ബീഹാറില്‍ വല്യേട്ടനായി ബിജെപി, 17 സീറ്റില്‍ മത്സരിക്കും, ജെഡിയുവിന് 16; വിലപേശലുമായി നിതീഷ്
ന്യൂഡല്‍ഹി: ബീഹാര്‍ എന്‍ഡിഎ സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ബിജെപി 17 സീറ്റില്‍ മത്സരിക്കും. നിതീഷ് കുമാറിന്റെ ജെഡിയുവിന് 16 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. അതേസമയം സഖ്യത്തിലെ ജെഡിയുവിന്റെ വല്യേട്ടന് റോളിനും ഇതോടെ അവസാനമായിരിക്കുകയാണ്. ബിജെപി ആ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്.
അതേസമയം ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി അഞ്ച് സീറ്റില്‍ മത്സരിക്കും. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എമ്മും ഓരോ സീറ്റില്‍ വീതം മത്സരിക്കും. ബിജെപിയുടെ കരുത്ത് പൂര്‍ണമായും പ്രകടമായ സീറ്റ് വിഭജനമാണ് നടന്നിരിക്കുന്നത്.

അതേസമയം ചിരാഗ് പാസ്വാന്റെ അമ്മാവന് പശുപതി പരസിന്റെ നേതൃത്വത്തിലുള്ള എല്‍ജെപി ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമല്ല. ഇവര്‍ക്ക് പാസ്വാന് വോട്ടില്‍ സ്വാധീനമില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സഖ്യത്തില്‍ നിന്ന് പുറത്തുപോയിരുന്നു. പാസ്വാന് വോട്ടില്‍ ചിരാഗിന് പൂര്‍ണമായ സ്വാധീനമുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.
പാസ്വാന് സമുദായം മൊത്തം വോട്ടുബാങ്കിന്റെ ആറ് ശതമാനം വരും. അതേസമയം എല്‍ജെപിയുടെ ഉരുക്കുകേട്ടയായ നവാഡയില്‍ ഇത്തവണ ബിജെപി മത്സരിക്കും. ഷിഹോഹര് ജെഡിയുവിനും നല്‍കിയിട്ടുണ്ട്. പകരം ഗയയും കാരക്കാട്ടും ബിജെപി ഏറ്റെടുക്കും. കിഷന്‍ഗഞ്ചും ജെഡിയുവിന് നല്‍കിയിട്ടുണ്ട്. നേരത്തെ ഈ സീറ്റില്‍ കോണ്‍ഗ്രസിനോട് തോറ്റിരുന്നു ജെഡിയു.
ഷിയോഹര്‍ സീറ്റിനായി വന്‍ വിലപേശലാണ് നിതീഷ് കുമാര്‍ നടത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ ബുദ്ധിമുട്ടിയാണ് ഈ സീറ്റ് ജെഡിയുവിന് ലഭിച്ചത്. ലവ്ലി ആനന്ദിനെ ഇവിടെ നിന്ന് പാര്‍ട്ടി മത്സരിപ്പിച്ചേക്കും. ഇന്ന് വൈകീട്ടാണ് ലവ്ലി ജെഡിയുവില്‍ ചേര്‍ന്നത്. മുന്‍ എംപി ആനന്ദ് മോഹന്റെ ഭാര്യയാണ് ലവ്ലി ആനന്ദ്. മുന്‍ ആര്‍ജെഡി എംഎല്‍എയായ ചേതന്‍ ആനന്ദിന്റെ അമ്മ കൂടിയാണ് അവര്‍.
നേരത്തെ വിശ്വാസ വോട്ടെടുപ്പിന്റെ സമയത്ത് ചേതന്‍ ജെഡിയുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം സഖ്യം വിട്ടതൊന്നും ജെഡിയുവിനെ ബാധിക്കില്ലെന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. എന്‍ഡിഎ നാല്‍പ്പത് സീറ്റിലും വിജയിക്കുമെന്ന് ജെഡിയുവിന് നേതാവ് സഞ്ജയ് ജാ പറഞ്ഞു.
അതേസമയം 2019ല്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും ബിജെപിയും ജെഡിയുവും സീറ്റിന്റെ കാര്യത്തില്‍ തുല്യമായിരുന്നു. എന്നാല്‍ ഇത്തവണ നിതീഷ് ദുര്‍ബലമായത് ബിജെപി മുതലെടുക്കുകയായിരുന്നു. ഇതോടെ 50:50 ഫോര്‍മുല പൊളിയുകയായിരുന്നു. നേരത്തെ ഇന്ത്യ സഖ്യത്തില്‍ നിന്ന് എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയ ശേഷം ഇനിയൊരിക്കലും ബിജെപി സഖ്യം വിട്ട് പോകില്ലെന്ന് നിതീഷ് പറഞ്ഞിരുന്നു.
-
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
'കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ല; തൃക്കാക്കര ചേർത്ത് പിടിച്ചു', സ്ഥാനാർത്ഥിയായി അഖിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം! -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത്












Click it and Unblock the Notifications