Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെലവ് കുറഞ്ഞ വിമാനയാത്ര; ഇത് പൊളിക്കും, ആകാശ എയര്‍ വരുന്നു... 70 വിമാനങ്ങളുമായി ജുന്‍ജുന്‍വാല

ദില്ലി: കാലം അതിവേഗം മാറുകയാണ്. മനുഷ്യന് ആവശ്യങ്ങള്‍ ഏറിവരുന്നു. വളരെ വേഗം എത്തേണ്ട യാത്രകളുടെ തിരക്കിലാണ് മിക്കവരും. ഈ സാഹചര്യത്തില്‍ വരുംകാല ഇന്ത്യയില്‍ ഏറെ ആശ്രയിക്കുക വ്യോമ ഗതാഗതത്തെയായിരിക്കും. ആള്‍ത്തിരക്കേറിയ റോഡിനേക്കാള്‍ നല്ലത് വിമാന യാത്രയല്ലേ എന്ന് ആലോചിക്കുന്നവരും നിരവധിയാണ്. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് പലരെയും വിമാന യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

ടിക്കറ്റ് നിരക്ക് കുറച്ചാല്‍ യാത്രക്കാര്‍ ഏറുമെന്ന് ഉറപ്പാണ്. ഈ ഒരു ചിന്തയാണ് പുതിയ വിമാന കമ്പനിക്ക് രൂപം നല്‍കാന്‍ ബിസിനസുകാരന്‍ ജുന്‍ജുന്‍വാലയെ പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ പുതിയ വിമാന കമ്പനി വരികയാണ്. അറിയാം കൂടുതല്‍ വിവരങ്ങള്‍...

ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം

1

ശതകോടീശ്വരനായ രാകേഷ് ജുന്‍ജുന്‍വാല പുതിയ വിമാന കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. 70 വിമാനങ്ങളുമായി ഒരു കമ്പനി പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നു. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. എങ്കിലും കമ്പനിയുടെ പ്രവര്‍ത്തനം സമ്പൂര്‍ണമായ തോതില്‍ ആരംഭിക്കാന്‍ നാല് വര്‍ഷത്തോളമാകുമെന്ന് കരുതുന്നു.

2

പുതിയ വിമാന കമ്പനിയില്‍ 260 കോടിയോളം രൂപ, അതായത് 40 ശതമാനം ജുന്‍ജുന്‍വാല മുതല്‍മുടക്കും. ബാക്കി തുകയ്ക്ക് നിക്ഷേപകരെ കണ്ടത്തും. അടുത്ത 15 ദിവസത്തിനകം സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിക്കുമെന്നാണ് പ്രതീക്ഷ. ചെലവ് കുറഞ്ഞ യാത്ര എന്നതാണ് പുതിയ വിമാന കമ്പനിയുടെ പ്രത്യേകത. ആകാശ എയര്‍ എന്നാണ് കമ്പനിയുടെ പേര്.

3

180 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങളാണ് കമ്പനി ഒരുക്കുന്നതെന്ന് ജുന്‍ജുന്‍വാല പറയുന്നു. എന്നാല്‍ എങ്ങനെയാണ് ജുന്‍ജുന്‍വാല പറയുന്ന രീതിയില്‍ കുറഞ്ഞ ചെലവില്‍ യാത്ര ഒരുക്കാന്‍ സാധിക്കുക എന്ന് സ്വാഭാവികമായ സംശയം ഉയരുന്നുണ്ട്. ചെലവ് കൂടുതലുള്ളതിനാല്‍ പല വിമാന കമ്പനികളും വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ജുന്‍ജുന്‍വാലയുടെ പുതിയ ആശയം.

4

ജുന്‍ജുന്‍വാല ലക്ഷ്യമിടുന്നത് ഇന്ത്യയുടെ അതിവേഗം വളരുന്ന വിപണിയെ ആണ്. ഇവിടെ അവസരം ലഭിച്ചാല്‍ യാത്രക്കാര്‍ കൂടുമെന്ന് ഉറപ്പാണ്. വലിയ ലാഭം പ്രതീക്ഷിക്കാതെയാണ് ജുന്‍ജുന്‍വാലയുടെ നീക്കം. ചെലവ് കുറഞ്ഞ യാത്ര എന്നതാണ് ഇന്ത്യയുടെ ബാരന്‍ ബഫറ്റ് എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാല മുന്നോട്ടുവെക്കുന്ന പ്രധാന ആശയം.

5

കൊവിഡ് കാലത്ത് എല്ലാ വിമാനക്കമ്പനികളും പ്രതിസന്ധിയിലായി. രോഗ വ്യാപന ഘട്ടത്തില്‍ ഇത് പ്രതീക്ഷിച്ചതാണ്. എന്നാല്‍ കൊവിഡിന് മുമ്പുള്ള അവസ്ഥയിലും മിക്ക വിമാനക്കമ്പനികളും പ്രതിസന്ധിയുടെ വക്കിലായിരുന്നു എന്നതാണ് സത്യം. ആഭ്യന്തരയാത്രയില്‍ മികച്ച് നിന്നിരുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍ സര്‍വീസ് നിര്‍ത്തിയത് 2012ലാണ്. ജെറ്റ് എയര്‍വേയ്‌സ് 2019ലും നിര്‍ത്തി. പക്ഷേ ഈ കമ്പനിക്ക് വീണ്ടും പറക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

6

ആഗോളതലത്തില്‍ വ്യോമ മേഖല പ്രതിസന്ധിയിലാണ്. ഇന്ത്യയിലെ കാര്യം കുറച്ചുകൂടി കഷ്ടമാണ്. കൊവിഡിന്റെ മൂന്നാം തരംഗമാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ പല രാജ്യങ്ങളും വിലക്കിയിരിക്കുകയാണ്. ഇതെല്ലാം വിമാന കമ്പനികളെ ശരിക്കും ബാധിച്ചു. എങ്കിലും കൊവിഡിന് ശേഷമുള്ള കാലമാണ് ജുന്‍ജുന്‍വാല ലക്ഷ്യമിടുന്നത്.

7

ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്കു പ്രകാരം 34222 കോടി രൂപയുടെ ആസ്തിയുള്ള വ്യക്തിയാണ് ജുന്‍ജുന്‍വാല. മികച്ച പങ്കാളികളെ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ തന്റെ ചിന്തകള്‍ ലക്ഷ്യം കാണുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ചെലവ് കുറഞ്ഞ ടിക്കറ്റ് നിരക്ക് ഓഫര്‍ ചെയ്ത് മുമ്പ് വന്ന പല കമ്പനികളും മുട്ടുകുത്തിയതാണ് ഇന്ത്യയുടെ ചരിത്രം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+