ബില്‍ക്കിസ് ബാനോ കേസ്: പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കാതെ കോടതി, പിന്‍വലിച്ച് പ്രതികള്‍
ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കാതെ സുപ്രീം കോടതി. ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേരാണ് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി തീര്‍ത്തും തെറ്റാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രതികളായ രാധേശ്യാം ഭഗവാന്‍ദാസ്, രാജുഭായ് ബാബുലാല്‍ സോണി എന്നിവരാണ് ജാമ്യഹര്ജയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, പിവി സഞ്ജയ് കുമാര്‍ എന്നിവര്‍ പക്ഷേ ഹര്‍ജികള്‍ പരിഗണിക്കാന്‍ തയ്യാറായില്ല. എന്നാല്‍ അത്തരമൊരു ആനുകൂല്യം പ്രതികള്‍ക്ക് ലഭിക്കില്ലെന്ന് ജസ്റ്റിസുമാര്‍ അഭിപ്രായപ്പെട്ടത്. കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതികള്‍ രണ്ട്പേരും ഹര്‍ജികള്‍ പിന്‍വലിക്കുകയായിരുന്നു.

നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ പ്രതികള്‍ക്കും ശിക്ഷാ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇത് റദ്ദാക്കിയിരുന്നു. ഗുജറാത്ത് സര്‍ക്കാരിന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന് യാതൊരു അധികാരവുമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതികള്‍ക്കൊപ്പം നില്ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി റിഷി മല്‍ഹോത്രയാണ് ഇന്ന് കോടതിയില്‍ ഹാജരായത്. ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞതോടെ ഇവര്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications