• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിതീഷിന്റെ വില്ലനാവാന്‍ ചിരാഗ്, ബിജെപി സഖ്യത്തിന് വെല്ലുവിളി 3 തരത്തില്‍, ഭരണതുടര്‍ച്ചയുണ്ടാവില്ല!!

പട്‌ന: ബീഹാറില്‍ എല്‍ജെപിയുടെ തന്ത്രപരമായ നീക്കം ബിജെപി സഖ്യത്തിന് വന്‍ വെല്ലുവിളിയാവും. ഒരുവശത്ത് കോണ്‍ഗ്രസ് നടത്തുന്ന മുന്നോക്ക വിഭാഗം തന്ത്രങ്ങളടക്കം മൂന്ന് വെല്ലുവിളികളാണ് എന്‍ഡിഎയെ കാത്തിരിക്കുന്നത്. ഇതെല്ലാം പരിഹരിച്ചാലും നിതീഷ് കുമാറിന്റെ വലിയ നെഗറ്റിവിറ്റിയെ മറികടക്കുക അതിലേറെ വലിയ കടമ്പയാണ്. നിതീഷിന്റെ കോര്‍ വോട്ടുബാങ്ക് പലതും മറ്റ് പാര്‍ട്ടികളിലേക്ക് മാറിയിരിക്കുകയാണ്. ദളിത് കോമ്പിനേഷന്‍ തന്നെ ഇത്തവണ നിതീഷിന്റെ വികസന വോട്ടിനൊപ്പമില്ല.

അധികാരത്തിലെത്തിയാല്‍ ഒരു കോടി ആളുകള്‍ക്ക് പൗരത്വം, ജനപ്രിയ പ്രഖ്യാപനങ്ങളുമായി ജോ ബൈഡന്‍!!

ഗുപ്കർ പ്രഖ്യാപനം: ജമ്മുകശ്മീരിൽ ഇന്ന് നിർണായക കൂടിക്കാഴ്ച, മുന്നറിയിപ്പുമായി കശ്മീർ ബിജെപി

ബീഹാര്‍ വളരെ പിന്നില്‍

ബീഹാര്‍ വളരെ പിന്നില്‍

ബീഹാര്‍ ഇപ്പോഴും പല കാര്യങ്ങളിലും വളരെ പിന്നിലാണ്. കോവിഡ് കാലത്ത് അത് തുറന്നുകാണിക്കപ്പെട്ടു. ആരോഗ്യ മേഖല അടക്കം ബീഹാറില്‍ പതറി. നിതീഷ് 15 വര്‍ഷം ഭരിച്ചിട്ടും, തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ വളരെ പിന്നിലാണ് ബീഹാര്‍. ഇത് എന്‍ഡിഎ കക്ഷി എല്‍ജെപി തന്നെ നേരത്തെ പ്രചാരണമാക്കിയിരുന്നു. നിതീഷ് സര്‍ക്കാരിലെ പലരും അഴിമതി കറ പുരളുന്നവരാണ്. ബിജെപിയോടും ഇതേ പ്രശ്‌നമുണ്ട്.

2014 മുതല്‍ അടിത്തറയിളകി

2014 മുതല്‍ അടിത്തറയിളകി

നിതീഷ് കുമാര്‍ 2014 മുതല്‍ ബീഹാറിലെ വോട്ടര്‍മാര്‍ക്ക് അത്ര പ്രിയങ്കരനല്ല. ആ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റാണ് നിതീഷിന്റെ പാര്‍ട്ടിക്ക് ലഭിച്ചത്. ഇതോടെ കാര്യം മനസ്സിലായ നിതീഷ് ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യമുണ്ടാക്കി. ആര്‍ജെഡിയുടെ ബലത്തിലാണ് 71 സീറ്റെങ്കിലും ലഭിച്ചത്. ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കില്‍ 20 സീറ്റില്‍ കൂടുതല്‍ നേടാന്‍ ജെഡിയുവിന് സാധിക്കുമായിരുന്നില്ല. ആര്‍ജെഡിയുടെ കരുത്തേറിയ ഇടങ്ങളില്‍ 2015ല്‍ സഖ്യത്തിനൊപ്പം നിന്ന് നേട്ടമുണ്ടാക്കിയത് ജെഡിയുവാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ മികവില്‍ നിതീഷ് വിജയിച്ച് കയറുകയായിരുന്നു.

 മോദി ഫാക്ടറില്ല

മോദി ഫാക്ടറില്ല

ബീഹാറില്‍ ഇത്തവണ നരേന്ദ്ര മോദിയും വലിയ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. ഒന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കാര്യമായൊന്നും ജനങ്ങളിലേക്ക് എത്താത്തതാണ്. മറ്റൊന്ന് തൊഴിലില്ലായ്മയാണ്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ മോദി ഫാക്ടര്‍ ഉണ്ടാവാറില്ല എന്ന് വ്യക്തമാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി മുമ്പ് തിരിച്ചടി നേരിട്ടത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു. ബിജെപി നിതീഷിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്, എന്നാല്‍ നിതീഷിന്റെ കോര്‍ വോട്ടര്‍മാരെ ഇത്തവണ എല്‍ജെപി പിളര്‍ത്തും.

എല്‍ജെപി തരംഗമാകും

എല്‍ജെപി തരംഗമാകും

എല്‍ജെപി എന്‍ഡിഎയ്ക്ക് പുറത്തുപോയിട്ടാണ് മത്സരിക്കുന്നത്. ബിജെപിയുമായി അടുത്ത ബന്ധം തന്നെ ചിരാഗ് പാസ്വാനുണ്ട്. നിതീഷിനെ പൂട്ടാനുള്ള തന്ത്രമാണ് എല്‍ജെപി കളിക്കുന്നത്. ഇതിന് ബിജെപിയുടെ രഹസ്യ പിന്തുണയുണ്ട്. രാംവിലാസ് പാസ്വാന്റെ വിയോഗത്തിലുള്ള സഹതാപ തരംഗം ദളിത് വോട്ടുകളെ ഭിന്നിക്കും. ഇതിന് പുറമേ മുന്നോക്ക വിഭാഗം സ്ഥാനാര്‍ത്ഥികളെയും ചിരാഗ് നിര്‍ത്തിയിട്ടുണ്ട്. 143 സീറ്റുകളില്‍ എല്‍ജെപി മത്സരിക്കുന്നുണ്ട്. ഈ സീറ്റുകളിലെല്ലാം ജെഡിയുവിനെതിരെയാണ് പോരാട്ടം. പല സീറ്റുകളിലും പ്രതിപക്ഷത്തെ നേരിട്ട് സഹായിക്കാന്‍ ചിരാഗിന് സാധിക്കും.

നേട്ടം ആര്‍ജെഡിക്ക്

നേട്ടം ആര്‍ജെഡിക്ക്

ചിരാഗിന്റെ വരവ് യഥാര്‍ത്ഥത്തില്‍ ആര്‍ജെഡിക്കാണ് നേട്ടമാവുക. മഹാദളിത് വോട്ടുകളാണ് നിതീഷ് വിജയിക്കാനായി എപ്പോഴും ആശ്രയിക്കുന്നത്. ഇത്തവണ ഇവരുടെയെല്ലാം വോട്ടുകള്‍ ഭിന്നിച്ച് പോകും. യാദവ-മുസ്ലീം-ദളിത്-മുന്നോക്ക വിഭാഗം വോട്ടുകളുടെ ഫോര്‍മുലയാണ് ഇത്തവണ തേജസ്വി അവതരിപ്പിച്ചത്. നേരത്തെ ചിരാഗുമായി രഹസ്യ കൂടിക്കാഴ്ച്ച വരെ തേജസ്വി നടത്തിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ജെഡിയുവിന്റെ വോട്ട് ഭിന്നിക്കാന്‍ ചിരാഗ് സഹായിച്ചാല്‍, ആര്‍ജെഡി സഖ്യത്തിന്റെ ഭാഗമായി ബീഹാറില്‍ ഭരണം നടത്താനും എല്‍ജെപിക്ക് സാധിക്കും.

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമായി 70 സീറ്റുകള്‍ ആര്‍ജെഡി നല്‍കിയത് ഞെട്ടിപ്പിക്കുന്നതായിരുന്നു. പക്ഷേ അതിന് കാരണം അവരുടെ മുന്നോക്ക വിഭാഗം ഫോര്‍മുലയാണ്. മദന്‍ മോഹന്‍ ജായെ സംസ്ഥാന അധ്യക്ഷനായി കോണ്‍ഗ്രസ് കൊണ്ടുവന്നത് മുന്നോക്ക വിഭാഗം വോട്ടുകളെ ലക്ഷ്യമിടുന്നതാണ്. ഇവര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് പറയാനാവില്ല. നിതീഷിനൊപ്പം നിന്നിരുന്നവരാണ് ഇവര്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഈ വോട്ടിനെ ഭിന്നിപ്പിച്ചിരുന്നു. കഹല്‍ഗാവ്, ബക്‌സര്‍, ബിക്രം, ബര്‍ബിംഗ, ഹിസുവ തുടങ്ങിയ സീറ്റുകള്‍ നിര്‍ണായകമാകും. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 21 സ്ഥാനാര്‍ത്ഥികളുണ്ട് കോണ്‍ഗ്രസിന്. ഇതില്‍ 15 പേര്‍ മുന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്. മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ആരുമില്ല. ഇവര്‍ മുന്നോക്ക വിഭാഗം വോട്ട് നേടിയാല്‍ സഖ്യം യാദവ വോട്ടുകള്‍ക്ക് അപ്പുറം കരുത്തുള്ളതായി മാറും.

നിതീഷിന്റെ പ്രശ്‌നങ്ങള്‍

നിതീഷിന്റെ പ്രശ്‌നങ്ങള്‍

ബീഹാറിലെ പ്രളയം മുതല്‍ തൊഴിലില്ലായ്മ വരെ നിതീഷിന്റെ പ്രശ്‌നമായി മുന്നില്‍ നില്‍ക്കുകയാണ്. എല്‍ജെപി പത്ത് സീറ്റ് നേടിയാല്‍, അത് ജെഡിയുവിന്റെ അന്ത്യമായിരിക്കും. ആര്‍ജെഡി അഭിപ്രായ സര്‍വേകളേക്കാള്‍ സീറ്റ് നേടുമെന്ന് ഉറപ്പാണ്. ഇത് ഭയന്നാണ് ലാലു പ്രസാദ് യാദവിന്റെ ജാമ്യം പോലും കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്. 130 സീറ്റുകളില്‍ ആര്‍ജെഡി വിജയിച്ചാല്‍ പിന്നെ സഖ്യത്തിന്റെ കാര്യം തന്നെ ഉയരുന്നില്ല. യുവാക്കളുടെ രോഷം നിതീഷിനെതിരെ കടുക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇവര്‍ക്ക് ഇതുവരെ തൊഴിലുറപ്പ് നല്‍കാന്‍ നിതീഷില്‍ നിന്ന് ശ്രമങ്ങളുണ്ടായിട്ടില്ല.

cmsvideo
  Khushboo sundar seeks apology for mentally disabled statement | Oneindia Malayalam

  English summary
  bihar election 2020: ljp may split jdu's votebank that may lead to setback for nda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X