കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; അപ്രതീക്ഷിത തിരിച്ചടിയില്‍ പതറി ബിജെപി

Google Oneindia Malayalam News

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ രാജിവെച്ചു. ബി ജെ പി സഖ്യത്തില്‍ നിന്ന് ഒഴിയുന്നതിന്റെ ഭാഗമായാണ് നടപടി. ബിഹാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാന് നിതീഷ് കുമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചു.'ഞാന്‍ രാജി വെച്ചു. ഞങ്ങള്‍ എന്‍ ഡി എയുമായുള്ള സഖ്യം വിടുന്നു. എല്ലാ ജെ ഡി യു എം പിമാരും എം എല്‍ എമാരും എന്‍ ഡി എ വിടാന്‍ ആഗ്രഹിച്ചിരുന്നു,' ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം നിതീഷ് കുമാര്‍ പറഞ്ഞു.

ഇങ്ങനെയുണ്ടോ ഒരു കാമുകൻ; കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ 200 പവൻ സ്വർണം കവർന്നു, ഒടുവിൽഇങ്ങനെയുണ്ടോ ഒരു കാമുകൻ; കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ 200 പവൻ സ്വർണം കവർന്നു, ഒടുവിൽ

1

എട്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിതീഷിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ബി ജെ പിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്. ഇന്ന് രാവിലെ ജെ ഡി യുവും പ്രതിപക്ഷമായ ആര്‍ ജെ ഡിയും പാറ്റ്നയില്‍ തങ്ങളുടെ എം എല്‍ എമാരുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ബി ജെ പി സഖ്യം വിട്ടുവന്നാല്‍ നിതീഷ് കുമാറിനെ പിന്തുണക്കുമെന്ന് ആര്‍ ജെ ഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പറഞ്ഞിരുന്നു.

2

രാജി പ്രഖ്യാപിച്ച ഉടന്‍ നിതീഷ് കുമാര്‍ പാട്‌നയിലെ ലാലുപ്രസാദ് യാദവിന്റെ വസതിയിലെത്തി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി. തേജസ്വി യാദവിനൊപ്പം വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി നിതീഷ് കുമാര്‍ വീണ്ടും ഗവര്‍ണറെ കാണും എന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയും ആകുമെന്നാണ് വിവരം.

3

കോണ്‍ഗ്രസിന് സ്പീക്കര്‍ സ്ഥാനം ലഭിച്ചേക്കും. 16 എം എല്‍ എമാരുള്ള ഇടത് പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാണ്. ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നിതീഷ് കുമാര്‍ ജെ ഡി യു എംഎ ല്‍ എമാരുമായും എം പിമാരുമായും കൂടിക്കാഴ്ച നടത്തിയത്. ഇവരുടെ പിന്തുണ ഉറപ്പാക്കിയാണ് നിതീഷ് രാജി സമര്‍പ്പിച്ചത്.

തിരിച്ചുവരവിന് പണി തുടങ്ങി പ്രിയങ്ക; യുവ ദളിത് നേതാവിനെ അധ്യക്ഷനാക്കും? ചർച്ചകൾതിരിച്ചുവരവിന് പണി തുടങ്ങി പ്രിയങ്ക; യുവ ദളിത് നേതാവിനെ അധ്യക്ഷനാക്കും? ചർച്ചകൾ

4

മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്താന്‍ കരുനീക്കം നടത്തിയത് പോലെ ജെ ഡി യുവിനേയും പിളര്‍ത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബി ജെ പി ശ്രമിക്കുന്നു എന്ന ആശങ്കയാണ് സഖ്യം വിടാന്‍ നിതീഷിനെ പ്രേരിപ്പിച്ചത്. കേന്ദ്ര മന്ത്രിസഭയില്‍ വീണ്ടും ചേരേണ്ടതില്ല എന്ന് പാര്‍ട്ടി തീരുമാനിച്ചതായി ജെ ഡി യു ദേശീയ അധ്യക്ഷന്‍ ലലന്‍ സിങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

5

കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. ജെ ഡി യു - ബി ജെ പി സഖ്യത്തെ നേരിട്ടത് ആര്‍ ജെ ഡി - കോണ്‍ഗ്രസ് - ഇടത് സഖ്യമായിരുന്നു. ഏറ്റവും കൂടുതല്‍ സീറ്റ് എന്‍ ഡി എക്ക് ലഭിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ആര്‍ ജെ ഡിയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ തേജസ്വി യാദവിന്റെ ഉദയം കണ്ട തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്.

6

ആര്‍ ജെ ഡി 75 സീറ്റില്‍ വിജയിച്ചപ്പോള്‍ ബി ജെ പി 74 സീറ്റില്‍ വിജയിച്ചു. എന്‍ ഡി എയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി ജെ പി ആയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം ജെ ഡി യുവിന് നല്‍കുകയായിരുന്നു. അന്ന് മുതല്‍ സംസ്ഥാനത്തെ ബി ജെ പി ഘടകം ജെ ഡി യുവിനെ പലപ്പോഴും ആക്രമിച്ചിരുന്നു. അതിന്റെ ഏറ്റവും ഒടുവിലായാണ് നിതീഷ് കുമാര്‍ രാജി പ്രഖ്യാപിക്കുന്നത്.

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview

ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍

English summary
Bihar Crisis: Chief Minister Nitish Kumar submitted his resignation to the Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X