കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ബിജെപിയുടെ തുറുപ്പുച്ചീട്ട് നിതീഷല്ല, ഭാവി മുഖ്യമന്ത്രിയെ ഒരുക്കുന്നു, എന്‍ഡിഎ പിടിക്കും!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിനെ വെച്ച് ബിജെപി എങ്ങനെ അധികാരം പിടിക്കുമെന്ന് എല്ലാവരും ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ ബിജെപിക്ക് മാത്രം അത്തരം ആശങ്കകളില്ല. ഇത്തവണത്തോടെ നിതീഷിന്റെ കാലം കഴിയുമെന്ന് ബിജെപിക്കറിയാം. വരുന്നത് ബിജെപിയിലെ ഒരു തീപ്പൊരി നേതാവാണ്. ഇനി ബീഹാറില്‍ ബിജെപിയുടെ മുഖമായി മാറാന്‍ പോകുന്ന നിത്യാനന്ദ റായിയാണ്. സുശീല്‍ കുമാര്‍ മോദി യുഗം ബിജെപിയില്‍ അവസാനിച്ചിരിക്കുകയാണ്. കടുത്ത വിദ്വേഷ പ്രസ്താവനകള്‍ക്ക് കൂടി പേരുകേട്ട നേതാവാണ് നിത്യാനന്ദ റായ്.

നിതീഷ് ഔട്ടാകും

നിതീഷ് ഔട്ടാകും

നിതീഷിന്റെ കാലം ബീഹാറില്‍ അസ്തമിക്കുകയാണ്. ഇത്തവണ ജെഡിയു തകര്‍ന്നാല്‍ എന്‍ഡിഎയിലെ പ്രബല കക്ഷിയായി ബിജെപി മാറും. അവിടെയാണ് ഭാവി മുഖ്യമന്ത്രിയായി നിത്യാനന്ദ റായിയെ ബിജെപി കാണുന്നത്. മുമ്പ് ബിജെപി രാഷ്ട്രീയ വൃത്തങ്ങളില്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത നേതാവാണ് അദ്ദേഹം. തേജസ്വി യാദവിനും ചിരാഗ് പാസ്വാനും വലിയ വെല്ലുവിളി കൂടിയാണ് അദ്ദേഹം. പക്ഷേ ഇവരെ പോലെ തീര്‍ത്തും ചെറുപ്പമല്ല നിത്യാനന്ദ റായ്. ബിജെപി ഇപ്പോള്‍ തന്നെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണുന്നത് റായിയെയാണ്. നിലവില്‍ കേന്ദ്ര മന്ത്രിയാണ്. മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്നു.

തീപ്പൊരി പ്രസംഗങ്ങള്‍

തീപ്പൊരി പ്രസംഗങ്ങള്‍

നിത്യാനന്ദ റായ് ഇടയ്ക്കിടെ വിവാദങ്ങളും ഉണ്ടാക്കുന്ന നേതാവാണ്. വൈശാലിയില്‍ വെച്ച് ആര്‍ജെഡി ജയിച്ചാല്‍ കശ്മീര്‍ തീവ്രവാദികള്‍ ബീഹാറില്‍ അഭയം തേടുമെന്നായിരുന്നു റായ് പറഞ്ഞത്. ബേട്ടയ്യയില്‍ ആര്‍ട്ടിക്കിള്‍ 370 റദാക്കിയത് മോദിയുടെ തീരുമാനമായിരുന്നുവെന്നും പറഞ്ഞു. മോദിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ വിരലോ കൈയ്യോ വെട്ടി കളയുമെന്ന് വരെ നിത്യാനന്ദ റായ് പറഞ്ഞിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് നിതീഷ് കുമാറിനെ കേന്ദ്രീകരിച്ചാവുന്നത് പല ബിജെപി നേതാക്കള്‍ക്കും ഇഷ്ടമല്ല. അതാണ് ഇത്തരം വിവാദ പ്രസ്താവനകളൊക്കെ റായ് നടത്താന്‍ കാരണം.

അമിത് ഷായുടെ പ്രിയങ്കരന്‍

അമിത് ഷായുടെ പ്രിയങ്കരന്‍

അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും പ്രിയങ്കരനാണ് റായ്. ഇവരുമായുള്ള അടുപ്പമാണ് നിത്യാനന്ദ റായിയെ അധ്യക്ഷ സ്ഥാനത്തെച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് റായിക്ക് വേണ്ടി അമിത് ഷാ പ്രചാരണം നടത്തിയിരുന്നു. അടുത്ത മന്ത്രിസഭയില്‍ നിര്‍ണായക റോളും റായിക്ക് ഷാ ഉറപ്പ് നല്‍കിയിരുന്നു. അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെ സഹമന്ത്രിയായി നിത്യാനന്ദ റായിയും നിയമിതനായി. ബീഹാറില്‍ റായിയുടെ കരുത്ത് വര്‍ധിച്ച് വരുന്നത് അമിത് ഷാ ശ്രദ്ധിച്ചതാണ് ഈ നേട്ടത്തിനെല്ലാം കാരണം.

എന്തുകൊണ്ട് റായ്

എന്തുകൊണ്ട് റായ്

ബീഹാറിലെ ജാതിസമവാക്യം കാരണം ബിജെപിക്ക് മുന്നോക്ക വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനാവില്ല. യുപിയില്‍ 25 ശതമാനത്തോളം മുന്നോക്ക വിഭാഗമുണ്ട്. എന്നാല്‍ ബീഹാറില്‍ ഇത് 15 ശതമാനമാണ്. പക്ഷേ ഇത് ചിതറി കിടക്കുകയാണ്. 30 വര്‍ഷമായി മുന്നോക്ക വിഭാഗത്തില്‍ നിന്ന് ബീഹാറില്‍ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ബിജെപിക്ക് ഒബിസി നേതാവിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാവുക. നിത്യാനന്ദ റായ് യാദവ വിഭാഗത്തിലെ നേതാവാണ്. ബീഹാറിലെ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് ഇവര്‍. 14 ശതമാനമുണ്ട്. ഈ മേഖലയില്‍ ബിജെപി നേട്ടമുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ആര്‍ജെഡിക്കൊപ്പം നില്‍ക്കുന്ന യാദവര്‍ ബിജെപിയിലേക്ക് എത്തുന്നത് നിത്യാനന്ദ റായിയുടെ മിടുക്കാണ്

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam
ബിജെപി കുതിക്കും

ബിജെപി കുതിക്കും

ബിജെപി കുര്‍മി, കുശ്വാഹ, ഇബിസി, പാസിസ്, മഹാദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ജനപ്രീതി നേടി തുടങ്ങിയിട്ടുണ്ട്. കാര്യമായ മുന്നേറ്റവുമുണ്ട്. എന്നാല്‍ ഹാജിപൂരില്‍ വലിയ വെല്ലുവിളി റായ് നേരിടുന്നുണ്ട്. മണ്ഡലത്തില്‍ തന്നെ നില്‍ക്കേണ്ട അവസ്ഥയിലാണ് അദ്ദേഹം. റായിക്കെതിരെ ജനവികാരവുമുണ്ട്. ഗിരിരാജ് സിംഗും സുശീല്‍ മോദിയുമാണ് സര്‍വേകളില്‍ പ്രിയങ്കരരായി നില്‍ക്കുന്നത്. അതേസമയം ബിജെപി ബീഹാറില്‍ 15 വര്‍ഷം ഒറ്റയ്ക്കാണ് നിന്നിരുന്നതെങ്കില്‍ നിതീഷിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ബിജെപിക്ക് ചുമക്കേണ്ടതില്ലായിരുന്നു. ഇപ്പോഴവര്‍ ആര്‍ജെഡിയുടെ കരുത്തോടെ തെരഞ്ഞെടുപ്പ് ജയിക്കുന്നതിന്റെ വക്കിലെത്തുമായിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ വിശ്വസിക്കുന്നത് നിത്യാനന്ദ റായ് മുഖ്യമന്ത്രിയായും ചിരാഗ് പാസ്വാന്‍ ഉപമുഖ്യമന്ത്രിയായും ഭാവിയിലെത്തുമെന്നാണ്.

English summary
bihar election 2020: nityanand rai may be bjp's trump card against nitish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X