ബീഹാറില്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ബിജെപി നീക്കം, 10 എംഎല്‍എമാര്‍ കുറുമാറിയേക്കും
ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാറിന്റെ കൂറുമാറ്റ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി. കോണ്‍ഗ്രസിനെ പിളര്‍ത്താനാണ് ബിജെപി നീക്കമെന്ന് റിപ്പോര്‍ട്ട്. പത്തോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ കേന്ദ്ര നേതൃത്വം കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയെയാണ് പുതിയ നീക്കങ്ങള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെയും, ഉപേന്ദ്ര കുശ്വാഹയെയും അദ്ദേഹം കണ്ടിട്ടുണ്ട്. കുശ്വാഹയുടെ ആര്‍എല്‍എസ്പി നേരത്തെ ജെഡിയുവില്‍ ലയിച്ചിരുന്നു. ജെഡിയുവിന്റെ പാര്‍ലമെന്ററി ബോര്‍ഡിന്റെ ചെയര്‍മാനായും കുശ്വാഹയെ നേരത്തെ നിയമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാഷ്ട്രീയ ലോക് ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി അദ്ദേഹം രൂപീകരിച്ചിരുന്നു.

അതേസമയം നിതീഷ് സര്‍ക്കാര്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വീഴുമെന്ന് ജിതന്‍ റാം മാഞ്ചിയുടെ മകന് സന്തോഷ് കുമാര്‍ സുമന് പറഞ്ഞു. മാഞ്ചിയുടെ പാര്‍ട്ടിയായ എച്ച്എഎം എന്‍ഡിഎയുടെ ഭാഗമാണ്. സന്തോഷ് സുമന് നേരത്തെ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉപമുഖ്യമന്ത്രി പദം ഓഫര്‍ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം ഓഫറുകള്‍ കൊണ്ടൊന്നും തന്നെ സ്വാധീനിക്കാനാവില്ലെന്ന് സുമന് പറഞ്ഞു. ഞങ്ങള്‍ എന്‍ഡിഎയ്ക്കൊപ്പം ഉറച്ചുനില്‍ക്കും. ഇത്തരം ഓഫറുകള്‍ വന്നുകൊണ്ടേയിരിക്കുമെന്നും സുമന് പറഞ്ഞു. ബിജെപിയില്‍ നിന്ന് സഖ്യകക്ഷികളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് ആര്‍ജെഡി നടത്തിയത്.
ആര്‍ജെഡി എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരിക്കുകയാണ്. ലാലു പ്രസാദ് യാദവ് ജെഡിയുവിനെ പിളര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. നിതീഷിനോട് നിലപാട് വ്യക്തമാക്കാന്‍ ആര്‍ജെഡി എംപി മനോജ് ജാ ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷ് ഇക്കാര്യത്തില്‍ നിലപാട് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
അതേസമയം ബിജെപി നാളെ നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം നിതീഷുമായി ചേരുന്ന കാര്യം തീരുമാനിക്കും. നിലവില്‍ കാഴ്ച്ചക്കാരായി നില്‍ക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. തിരക്കിട്ട് തീരുമാനം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വവും പറയുന്നത്. നിതീഷ് വന്നാലും ഇല്ലെങ്കിലും കാര്യമായ നേട്ടങ്ങള്‍ ഇല്ലെന്നാണ് ബിജെപിയുടെ വാദം.
അതേസമയം കോണ്‍ഗ്രസിലെ ഒരു എംഎല്‍എ പോലും കൂറുമാറില്ലെന്ന് ഡോ ഷക്കീല്‍ അഹമ്മദ് ഖാന് പറഞ്ഞു. ഇപ്പോള്‍ വരുന്ന വാര്‍ത്തകളൊന്നും സ്ഥിരീകരണമില്ലാത്തതാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. എംഎല്‍എമാര്‍ ആരും വിട്ടുപോകില്ല. പാര്‍ട്ടിക്കൊപ്പം ഉറച്ച് നില്ക്കും. കോണ്‍ഗ്രസില്‍ നിന്ന് ഇവര്‍ പുറത്തേക്ക് പോകുമെന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ ഷക്കീല്‍ അഹമ്മദ് പറഞ്ഞു.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications