'ടാസ്കുകൾ ഇത്ര മികവോടെ ചെയ്യുന്ന വേറേ ആരാണ് ബിഗ് ബോസിലുള്ളത്'; വൈറലായി സർക്കാസം കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാർത്ഥികളില്‍ ഒരാളാണ് റോബിന്‍. ഷോയ്ക്ക് അകത്തും പുറത്തും ഒരു പോലെ എതിരാളികളുള്ള താരത്തിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വരാറുണ്ട്. താരത്തിന്റെ മത്സര രീതിയിയാണ് തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിന് എതിരാളികളെ സൃഷ്ടിച്ചത്. എന്നാല്‍ മറുവശത്ത് താരത്തെ പിന്തുണയ്ക്കുന്നവർക്കും കുറവൊന്നുമില്ല.
ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം റോബിന് വേണ്ടി ശക്തമായി വാദിക്കുന്ന നിരവധി ആരാധകരനെ കാണാന്‍ കഴിയും. എന്നാല്‍ ഇപ്പോഴിതെ റോബിനെ പരിഹസിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തില്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അല്‍പം സർക്കാസം രൂപത്തിലുള്ള ഈ കുറിപ്പില്‍ പ്രധാനമായും റോബിന്റെ പോരായ്മകള്‍ നേർ വിപരീതമായിട്ടാണ് ഇവിടെ എടുത്ത് കാണിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
'പരമാവധി ശ്രമിച്ചു, ഒന്നും നടക്കാതെ വന്നപ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്': ബിന്ദു കൃഷ്ണ

ആദ്യം എനിക്ക് ഡോക്ടർ റോബിനെ തീരെ ഇഷ്ടമല്ലായിരുന്നു. എന്നാല് ഇപ്പൊ അത് മാറി. ഇദ്ദേഹം തന്നെ ബിഗ്ബോസ് ജയിക്കണം എന്നാണ് ആഗ്രഹം അതിനുള്ള കാരണങ്ങൾ കൂടി പറയാം.
1) മലയാളവും മറ്റ് ഭാഷകളും കൈകാര്യം ചെയ്യാനുള്ള കഴിവ്. ഏത് ടാസ്ക് വന്നാലും അത് അവരുടെ മുൻപിൽ തെറ്റ് കൂടാതെ വായിക്കാൻ ഒരു പ്രത്യേക കഴിവാണ് ഡോക്ടറിന്. ബിഗ്ബോസിൻ്റെ മലയാളം വേർഷനിൽ ഇത്ര ഭംഗിയായി മലയാളം വായിക്കാൻ കഴിയുന്ന വേറെ ആരും തന്നെ ഇല്ലെന്ന് തോന്നുന്നു. മലയാളം മാത്രമല്ല ഇംഗ്ലീഷും നല്ലോണം കൈകാര്യം ചെയ്യാറുണ്ട്. This is what we do, we will F#$#, i am her d@$@# തുടങ്ങിയ ഹോളിവുഡിൽ പോലും കേട്ടിട്ടില്ലാത്ത ഡയലോഗുകൾ ആണ് അയാൾ അവർത്തന വിരസത ഇല്ലാതെ പറയുന്നത്.
ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍

2) ടാസ്കുകൾ വിജയിക്കാൻ ഉള്ള അപാര ശക്തി. ടാസ്കുകൾ ഇത്ര മികവോടെ ചെയ്യുന്ന വേറേ ആരെയും തൻ്റെ ലൈഫിൽ കണ്ടിട്ടില്ല എന്നാണ് റോബിൻ്റെ പെർഫോമൻസ് കണ്ടശേഷം പ്രശസ്ത രസതന്ത്ര വിദഗ്ദൻ ഹൈസംബർഗ് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞത്.
3) ദിൽഷ റോബിൻ പ്രണയം. പല തരത്തിൽ ഉള്ള പ്രണയങ്ങൾ കണ്ടിട്ടുണ്ട് എങ്കിലും അത് ഒരു അത്ഭുതമായി തോന്നിയത് റോബിൻ ദിൽഷ പ്രണയം കണ്ടപ്പോഴാണ്. എങ്ങനെയാണ് ഒരാൾക്ക് മറ്റൊരാളെ ഇത്ര ആഴത്തിൽ സ്നേഹിക്കാൻ കഴിയുക. ഇവരുടെ പ്രണയം കാണാൻ വേണ്ടി മാത്രം ഹോട്സ്റ്റാർ ചാർജ് ചെയ്ത ഒരു ഫ്രണ്ട് നമ്മുക്ക് എല്ലാർക്കും കാണും.

4) ചേച്ചിപെണ്ണും അനിയകുട്ടനും.
പ്രണയ ബന്ധം മാത്രമല്ല ആഴത്തിൽ ഉള്ള ചേച്ചി അനിയൻ ബന്ധവും കഴിഞ്ഞ 57 ദിവസങ്ങൾ കൊണ്ട് കണ്ട് കഴിഞ്ഞു. എത്രവട്ടമാണ് ലക്ഷ്മിപ്രയയും ഡോക്ടറും നമ്മുടെ കണ്ണ് നിറയിപ്പിച്ചത്. അവരുടെ സ്നേഹം കണ്ട് എല്ലാം ചേച്ചി അനിയന്മാര് അസൂയപ്പെട്ടുകയായിരിക്കും.
5) റോബിൻ ഉണ്ടെങ്കിൽ ജയില് ഒരു സ്വർഗമാണ്.
ഒരാഴ്ചയിൽ ഏറ്റവും കൂടുതൽ ദിവസം ജയിലിൽ കിടന്നതും, ഒറ്റയ്ക്ക് ജയിലിൽ കിടന്നു എന്ന റെക്കോർഡും റോബിന് മാത്രം അവകാശപ്പെട്ടതാണ്. അദ്ദേഹം എത്ര ബ്രില്ലിയൻ്റ് പ്ലേയറാണ്.

6) എല്ലാരെയും ബെസ്റ്റ് ഫ്രണ്ട് ആക്കുന്ന സൗഹൃദം.
ആൾക്കാരെ വെറും ദിവസങ്ങൾ കൊണ്ടാണ് റോബിൻ ബെസ്റ്റ് ഫ്രണ്ട് ആകുന്നത്. ആൾക്കാരുമായി ഇങ്ങനെ അടുക്കുവാനും അവരിൽ സൗഹൃദം ഉണ്ടാക്കാനും കഴിയുന്ന റോബിൻ ജനഹൃദയങ്ങളും കരളും കീഴടക്കി കഴിഞ്ഞു