കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ രാഹുലിന് പിഴച്ചു, തിരിച്ചുവരവ് ഇനിയും വൈകും, സീനിയര്‍ ഗ്രൂപ്പ് കോണ്‍ഗ്രസിനെ മാറ്റും!!

Google Oneindia Malayalam News

ദില്ലി: ബീഹാറിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനുള്ളില്‍ ഗാന്ധി കുടുംബം ഒറ്റപ്പെടുന്നു. ഏകപക്ഷീയമായ തീരുമാനങ്ങളാണ് ബീഹാറില്‍ നടന്നത്. തെരഞ്ഞെടുപ്പ് ടീമിനെ അടക്കം നിയമിച്ചത് രാഹുല്‍ ഗാന്ധിയാണ്. സീനിയര്‍ നേതാക്കളായ താരിഖ് അന്‍വറും പി ചിദംബരും പാര്‍ട്ടിക്ക് വീഴ്ച്ച സംഭവിച്ചു എന്ന് പരസ്യമായി തന്നെ പറഞ്ഞിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാതെ രാഹുല്‍ നടത്തുന്ന പിന്നണി ഗെയിമിന് വന്‍ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് നല്‍കിയത്. രണ്ട് തരത്തില്‍ രാഹുലിന് ഇത് തടസ്സങ്ങളുണ്ടാക്കുന്നുണ്ട്.

രാഹുലിന്റെ തിരിച്ചുവരവ്

രാഹുലിന്റെ തിരിച്ചുവരവ്

ബീഹാര്‍ തെരഞ്ഞെടുപ്പ് ജയിച്ച് തേജസ്വി അധികാരത്തില്‍ വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എതിരില്ലാത്ത നേതാവായി മാറുമായിരുന്നു. ഒരുപക്ഷേ കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകള്‍ ജയിച്ചിരുന്നെങ്കിലും രാഹുലിന് നേട്ടം അവകാശപ്പെടാമായിരുന്നു. എന്നാല്‍ അതൊന്നും വന്നില്ല. രാഹുലിന്റെ നേതൃത്വം വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. ബീഹാറിലെ നേതൃത്വം തെറ്റായ വിവരങ്ങളാണ് രാഹുലിന് നല്‍കി കൊണ്ടിരുന്നത്. ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ കോണ്‍ഗ്രസിന് എതിരായിരുന്നു.

സീനിയേഴ്‌സിനെ പരിഗണിച്ചില്ല

സീനിയേഴ്‌സിനെ പരിഗണിച്ചില്ല

രാഹുലിന്റെ ടീമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കോണ്‍ഗ്രസിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. ദൈനംദിന കാര്യങ്ങള്‍ കെസി വേണുഗോപാലാണ് തീരുമാനിക്കുന്നത്. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാതിരിക്കാന്‍ രണ്‍ദീപ് സുര്‍ജേവാലയെ ബീഹാറിലേക്ക് പറഞ്ഞയച്ചു. ഇതൊന്നും സീനിയര്‍ നേതാക്കള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യമായിരുന്നു. രാഹുല്‍ രണ്ട് വിഭാഗത്തെയും ഒന്നിപ്പിക്കുന്നതിലും പരാജയപ്പെട്ടു. മുമ്പ് നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ കത്ത് സോണിയക്ക് അയച്ചത് മുതല്‍ കപില്‍ സിബല്‍, ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് ആസാദ് എന്നിവരുമായി അടുപ്പത്തിലല്ല രാഹുല്‍.

ടീമിന്റെ വീഴ്ച്ച

ടീമിന്റെ വീഴ്ച്ച

രാഹുലിന്റെ ടീമിന്റെ വന്‍ വീഴ്ച്ചയാണ് ബീഹാറില്‍ സംഭവിച്ചത്. പ്രസംഗം തയ്യാറാക്കുന്നതില്‍ അടക്കം ഇവര്‍ക്ക് അറിയാത്ത കാര്യമാണ്. തേജസ്വി പ്രസംഗിച്ചത് ബീഹാറിനെ ശരിക്കും ബാധിക്കുന്ന വിഷയമായിരുന്നു. രാഹുല്‍ പല പ്രസംഗങ്ങളിലും റാഫേല്‍, ചൈന, അതിര്‍ത്തി, അംബാനി തുടങ്ങിയ അസംബന്ധ വിഷയങ്ങളാണ് സംസാരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതേ പിഴവായിരുന്നു ഇത്. ഇത്തരമൊരു നേതാവിനെയും പാര്‍ട്ടിയെയും ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ഉറപ്പാണ്. ആര്‍ജെഡിക്ക് കോണ്‍ഗ്രസ് വില്ലനായതും ഇതേ കാരണം കൊണ്ടാണ്.

തിരിച്ചുവരവ് വൈകും

തിരിച്ചുവരവ് വൈകും

രാഹുല്‍ ജനുവരിയില്‍ അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ജനുവരിയില്‍ തന്നെ വര്‍ക്കിംഗ് കമ്മിറ്റിയും ചേരാനിരിക്കുകയായിരുന്നു. നേരത്തെ മഹാരാഷ്ട്രയും സമയത്തും ഇത് തന്നെ രാഹുല്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ വലിയ സംസ്ഥാനങ്ങളൊന്നും രാഹുലിനെ തേടിയെത്തുന്നില്ല. സുര്‍ജേവാലയും വേണുഗോപാലും ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത നേതാക്കളാണെന്ന് രാഹുല്‍ മാത്രം തിരിച്ചറിഞ്ഞിട്ടില്ല. ഇനിയൊരു നിര്‍ണായക സംസ്ഥാനം ജയിക്കാതെ രാഹുലിന് തിരിച്ചുവരാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തുള്ള അതേ നിലയില്‍ തന്നെയാണ് രാഹുലും കോണ്‍ഗ്രസുമുള്ളത്.

സീനിയേഴ്‌സിന്റെ വിമര്‍ശനം

സീനിയേഴ്‌സിന്റെ വിമര്‍ശനം

കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം മഹാസഖ്യത്തെ അധികാരത്തില്‍ വരുന്നതില്‍ നിന്ന് തടഞ്ഞെന്ന് കോണ്‍ഗ്രസിലെ സീനിയര്‍ നേതാവ് താരിഖ് അന്‍വറും കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് 8 സീറ്റുകള്‍ കുറഞ്ഞതെന്ന് പരിശോധിക്കും. എവിടെയാണ് പിഴച്ചതെന്ന് പാര്‍ട്ടി അന്വേഷിക്കും. ഞങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് തീരെ കുറഞ്ഞ് പോയെന്ന് അദ്ദേഹം പറഞ്ഞു. തോറ്റ എല്ലാ നേതാക്കളോടും കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. കടുപ്പമേറിയ സീറ്റുകളും, സ്ഥാനാര്‍ത്ഥി നിര്‍ണയവും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചെന്നാണ് ബീഹാര്‍ നേതൃത്വം പറയുന്നത്. അതേസമയം ഇത് രാഹുലിന് പ്രത്യക്ഷമായി തന്നെയുള്ള മുന്നറിയിപ്പാണ്.

രാഹുലിന് കാര്യങ്ങള്‍ എളുപ്പമല്ല

രാഹുലിന് കാര്യങ്ങള്‍ എളുപ്പമല്ല

രാഹുലിന് കാര്യങ്ങള്‍ വളരെ കടുപ്പമായി കൊണ്ടിരിക്കുകയാണ്. പി ചിദംബവരും ദുര്‍ബലമായ പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയതെന്ന് തുറന്നടിച്ചു. വന്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പില്‍ ബീഹാറി ജനത എന്‍ഡിഎയെ മാറ്റുന്നതിന് അടുത്തെത്തിയിരുന്നു. എന്നാല്‍ ചെറിയ മാറ്റം ഉണ്ടായെന്നും ചിദംബരം പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത് സീനിയര്‍ നേതാക്കളുടെ ബലത്തിലായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ നയിച്ച തെരഞ്ഞെടുപ്പുകളാണ് ഡല്‍ഹിയും ബീഹാറിലും രണ്ടിലും ദയനീയാവസ്ഥയായിരുന്നു കോണ്‍ഗ്രസിന്.

അവര്‍ തിരിച്ചെത്തും

അവര്‍ തിരിച്ചെത്തും

രാഹുലിന്റെ വിശ്വസ്തര്‍ പാര്‍ട്ടിക്കുള്ളില്‍ ദുര്‍ബലരായിരിക്കുകയാണ്. സോണിയാ ഗാന്ധി ഇടഞ്ഞ് നില്‍ക്കുന്നവരെ തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതരാവും. ആനന്ദ് ശര്‍മയ്ക്ക് തെരഞ്ഞെടുപ്പ് മാനേജ്‌മെന്റിന്റെ ചുമതല നല്‍കണമെന്നും, ഗുലാം നബി ആസാദിനെയും കബില്‍ സിബലിനെയും സഖ്യം സംബന്ധിച്ച ചര്‍ച്ചകളും നിയോഗിക്കണമെന്നുമാണ് ആവശ്യം. ജൂനിയര്‍ നേതാക്കള്‍ അവസരം നല്‍കിയിട്ടും പരാജയപ്പെടുന്നത് രാഹുലിന് ആശങ്ക സമ്മാനിക്കുന്നതാണ്. രാഹുല്‍ തിരിച്ചെത്തിയില്ലെങ്കില്‍ അധ്യക്ഷനില്ലാതെ വലിയ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് വീഴും.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

English summary
bihar election makes road difficult for rahul gandhi may congress find a solution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X