കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിലുള്ളത് ശരിക്കും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണോ? നിതീഷിന്റെ തകര്‍ച്ചയ്ക്ക് കാരണങ്ങള്‍ ഇവ!!

Google Oneindia Malayalam News

പട്‌ന: നിതീഷ് കുമാര്‍ ബീഹാറിലുള്ളത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണെന്നാണ് അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത് തന്നെയായിരുന്നു പറഞ്ഞത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ ഡബിള്‍ എഞ്ചിന്‍ ദുര്‍ബലമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ബീഹാറിലും കേന്ദ്രത്തിലുമുള്ള സര്‍ക്കാരുകളെ ചൂണ്ടിക്കാണിച്ചാണ് ഡബിള്‍ എഞ്ചിനെന്ന പദം നിതീഷ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ 2017ല്‍ അധികാരത്തില്‍ വന്നിട്ടും ബീഹാറിന് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017-18 വര്‍ഷത്തില്‍ ബീഹാറിന്റെ സമ്പദ് ഘടന മെച്ചപ്പെട്ടതായിരുന്നു.

1

യഥാര്‍ത്ഥ വികസനമുള്ള സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ ഇത് തീര്‍ത്തും പൊള്ളയായ റെക്കോര്‍ഡാണ്. സമാനമായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലും ബീഹാറിന്റെ കാര്യം. അവസാന ഒരു വര്‍ഷം ബീഹാര്‍ എല്ലാ കാര്യത്തിലും മൂക്കുകുത്തി. സമ്പദ് ഘടന നല്ലതായെന്ന് പറയുമ്പോഴും മറ്റൊരു മേഖലയിലും ബീഹാര്‍ വളര്‍ന്നിട്ടിലായിരുന്നു. ജനങ്ങള്‍ക്ക് ഇത് മനസ്സിലാവുകയും ചെയ്തു. റോഡ്, വൈദ്യുതി, വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നിതീഷിന്റെ ആദ്യത്തെ പത്ത് വര്‍ഷത്തെ ഭരണത്തിലാണ് നടന്നത്. അവസാന വര്‍ഷം നിതീഷ് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ബിജെപിയും ഇതിന് കാരണമായെന്ന് ജനങ്ങള്‍ പറയുന്നു.

അവസാന അഞ്ച് വര്‍ഷം മദ്യം നിരോധിച്ചതും മണല്‍ മാഫിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതുമാണ് നിതീഷ് ചെയ്ത നല്ല കാര്യങ്ങള്‍. പക്ഷേ ഇതൊന്നും ജനങ്ങളുടെ നിത്യ ജീവിതത്തെ മാറ്റുന്നതായിരുന്നില്ല. പ്രൈമറി സെക്ടര്‍ 2012-13 വര്‍ഷത്തില്‍ 9.6 ശതമാനം വളര്‍ച്ച നേടി. 2018-19 വര്‍ഷത്തില്‍ 0.6 ശതമാനമായി ഇടിഞ്ഞു. സെക്കണ്ടറി സെക്ടര്‍ 27യ8 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി ഇടിഞ്ഞു. കാര്‍ഷിക മേഖലയിലും വലിയ നേട്ടമുണ്ടായില്ല. അരി ഉല്‍പ്പാദനം ഇടിയുകയാണ് ചെയ്തത്. പക്ഷേ ഏറ്റവും പ്രശ്‌നമായി മാറിയത് തൊഴിലാണ്. നഗര-ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാളും എത്രയോ മുകളിലായിരുന്നു.

Recommended Video

cmsvideo
According to Times Now Survey, RJD COngress alliance to grab power in BJP

ശമ്പളമുള്ള തൊഴിലാളികളിലെ ശരാശരി ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. സ്വന്തം ഇമേജ് ഉയര്‍ത്തുന്നതിലായിരുന്നു നിതീഷിന് കഴിഞ്ഞ അഞ്ച് വര്‍ഷവും താല്‍പര്യം. നിതീഷ് മുകേഷ് അംബാനി, ഗൗതം അദാനി, ബില്‍ ഗേറ്റ്‌സ് എന്നിവരെ നിക്ഷേപത്തിനായി സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. മാധ്യമങ്ങളില്‍ പോസ്റ്ററുകളും പരസ്യങ്ങളും മാത്രമാണ് നിതീഷ് ചെയ്തത്. അധികാരം തലയ്ക്ക് പിടിച്ചെന്നാണ് പലരും പറഞ്ഞത്. നിതീഷ് ഏകാധിപതിക്ക് സമാനമാണെന്ന് പട്‌ന യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് വിഭാഗം മുന്‍ അധ്യക്ഷന്‍ നവല്‍ കിഷോര്‍ ചൗധരി പറയുന്നു. തുടക്കത്തില്‍ അത് വികസനം കൊണ്ടവരും. എന്നാല്‍ അധികാരം എന്ത് വന്നാലും നിലനിര്‍ത്താം എന്ന തോന്നലുണ്ടായാല്‍ പിന്നീട് ജനങ്ങളെ അവഗണിക്കുമെന്നും ചൗധരി പറഞ്ഞു.

English summary
bihar election 2020: nitish kumar's double engine government delivered nothing data shows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X