കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങളുടെ ആ ഉദ്ദേശ്യം ബീഹാറില്‍ നടക്കില്ല'; ബിജെപിയോട് തേജസ്വി യാദവ്

Google Oneindia Malayalam News

പാട്‌ന: ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്. ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ജെ ഡി യുവുമായി കൈകോര്‍ത്തതിന് പിന്നാലെയാണ് തേജസ്വി യാദവിന്റെ വിമര്‍ശനം. ആളുകളെ വിലക്കാനും ഭീഷണിപ്പെടുത്താനും മാത്രമേ ബി ജെ പിക്ക് അറിയൂ എന്നും അവര്‍ സഖ്യമുണ്ടാക്കുന്ന പാര്‍ട്ടികളെ നശിപ്പിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികളെ അവസാനിപ്പിക്കും എന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞിരുന്നു. ജനങ്ങളെ ഭയപ്പെടുത്തി വിലക്കെടുക്കാന്‍ മാത്രമേ ബി ജെ പിക്ക് അറിയൂ. ബി ജെ പിയുടെ അജണ്ട ബീഹാറില്‍ നടപ്പാക്കരുത് എന്ന് ഞങ്ങള്‍ എല്ലാവരും ആഗ്രഹിച്ചിരുന്നു എന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

 ഒരു വര്‍ഷം കൊണ്ട് 26.13 ലക്ഷം രൂപയുടെ വര്‍ധന; പ്രധാനമന്ത്രിയുടെ ആസ്തി എത്രയെന്നറിയാമോ? ഒരു വര്‍ഷം കൊണ്ട് 26.13 ലക്ഷം രൂപയുടെ വര്‍ധന; പ്രധാനമന്ത്രിയുടെ ആസ്തി എത്രയെന്നറിയാമോ?

1

അദ്വാനിജിയുടെ രഥം രാമജന്മഭൂമി രഥയാത്രയ്ക്കിടെ ലാലുജി തടഞ്ഞത് നമുക്കറിയാം. ഒരു കാരണവശാലും ഞങ്ങള്‍ പിന്മാറില്ല, തേജസ്വി യാദവിനെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ബിഹാറിലെ പുതിയ സംഭവ വികാസങ്ങള്‍ക്ക് ശേഷം ഹിന്ദി ഹൃദയഭൂമിയില്‍ ബി ജെ പിക്ക് ഒരു സഖ്യ പങ്കാളിയും ഇല്ല എന്നും തേജസ്വി യാദവ് ചൂണ്ടിക്കാട്ടി.

2

ഹിന്ദി ഹൃദയഭൂമിയില്‍ ഉടനീളം ബി ജെ പിക്ക് സഖ്യ പങ്കാളികളില്ല. സഖ്യത്തിലേര്‍പ്പെടുന്ന പാര്‍ട്ടികളെയാണ് ബി ജെ പി തകര്‍ക്കുന്നതെന്ന് ചരിത്രം പറയുന്നു. പഞ്ചാബിലും മഹാരാഷ്ട്രയിലും അത് സംഭവിക്കുന്നത് നമ്മള്‍ കണ്ടു, തേജസ്വി യാദവ് പറഞ്ഞു. പഞ്ചാബില്‍ ശിരോമണി അകാലിദളും മഹാരാഷ്ട്രയില്‍ ശിവസേനയും ബി ജെ പിയുമായുള്ള സഖ്യം തകര്‍ത്തു.

3

വിവാദമായ കര്‍ഷക നിയമത്തെ ചൊല്ലി 2020 സെപ്റ്റംബറില്‍ ശിരോമണി അകാലിദള്‍ എന്‍ ഡി എയില്‍ നിന്ന് പുറത്ത് വന്നു. 2019ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം ശിവസേന ബന്ധം വിച്ഛേദിച്ചു. ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് അപ്നാ ദളും നിഷാദ് പാര്‍ട്ടിയും നിലവല്‍ സഖ്യകക്ഷികളായി ഉണ്ട് എന്നത് മാത്രമാണ് ഇതിന് ഒരു അപവാദം.

4

ആര്‍ ജെ ഡിയാണ് ബിഹാറിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാഗത്ബന്ധന്‍ അഥവാ മഹാസഖ്യത്തിന് നേതൃത്വം നല്‍കുന്നത്. ചൊവ്വാഴ്ച, മഹാഗത്ബന്ധന്‍ ജെ ഡി യുവിന്റെ നിതീഷ് കുമാറിനെ മഹാസഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുത്തു, തുടര്‍ന്ന് ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.

ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ മലയാള ബ്രാഹ്മണര്‍ വേണ്ട; ജാതി നിബന്ധന ഒഴിവാക്കിശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ മലയാള ബ്രാഹ്മണര്‍ വേണ്ട; ജാതി നിബന്ധന ഒഴിവാക്കി

5

164 എം എല്‍ എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതായി നിതീഷ് കുമാര്‍ പറഞ്ഞു. 243 അംഗ നിയമസഭയാണ് ബീഹാറിലേത്. ഒരു ആര്‍ ജെ ഡി എം എല്‍ എയുടെ മരണത്തെ തുടര്‍ന്ന് നിലവില്‍ ഇത് 242 ആണ്. ബി ജെ പി (77), ജെ ഡി യു (45), എച്ച് എ എം (എസ്) (4), ആര്‍ ജെ ഡി (79), കോണ്‍ഗ്രസ് (19), സിപിഐ (എം-എല്‍) (12), സി പി ഐ (2), സി പി ഐ എം (2), എഐഎംഐഎം (1), സ്വതന്ത്രന്‍ (1). എന്നിങ്ങനെയാണ് സീറ്റ് നില.

എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

English summary
Bihar Crisis: they BJP only knows how to buy and intimidate, Tejashwi Yadav lashed out at BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X