ബിഹാറിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വൈകില്ല; മോദിയുടെ സമയം അറിഞ്ഞാൽ മതി, എല്ലാം സജ്ജം
പാറ്റ്ന: ബിഹാറിലെ സർക്കാർ രൂപീകരണ നടപടികൾ ഇന്ന് മുതൽ വേഗത്തിലാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാന സമയക്രമം അനുസരിച്ച് നവംബർ 19 അല്ലെങ്കിൽ 20 തീയതികളിൽ ഏതെങ്കിലും ദിവസം സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മോദിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നതിനാൽ പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.
പതിനെട്ടാമത് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർക്ക് സമർപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം പുതിയ നിയമസഭ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടവും ഔദ്യോഗികമായി പിൻവലിക്കപ്പെടും. അതുകൊണ്ട് തന്നെ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് എൻഡിഎയുടെ പുതിയ സർക്കാർ അധികാരം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്

പതിനേഴാമത് നിയമസഭ പിരിച്ചുവിടുന്നതിന് അംഗീകാരം നൽകുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാർ നാളെ മന്ത്രിസഭാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. തുടർന്ന് അദ്ദേഹം രാജ്ഭവൻ സന്ദർശിച്ച് രാജി സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം സ്ഥാനമൊഴിഞ്ഞുകഴിഞ്ഞാൽ, എൻഡിഎയിലെ ഘടകകക്ഷികൾ സഖ്യത്തിന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി അവരുടെ നിയമസഭാ കക്ഷി യോഗങ്ങൾ നടത്തും.
ആരാവും മുഖ്യമന്ത്രി?
കഴിഞ്ഞ ദിവസം നിതീഷ് കുമാർ ബിഹാറിന്റെ നേതാവ് ആണെന്ന് പറയുന്ന നിരവധി പോസ്‌റ്ററുകളും ബിൽബോർഡുകളും പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു. 89 സീറ്റുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന ബിജെപി ഇതുവരെ മൗനം പാലിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ തവണ സമാന സാഹചര്യം ഉണ്ടായപ്പോൾ ബിജെപി നിതീഷിന് വേണ്ടി വിട്ടുവീഴ്‌ച ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എൻഡിഎയുടെ നിർണായക വിജയത്തെ നല്ല ഭരണത്തിന്റെ വിജയംമെന്നാണ് വിശേഷിപ്പിച്ചത്. നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുന്നതിനുള്ള അംഗീകാരമായിട്ടാണ് ഇത് പലരും വിലയിരുത്തുന്നത്. എന്നാൽ അന്തിമ തീരുമാനം അറിയാൻ ഇനി രണ്ടോ മൂന്നോ ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും.
ബിഹാർ തിരഞ്ഞെടുപ്പ് ഫലം
ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജെഡിയുവും ബിജെപിയും 2020ലെ പ്രകടനത്തേക്കാൾ മികച്ച പ്രകടനം കാഴ്‌ചവച്ചു. 89 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്നു. പിന്നാലെ 85 സീറ്റുകൾ നേടി ജെഡിയുവും. എൽജെപി (ആർവി), എച്ച്എഎം, ആർഎൽഎം തുടങ്ങിയ ചെറിയ സഖ്യകക്ഷികൾ പോലും മികച്ച പ്രകടനം കാഴ്‌ചവച്ചു. മറുവശത്ത് പക്ഷേ മഹാസഖ്യത്തിന്റെ സമ്പൂർണ പതനമാണ് കണ്ടത്.
2020-ൽ മഹാഗത്ബന്ധൻ സംസ്ഥാനത്തുടനീളം ശക്തമായ ഒരു സാന്നിധ്യമായിരുന്നപ്പോൾ 2025ലെ ജനവിധി അവർക്ക് വലിയ തിരിച്ചടിയായി മാറി. ഇത്തവണ പ്രതിപക്ഷം തകർന്നു. കോൺഗ്രസ് അപ്പാടെ വീണ മട്ടായിരുന്നു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്ന ആർജെഡിയും വീണു. ബിഹാറിൽ നിതീഷ് കുമാറിനെതിരെ നേരിട്ട് പോർമുഖം തുറന്ന് തേജസ്വി യാദവിന്റെ സംഘത്തിന് പക്ഷേ വിചാരിച്ച പോലെ കുതിക്കാനായില്ല.
ആർജെഡിയുടെ പ്രകടനം പ്രതീക്ഷിച്ചതിലും വളരെ താഴെയായിരുന്നു എന്നാണ് ഫലങ്ങൾ കാണിക്കുന്നത്. മറുവശത്ത് കോൺഗ്രസ് വെറും 6 സീറ്റുകൾ നേടി തകർച്ച നേരിട്ടു. ദുർബലമായ സംഘടനാ സംവിധാനവും മോശം സ്ഥാനാർത്ഥി തിരഞ്ഞെടുപ്പും കാരണം അവരുടെ 8.71 ശതമാനം വോട്ട് വിഹിതം സീറ്റുകളായി മാറ്റി എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇടത് പാർട്ടികൾക്കും കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കാൻ സാധിച്ചിരുന്നില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications