കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും എന്‍ഡിഎ വിട്ട് നിതീഷ് കുമാർ, ഗവർണ്ണറെ കാണും: ബിജെപി മന്ത്രിമാര്‍ ഉടന്‍ രാജിക്കില്ല, അഭ്യൂഹം

Google Oneindia Malayalam News

പട്ന: അഭ്യൂഹങ്ങള്‍ക്ക് വിരാമം, ബിഹാറില്‍ എന്‍ ഡി എ സഖ്യം വിടാന്‍ തീരുമാനിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ ഡിയു. ഇന്ന് രാവിലെ ചേർന്ന പാർട്ടി യോഗത്തിലാണ് എന്‍ ഡി എ സഖ്യം വിടാനുള്ള തീരുമാനമുണ്ടായത്. നിതീഷ് കുമാർ 4 മണിക്ക് ഗവർണ്ണറെ കണ്ട് സഖ്യം വിടാന്‍ തീരുമാനിച്ചതും മുഖ്യമന്ത്രി സ്ഥാനത്ത് തനിക്ക് പിന്തുണ നല്‍കുന്ന എം എല്‍ എമാരുടെ വിവരവും കൈമാറും. ബി ജെ പി സഖ്യം വിട്ട് പുറത്ത് വന്നാല്‍ ജെ ഡി യുവിനെ പിന്തുണയ്ക്കുമെന്ന് ആർ ജെ ഡി , കോണ്‍ഗ്രസ്, ഇടതുപാർട്ടികള്‍ എന്നിവർ അറിയിച്ചിരുന്നു. അതേസമയം നിതീഷ് കുമാർ മന്ത്രിസഭയിലെ ബി ജെ പി അംഗങ്ങള്‍ രാജിവെക്കില്ല. ഇവരോട് കാത്തിരിക്കാനാണ് പാർട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

'സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ''സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ'

സഖ്യം വിടുന്ന കാര്യം നിതീഷ് കുമാർ പ്രഖ്യാപിച്ചാലുടന്‍ ബി ജെ പി

സഖ്യം വിടുന്ന കാര്യം നിതീഷ് കുമാർ പ്രഖ്യാപിച്ചാലുടന്‍ ബി ജെ പി അംഗങ്ങള്‍ രാജിവെച്ചേക്കുമെന്ന വിവരങ്ങളായിരുന്നു നേരത്തെ പുറത്ത് വന്നിരുന്നത്. എന്നാല്‍ കാത്തിരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ നിർദേശം സംസ്ഥാനത്ത് പുതിയ ചർച്ചകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. പാർട്ടി ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും മറ്റേതെങ്കിലും തരത്തിലുള്ള അട്ടിമറി നീക്കമുണ്ടാവുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

'അല്ല പ്രിയേ കോട്ടും സ്യൂട്ടുമിട്ടാണോ ഇപ്പോ കുളി'; പ്രിയ വാര്യറുടെ പുതിയ ചിത്രം വൈറലാവുന്നു

ബി ജെ പിയെ രണ്ടാം തവണയും തന്റെ മന്ത്രിസഭയില്‍ നിന്നും

ബി ജെ പിയെ രണ്ടാം തവണയും തന്റെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനത്തിലെത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി നിതീഷ് കുമാർ എം എൽ എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യം വിടുമെന്ന സൂചന യോഗത്തിന് മുമ്പ് തന്നെ നേതാക്കള്‍ നല്‍കുകയും ചെയ്തു. "സ്ഫോടനാത്മകമായ വാർത്തകൾ പ്രതീക്ഷിക്കുക," എന്നായിരുന്നു നതീഷ് കുമാറിന്റെ പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് യോഗത്തിന് മുമ്പ് പറഞ്ഞത്.

ഈ സഖ്യം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നത്

"ഈ സഖ്യം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നത് തീരെ അവശനായ യ ഒരു രോഗിയുടെ കുടുംബം പ്രതീക്ഷ കൈവിടാൻ വിസമ്മതിക്കുന്നത് പോലെയാണ്" എന്ന് പേര് വെളിപ്പെടുത്താൻ തയ്യാറാവത്ത ബിജെപിയിൽ നിന്നുള്ള ഒരു മുതിർന്ന നേതാവും വ്യക്തമാക്കിയതായി എന്‍ ഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്. ജനതാദളിനെ (യുണൈറ്റഡ്) പിളർത്താൻ കേന്ദ്രമന്ത്രി അമിത് ഷാ പ്രവർത്തിക്കുന്നുവെന്ന ജെ ഡി യുവിന്റെ ആശങ്കയെച്ചൊല്ലിയായിരുന്നു ഇരു പാർട്ടികളും തമ്മിലുള്ള ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

പാർട്ടിയെ പിളർത്താന്‍ വേണ്ടി അമിത് ഷായുടെ

പാർട്ടിയെ പിളർത്താന്‍ വേണ്ടി അമിത് ഷായുടെ ചാരനായി പ്രവർത്തിക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്നുള്ള മുൻ നേതാവായ ആർസിപി സിംഗ് ആണെന്നാണ് നിതീഷ് കുമാർ കുറ്റപ്പെടുത്തുന്നു. ആഴത്തിലുള്ള അഴിമതി ആരോപിച്ച് ആർസിപി സിംഗ് അടുത്തിടെ ജെ ഡിയു വിട്ടിരുന്നു. അതേസമയം, ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർ ജെ ഡിയും ബിഹാർ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേർന്നു. ജെ ഡി യു സഖ്യം പുനരുജ്ജീവിപ്പിച്ച് നിതീഷ് കുമാറിനൊപ്പം ചേരാന്‍ ആർജെഡി തയ്യാറാണ്. കോണ്‍ഗ്രസും ഇടത് പാർട്ടികളും ഈ സഖ്യത്തിന് പിന്തുണ നല്‍കും.

Recommended Video

cmsvideo
ബീഹാറില്‍ BJPക്ക് പണികൊടുത്ത് നിതീഷ് കുമാര്‍,സര്‍ക്കാര്‍ താഴെ വീഴുന്നു | *Politics

 ഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർ ഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർ

English summary
Bihar Political Crisis: Nitish Kumar Announces Quitting NDA Alliance, Meets Governor at 4 PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X