Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാര്‍ പിടിക്കണമെങ്കില്‍ സീമാഞ്ചല്‍ പിടിക്കണം, കോണ്‍ഗ്രസിന് ഒറ്റ വെല്ലുവിളി, പ്രതീക്ഷ ആര്‍ജെഡിയില്‍

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നതോടെ എല്ലാ പാര്‍ട്ടികളും മുസ്ലീം വോട്ടുകള്‍ക്ക് പിന്നാലെയാണ്. എന്നാല്‍ ഇത് ഏതൊക്കെ പാര്‍ട്ടികള്‍ നേടുമെന്ന കാര്യം ഇപ്പോഴും ഉറപ്പില്ല. കടുത്ത പോരാട്ടത്തിലാണ് മജ്‌ലിസ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍. സീമാഞ്ചല്‍ മേഖലയില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാനുള്ള കഠിന ശ്രമത്തിലാണ്. എന്നാല്‍ ഇവിടെ ബിജെപി മാത്രമാണ് ഈ വോട്ടിന് ശ്രമിക്കാതിരിക്കുന്നത്. അതേസമയം ആര്‍ജെഡിയുടെ സഹായം കടുത്ത രീതിയില്‍ തന്നെ ഇത്തവണ കോണ്‍ഗ്രസിന് സീമാഞ്ചലില്‍ ആവശ്യമാണ്.

രാഹുല്‍ മറുപടി പറയണം

രാഹുല്‍ മറുപടി പറയണം

സീമാഞ്ചലില്‍ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മജ്‌ലിസ് പാര്‍ട്ടിയാണ്. അസാദുദ്ദീന്‍ ഒവൈസി മുസ്ലീങ്ങളുടെ നേതാവായി കരുത്ത് നേടിയിരിക്കുകയാണ്. നേരത്തെ കിഷന്‍ഗഞ്ച് കൈവിട്ടത് പോയത് കോണ്‍ഗ്രസ് ഇവരെ അവഗണിച്ചത് കൊണ്ടാണ്. ഇത്തവണയും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനെതിരെ വലിയ വികാരം മുസ്ലീങ്ങള്‍ക്കിടയിലുണ്ട്. പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കൂടുതല്‍ ശക്തമായി പ്രതികരിച്ചില്ലെന്നാണ് മുസ്ലീങ്ങളുടെ പരാതി. എന്നാല്‍ ഒവൈസി സിഎഎയ്‌ക്കെതിരെ ശക്തമായിട്ടാണ് പ്രതികരിച്ചത്.

കോണ്‍ഗ്രസിന് ഭയമില്ല

കോണ്‍ഗ്രസിന് ഭയമില്ല

കോണ്‍ഗ്രസിനെതിരെ വികാരമുണ്ടെങ്കിലും ഇവിടെ ഭയപ്പെടേണ്ട രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടില്ല. കാരണം ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യമാണ് സംസ്ഥാനത്ത് മുസ്ലീങ്ങളെ പിന്തുണയ്ക്കുന്ന ഭരണമെന്ന് അവര്‍ക്കറിയാം. ഇടതുപക്ഷത്തിനും ഇവിടെ കാര്യമായ സ്വാധീനമുണ്ട്. ഈ മൂന്ന് പാര്‍ട്ടികളുമാണ് ഇവിടെ മേധാവിത്തം പുലര്‍ത്തുന്നത്. അതേസമയം സീമാഞ്ചലിലെ കോണ്‍ഗ്രസ് എംഎല്‍എ നേരത്തെ സിഎഎ പ്രക്ഷോഭത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഹിന്ദുക്കള്‍ തനിക്കെതിരെ തിരിയുമെന്ന് ഭയന്നായിരുന്നു ഈ തീരുമാനം. പപ്പു യാദവും ഒവൈസിയുമായിരുന്നു ഇവിടെ പ്രക്ഷോഭത്തില്‍ സജീവമായത്.

ജനപ്രിയന്‍ ഒരാള്‍

ജനപ്രിയന്‍ ഒരാള്‍

രാഹുലിനെതിരെ വിമര്‍ശനമുണ്ടെങ്കില്‍ ജനപ്രിയനായി മുന്നിലുള്ളത് അദ്ദേഹം തന്നെയാണ്. ബിജെപിയെയും ഹിന്ദുത്വത്തെയും നേരിടുന്നത് അദ്ദേഹം മാത്രമാണെന്ന്് മുസ്ലീങ്ങള്‍ പറയുന്നു. നിതീഷിനെതിരെ വോട്ട് ചെയ്യുമെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു. അതേസമയം ഒവൈസി പൗരത്വ നിയമമാണ് പ്രധാനമായി പ്രചാരണ വിഷയമാക്കുന്നത്. കോണ്‍ഗ്രസ് പഞ്ചാര വാക്കുകളല്ലാതെ എന്താണ് നല്‍കുന്നതെന്നും ഒവൈസി ചോദിക്കുന്നു. ഒരു വിഭാഗം മുസ്ലീങ്ങള്‍ വലിയ തോതില്‍ ഒവൈസിയെ നേതാവായി കാണുന്നുണ്ട്. റാലികള്‍ക്ക് വന്‍ ജനക്കൂട്ടവും എത്തുന്നുണ്ട്.

ഒവൈസിക്ക് ആ പ്രശ്‌നം

ഒവൈസിക്ക് ആ പ്രശ്‌നം

ഒന്നോ രണ്ടോ എംഎല്‍എമാരെ ഒവൈസിക്ക് കിട്ടിയാലും സര്‍ക്കാര്‍ ഉണ്ടാക്കാനാവില്ലെന്ന് മുസ്ലീങ്ങള്‍ പറയുന്നു. എന്നാല്‍ ഒവൈസി ഭയമില്ലാത്ത നേതാവാണെന്നും, മനസ്സിലുള്ളത് തുറന്ന് പറയുന്ന നേതാവാണെന്നും മുസ്ലീങ്ങള്‍ കരുതുന്നുണ്ട്. തിന്മാനിയ ഗ്രാമത്തിലെ മുഹമ്മദ് ഉസിര്‍ ഒക്കെ ആ നിലപാടിലാണ്. 24 സീറ്റിലാണ് മജ്‌ലിസ് പാര്‍ട്ടി മത്സരിക്കുന്നത്. എല്ലാം മുസ്ലീം വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. ബിജെപിയുടെ ബി ടീമാണ് ഒവൈസിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത് വലിയ തിരിച്ചടിയാണ് അദ്ദേഹത്തിനുണ്ടാക്കുന്നത്.

Recommended Video

cmsvideo
    Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam
    ആര്‍ജെഡിയുടെ സഹായം

    ആര്‍ജെഡിയുടെ സഹായം

    കോണ്‍ഗ്രസിന് ആര്‍ജെഡിയുടെ സഹായം നല്ല രീതിയില്‍ കിട്ടുന്നുണ്ട്. അത് വലിയ ഗുണകരമായി മാറും. ബിജെപിയെ പേടിച്ച് പ്രതിപക്ഷത്തിന് നിങ്ങള്‍ വോട്ട് സമ്മാനിക്കരുതെന്നാണ് ഒവൈസി പ്രസംഗത്തില്‍ ഉടനീളം പറയുന്നത്. പൂര്‍ണിയ, അരാരിയ, കാത്തിഹാര്‍, കിഷന്‍ഗഞ്ച് എന്നീ മണ്ഡലങ്ങളിലായി ഇവിടെ 24 സീറ്റാണ് ഉള്ളത്. അരാരിയയിലും കാത്തിഹാറിലും 40 ശതമാനവും കിഷന്‍ഗഞ്ചില്‍ 70 ശതമാനവും മുസ്ലീങ്ങളാണ് ഉള്ളത്. എന്‍ഡിഎ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റ ഏക മണ്ഡലവും ഇതാണ്. ആര്‍ജെഡിയുടെ യാദവ വോട്ടും മുസ്ലീം വോട്ടുകളും സീമാഞ്ചലിലും സമീപ പ്രദേശമായ കോസിയിലും വരുന്നതോടെ ഇവിടെ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം തൂത്തുവാരം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+