ബിജു ജനതാദള്‍ എന്‍ഡിഎയിലേക്ക് തിരിച്ചുവരുന്നു, 15 വര്‍ഷത്തിന് ശേഷം മടങ്ങാന്‍ ഒരുങ്ങി പട്നായിക്ക്
ന്യൂഡല്‍ഹി: എന്‍ഡിഎയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ബിജു ജനതാദള്‍. 15 വര്‍ഷത്തിന് ശേഷമാണ് ബിജെഡി തിരിച്ചുവരാന്‍ പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ സഖ്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് അടക്കമുള്ളവരുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ബിജെപിയും ബിജു ജനതാദളും മുമ്പ് ഒഡീഷയില്‍ അടക്കം സഖ്യകക്ഷികളായിരുന്നു.
എന്നാല്‍ 2009ല്‍ ബിജെപിയുമായുള്ള സഖ്യം പട്നായിക്ക് ഉപേക്ഷിച്ചിരുന്നു. അതിന് ശേഷം ബിജെപിയുമായി പിന്നീടൊരിക്കലും പട്നായിക്ക് സഖ്യം ചേര്‍ന്നിട്ടില്ല. ഒഡീഷയിലെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പട്നായിക്ക്-ബിജെപി സഖ്യത്തിന് വലിയ പങ്കുണ്ടായിരുന്നു. 1998 മുതല്‍ 2009 വരെ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്ത്തിലായിരുന്നു.

ബിജെഡിയുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. വൈകാതെ തന്നെ എന്‍ഡിഎയിലേക്ക് അവര്‍ വരും. ഇതിന്റെ ഔേദ്യാഗിക പ്രഖ്യാപനം ഉടനുണ്ടാവും. സഖ്യമില്ലെങ്കിലും ബിജെപിയെ രാജ്യസഭയില്‍ നിര്‍ണായക ബില്ലുകള്‍ പലതും പാസാക്കാന്‍ സഹായിച്ചത് ബിജെഡിയാണ്. അതുകൊണ്ട് നവീന്‍ പട്നായിക്കിന് ബിജെപി കേന്ദ്ര നേതൃത്വവുമായി സൗഹൃദബന്ധമാണ് ഉള്ളത്.
ഒഡീഷയില്‍ 21 ലോക്സഭാ സീറ്റുകളുണ്ട്. അതുപോലെ 147 നിയമസഭാ മണ്ഡലങ്ങളുമുണ്ട്. ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമായ സംസ്ഥാനമാണിത്. എന്നാല്‍ ഇതുവരെ പട്നായിക്കിനെ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. 2019ല്‍ ബിജെഡി 12 ലോക്സഭാ സീറ്റും ബിജെപി 8 സീറ്റുമാണ് സംസ്ഥാനത്ത് നേടിയത്.
അതേസമയം ബിജെപി നിയമസഭയില്‍ പരിതാപകരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. 23 സീറ്റിലാണ് ആകെ വിജയിച്ചത്. എന്നാല്‍ 112 സീറ്റില്‍ വിജയിച്ച് ബിജെഡി അധികാരം നിലനിര്‍ത്തുകയായിരുന്നു. നിലവില്‍ നിയമസഭയില്‍ കാര്യമായ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ്. ഒഡീഷയില്‍ എന്തുകൊണ്ടും ശക്തമായ നിലയിലാണ് ബിജെപി. എന്നാല്‍ സംസ്ഥാനത്തെ 14 ലോക്സഭാ സീറ്റുകളാണ് സഖ്യ പ്രകാരം ബിജെഡി ആവശ്യപ്പെടുന്നത്.
ബുധനാഴ്ച്ച നവീന്‍ പട്നായിക്ക് ബിജെഡി നേതാക്കളുമായി സ്വന്തം വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സഖ്യത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നത് കൊണ്ട് അക്കാര്യവും ബിജെഡി പരിശോധിക്കുന്നുണ്ട്.
ഒഡീഷയില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട സഖ്യ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി. നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അശ്വിനി വൈഷ്ണവിനെ ബിജെഡി പിന്തുണച്ചിരുന്നു. ഇതോടെ സഖ്യ സാധ്യതകള്‍ ശക്തമായത്.
എന്‍ഡിഎ ശക്തിപ്പെടുത്താനും, രാജ്യസഭയില്‍ അടക്കം വെല്ലുവിളി ഇല്ലാതാക്കാനും ഇതിലൂടെ ബിജെപിക്ക് സാധിക്കും. അതുപോലെ ഒഡീഷയില്‍ തുടര്‍ച്ചയായി ആറാം തവണ അധികാരത്തിലെത്താനും ബിജെഡിക്ക് സാധിക്കും. നേരത്തെ സംസ്ഥാന സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തെ പ്രകീര്‍ത്തിച്ചിരുന്നു.
-
തിരഞ്ഞെടുപ്പിൽ മുന്നണികളെ വിറപ്പിക്കാൻ 'നോട്ട'; 2021ലെ കണക്കുകൾ ഞെട്ടിക്കും -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി












Click it and Unblock the Notifications