തീവ്രവാദ വിപണിയുടെ വക്താവാണ് ബിലാവല്‍ ഭൂട്ടോ: പാകിസ്താനെതിരെ തുറന്നടിച്ച് ജയശങ്കര്‍
ദില്ലി: പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ തീവ്രവാദ വിപണിയുടെ വക്താവും, പ്രമോട്ടറുമാണെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍. തീവ്രവാദത്തിന്റെ ഇരകള്‍, അത് നടത്തിയവര്‍ക്കൊപ്പമിരുന്ന് ചര്‍ച്ചകള്‍ നടത്താറില്ലെന്ന് ജയശങ്കര്‍ തുറന്നടിച്ചിരുന്നു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ അംഗരാജ്യമെന്ന നിലയില്‍ പാകിസ്താന്‍ ഇന്ത്യയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ബിലാവല്‍ ഭൂട്ടോയാണ് യോഗത്തിനെത്തിയത്. ബിലാവല്‍ ഭൂട്ടോ അംഗരാജ്യത്തിന്റെ ഭാഗമായി വന്നതാണ്. അത് നയതന്ത്രത്തിന്റെ ഭാഗമാണ്. അതില്‍ കൂടുതലായിട്ടൊന്നും ഞങ്ങള്‍ അതിനെ കാണുന്നില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. അതേസമയം എസ് ജയശങ്കറുമായി എന്തുകൊണ്ട് കൂടിക്കാഴ്ച്ച നടത്തിയില്ലെന്ന കാര്യത്തില്‍ പ്രതികരണവുമായി ബിലാവല്‍ ഭൂട്ടോയും രംഗത്തെത്തി.

ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച തീരുമാനം മാറ്റാതെ ചര്‍ച്ചകളൊന്നും നടക്കില്ലെന്ന് ബിലാവല്‍ വ്യക്തമാക്കി.പാകിസ്താന്‍ ചര്‍ച്ച നടത്താവുന്ന സാഹചര്യത്തില്‍ അല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനാണ് പാകിസ്താന്റെ ശ്രമം. അത് ഇന്ത്യയോ, ഇന്ത്യന്‍ സര്‍ക്കാരോ പറഞ്ഞത് കൊണ്ടല്ല. ഈ പ്രതിസന്ധി ഞങ്ങള്‍ക്ക് മാറ്റേണ്ടതായിട്ടുണ്ട്.
അതുകൊണ്ടാണ് അതിനെ അവസാനിപ്പിക്കുന്നത്. ഏതൊരു രാജ്യത്തേക്കാളും കൂടുതല്‍ മരണങ്ങള്‍ തീവ്രവാദം കൊണ്ട് ഞങ്ങള്‍ക്കുണ്ടായി. പാകിസ്താനാണ് തീവ്രവാദം കൊണ്ട് ഏറ്റവും അനുഭവിക്കേണ്ടി വന്ന രാഷ്ട്രമെന്നും ബിലാവല്‍ പറഞ്ഞു.തീവ്രവാദത്തിന്റെ ഇരയാണ് ഞാനും. അതുകൊണ്ട് പാകിസ്താനും, ഞാനും, തീവ്രവാദത്തെ തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
നേരത്തെ എസ്‌സിഒ യോഗത്തില്‍ ജയശങ്കര്‍ തീവ്രവാദത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തീവ്രവാദത്തിന് ന്യായീകരണമില്ല. അത് അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണെങ്കിലും അങ്ങനെ തന്നെയാണ്. തീവ്രവാദത്തിന്റെ ഫണ്ട് നല്‍കുന്നത് അടക്കം നിര്‍ത്തണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
പാകിസ്താന്‍ തീവ്രവാദത്തിന് ഫണ്ടിംഗ് നല്‍കുന്നുവെന്ന ആരോപണത്തിനും ബിലാവല്‍ മറുപടി നല്‍കി. ആരോപണങ്ങളില്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. ഇന്ത്യയുടെ ആശങ്കകള്‍ കേള്‍ക്കാന്‍ പാകിസ്താന്‍ തയ്യാറാണ്. അതുപോലെ പാകിസ്താന്റെ ആശങ്കകള്‍ ഇന്ത്യ കേള്‍ക്കാനും തയ്യാറാവണമെന്നും ബിലാവല്‍ വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയും മറുപടി നല്‍കണം. കുല്‍ഭൂഷണ്‍ ജാദവ് പാകിസ്താന്‍ മണ്ണില്‍ തീവ്രവാദ ആക്രമണം നടത്തിയ വ്യക്തിയാണ്. അത് ഈ പറഞ്ഞ തീവ്രവാദത്തില്‍ വരില്ലേ. സംജോത എക്‌സ്പ്രസ്സിലെ സ്‌ഫോടന കേസില്‍ ഇതുവരെ നീതി ലഭ്യമായിട്ടില്ലെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
നേരത്തെ ബിലാവലും ജയശങ്കറും പരസ്പരം ഹസ്തദാനം നല്‍കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രമാണ്. ജി20 പാകിസ്താന് കാര്യമൊന്നുമില്ല. അവര്‍ക്ക് ശ്രീനഗറിലും കശ്മീരിലും ഇടപെടാനാവില്ല. അവര്‍ ആദ്യം ജമ്മു കശ്മീരില്‍ അനധികൃതമായി പിടിച്ചെടുത്ത സ്ഥലം ഒഴിഞ്ഞ് പോകട്ടെയെന്നും ജയശങ്കര്‍ പറഞ്ഞു.












Click it and Unblock the Notifications