്‍ എഞ്ചിനീയറിങ്, മെഡിക്കല്‍ കോഴ്‌സുകള്‍ തെരഞ്ഞടുക്കുന്നുണ്ട്. ഈപെണ്‍കുട്ടികള്‍ മുന്നോട്ട് വരുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍ക്കാര്‍ സ്ത്രീധനത്തിനെതിരെ ക്യാംപെയ്നുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും നിതീഷ് കുമാര്‍ അറിയിച്ചു. സ്ത്രീകള്‍കളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ബിഹാര്‍ സര്‍ക്കാര്‍ മദ്യം നിരോധിച്ചതെന്നും അദ്ദേഹം അറിയിച്ചു.

2016 ഏപ്രില്‍ മുതലാണ് ബിഹാറില്‍ മദ്യ വില്‍പനയും ഉപഭോഗവും നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിരോധിച്ചത്. ബിഹാറില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ നിയമമായിരുന്നു ഇത്. നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

'ടാസ്കുകൾ ഇത്ര മികവോടെ ചെയ്യുന്ന വേറേ ആരാണ് ബിഗ് ബോസിലുള്ളത്'; വൈറലായി സർക്കാസം കുറിപ്പ്
എന്നാല്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബിഹാറില്‍ ജനങ്ങള്‍ വന്‍തോതില്‍ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നിന് അടിമപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വ്യാജ മദ്യം നിര്‍മിക്കുന്ന കൂടിയെന്നും വിമര്‍നം ഉയര്‍ന്നിരുന്നു.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Bihar Cm Nitish Kumar asks what happens if a man marries another man?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X