കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാറിന്റെ വിധി എല്ലാവര്‍ക്കുമറിയാം, വീണ്ടും മുഖ്യമന്ത്രിയാവാന്‍ പോകുന്നില്ലെന്ന് ചിരാഗ്!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ വിധി തീരുമാനിക്കപ്പെട്ടതാണെന്ന് ചിരാഗ് പാസ്വാന്‍. രണ്ടാം ഘട്ടത്തില്‍ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു ചിരാഗ്. ഇത്തവണ എന്‍ഡിഎയില്‍ നിന്ന് വിട്ടാണ് ചിരാഗ് മത്സരിക്കുന്നത്. നിതീഷ് കുമാറിനെ പരാജയപ്പെടുത്തുമെന്നാണ് എല്‍ജെപി നേതാവിന്റെ പ്രഖ്യാപനം. ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് ഒരിക്കലും മുഖ്യമന്ത്രിയായി തിരിച്ചെത്തില്ലെന്നും ചിരാഗ് പറയുന്നു. അതേസമയം സഖ്യത്തില്‍ നിന്ന് വിട്ടാലും ബിജെപിക്കൊപ്പം തന്നെയാണ് തങ്ങള്‍ ഉള്ളതെന്ന് ചിരാഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്‍ജെപിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ചിരാഗ് പറയുന്നത്.

1

ബീഹാറിലെ ജനങ്ങള്‍ നിതീഷ് മുക്ത ബീഹാറിന് വിധിയെഴുതി കഴിഞ്ഞെന്നും ചിരാഗ് വ്യക്തമാക്കി. നവംബര്‍ പത്തിന് ശേഷം നിതീഷിനെ ഇവിടെ മുഖ്യമന്ത്രിയായി കാണില്ല. എനിക്ക് യാതൊരു റോളും കളിക്കാനില്ല. എനിക്ക് ബീഹാര്‍ പ്രഥമം, ബീഹാറി ആദ്യം എന്നതാണ് വേണ്ടത്. നാല് ലക്ഷം ബീഹാറി ജനതയ്ക്ക് വേണ്ടി തയ്യാറാക്കിയ വിഷന്‍ ഡോക്യുമെന്റിന് അനുസരിച്ചാണ് തനിക്ക് പ്രവര്‍ത്തിക്കേണ്ടതെന്നും ചിരാഗ് പറഞ്ഞു. ബീഹാറിന്റെ ഈ സ്ഥിതി കാരണം വര്‍ഷങ്ങളോളം ബീഹാറിയാണെന്ന് പറയാന്‍ പോലും ഇവിടെയുള്ള ജനങ്ങള്‍ മടിച്ചിരുന്നു. കാരണം ബീഹാര്‍ പല കാര്യങ്ങളിലും പിന്നോക്കം പോയിരിക്കുകയാണെന്നും ചിരാഗ് കുറ്റപ്പെടുത്തി.

ആദ്യ ഘട്ട പോളിംഗ് കഴിഞ്ഞപ്പോള്‍ തന്നെ തോല്‍ക്കുമെന്ന ഭയം നിതീഷില്‍ പ്രകടമായിരുന്നു. അദ്ദേഹത്തിനത് മറച്ചുവെക്കാന്‍ സാധിക്കുന്നില്ല. ജനങ്ങളെ അദ്ദേഹം തള്ളി കഴിഞ്ഞു. എല്ലാ ജനങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, നിങ്ങളുടെ വോട്ട് പാഴാകാതെ പോവാന്‍ ശ്രദ്ധിക്കുക. ബീഹാറില്‍ മാറ്റത്തിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നിതീഷ് മുക്ത ബീഹാര്‍, ബീഹാറിന് പ്രഥമ പരിഗണന കിട്ടുന്ന ബീഹാര്‍ ഇതാണ് വേണ്ടത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ബീഹാര്‍ ഭീകരാവസ്ഥയില്‍ നിന്ന് ദയനീയാവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. കുടിയേറ്റം, തൊഴിലില്ലായ്മ, പ്രളയം തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ചിരാഗ് പറഞ്ഞു.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

ബീഹാറില്‍ അധ്യാപകരും കുട്ടികളും വളരെ ദുരവസ്ഥയിലാണ് കഴിയുന്നത്. കുടിയേറ്റ തൊഴിലാളി ബീഹാറിയാണെന്ന് പറയാന്‍ പോലും മടിക്കുകയാണ്. ജനാധിപത്യം ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ഒരവസരം ഒരുക്കി തന്നിരിക്കുകയാണെന്നും ചിരാഗ് വ്യക്തമാക്കി. എല്‍ജെപി പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റില്‍ നിരവധി കാര്യങ്ങള്‍ ബീഹാറിനായി വാഗ്ദാനം ചെയ്തിട്ടുണ്ട്. സീതാമാര്‍ഗിയില്‍ സീതാ ക്ഷേത്രം അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിപ്പത്തില്‍ ഉയരുമെന്നും ചിരാഗ് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപിക്കൊപ്പം കരുത്തുറ്റ കക്ഷിയാവുകയാണ് എല്‍ജെപി ലക്ഷ്യമിടുന്നത്. അതിലൂടെ എന്‍ഡിഎയില്‍ നിതീഷിന്റെ അപ്രമാദിത്തം അവസാനിക്കുകയും ചെയ്യാം.

English summary
bihar election 2020: nitish kumar will face biggest defeat says chirag paswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X