കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിൽക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചത് മാനുഷിക പരിഗണനയിലെന്ന് വി മുരളീധരൻ

Google Oneindia Malayalam News

ദില്ലി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ കുറ്റവാളികളെ ജയിൽ മോചിതരാക്കിയ ഗുജറാത്ത് സർക്കാർ നടപടിയെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. 'മാനുഷിക പരിഗണന വെച്ചാണ് പ്രതികളെ വിട്ടയച്ചത്.രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളേയും ഇതുപോലെ വിട്ടയച്ചതല്ലേയെന്നും മുരളീധരൻ ചോദിച്ചു. പുറത്തിറങ്ങിയ കുറ്റവാളികളെ സർക്കാരോ ബി ജെ പിയോ ആദരിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

 പൊലീസിനെ തൊട്ട് കളിച്ചാല്‍ കളിമാറും: ദിലീപിന്റെ കേസില്‍ സംഭവിച്ചതും അത് തന്നെയെന്ന് ആശാ ഉണ്ണിത്താന്‍ പൊലീസിനെ തൊട്ട് കളിച്ചാല്‍ കളിമാറും: ദിലീപിന്റെ കേസില്‍ സംഭവിച്ചതും അത് തന്നെയെന്ന് ആശാ ഉണ്ണിത്താന്‍

1

'കോടതികൾ ശിക്ഷിച്ച് 15 വർഷവും 20 വർഷവും ജയിലിൽ കിടന്നിട്ടുള്ളവരെ മോചിപ്പിക്കുന്നത് ഇതാദ്യമായിട്ടല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കേരളത്തിൽ ത്തന്നെ എത്രയോ കേസുകളിൽ ആൾക്കാരെ മോചിപ്പിച്ചിട്ടുണ്ട്. അതൊരു മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ചെയ്തതായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് അതിന്റെ ബാക്കി വിശദാംശങ്ങൾ അറിയില്ല. രാജീവ് ഗാന്ധിയുടെ വധക്കേസിലെ പ്രതികളെ ഉൾപ്പെടെ മോചിപ്പിച്ചില്ലേയെന്നും മന്ത്രി പറഞ്ഞു.

ഇത്രയും ഹീനമായ കുറ്റം ചെയ്തവരെ മോചിപ്പിക്കാമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എല്ലാ കുറ്റങ്ങളും ഹീനമല്ലേ എന്നായിരുന്നു മറുപടി. രാജീവ് ഗാന്ധി വധക്കേസ് പ്രതികൾ വർഷങ്ങളോളം ജയിലിൽ കിടന്നിട്ടാണ് മോചിതരായതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ വർഷങ്ങളുടെ കണക്കിലാണോ മാനുഷിക പരിഗണന തീരുമാനിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.

2


ജയിൽ മോചിതരായ പ്രതികൾക്ക് സ്വീകരണം നൽകിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കേരളത്തിൽ ഇതിലും വലുതല്ലേ നടക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ജയിലിൽനിന്ന് ഇറങ്ങിയപ്പോൾ പോലീസുകാരുടെ മുന്നിൽ നിന്നല്ലേ ആദരിച്ചത്. ഇതൊന്നും സർക്കാരിന്റെ നയമല്ലല്ലോ. ബി ജെ പി നേതൃത്വമോ സർക്കാരോ പ്രതികൾക്ക് സ്വീകരണം നൽകിയിട്ടില്ല. വർഷങ്ങൾക്ക് ശേശം ജയിൽ മോചിതരായി പുറത്തുവരുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നും മുരളീധരൻ പറഞ്ഞു.

3

പ്രിയ വർഗീസിന്റെ നിയമന വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസ് ഉയർത്തിപിടിക്കുന്നതാണെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. 'സിപിഎം നേതാക്കൻമാരെ കുത്തിതിരികാനുള്ള സ്ഥാപനമല്ല സർവ്വകലാശാലകൾ എന്ന് ഗവർണർ വ്യക്തമാക്കിയിരിക്കുകയാണ്. സ്വജനപക്ഷപാതം അഴിമതിയാണെന്ന് നയമായി പ്രഖ്യാപിച്ച പാർട്ടിക്കാരാണ് സി പി എം. സ്വജനപക്ഷപാതമാണ് നടന്നതെന്ന് കണ്ടത്തിയ സ്ഥിതിക്ക് ഇതിനെ പിന്നിലെ അഴിമതിയെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള നിയമവിരുദ്ധമായ നടപടികൾ ചെയ്യുന്നത്. പാർട്ടി താത്പര്യങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈസ് ചാൻസിലറെ പുനഃർനിയമിച്ചതെന്ന് വ്യക്തമാണ്. വിസി പറഞ്ഞത് നിയമപരമായ നടപടി സ്വീകരിക്കുമെന്നാണ് . സി പി എം യജമാനൻമാരെ തൃപ്തിപ്പെടുത്താനുള്ള പ്രസ്താവനമാത്രമാണത്. നിയമപരമായ എല്ലാ കാര്യങ്ങളും പരിശോധിച്ചതിന് ശേഷം തന്നെയാണ് ഗവർണറുടെ നടപടി'.

4

'അഴിമതി നടത്തിയവരാണെന്ന് കണ്ടെത്തുക തന്നെ വേണം. ഇതിന് പിന്നിൽ കെകെ രാഗേഷ് മാത്രമാണെന്ന അഭിപ്രായം തനിക്കില്ല. രാഗേഷ് മാത്രം വിചാരിച്ചാൽ ഭരണം നിയന്ത്രിക്കാൻ സാധിക്കില്ലല്ലോ . മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയല്ലേ? മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണല്ലോ മുഖ്യമന്ത്രിയെ തന്നെ നിയോഗിച്ചത്. സാധാരണക്കാർക്കല്ല,പാർട്ടി നേതാക്കളുടെ മക്കൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. ബന്ധുനിയമനത്തെ ബിജെപി നിയമപരമായും രാഷ്ട്രീയപരാമയും നേരിടുമെന്നും',അദ്ദേഹം പറഞ്ഞു.

'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'

Recommended Video

cmsvideo
'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'

English summary
bilkis banu case; V Muraleedharan said that the accused were released on humanitarian grounds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X