കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം; വ്യാജ വീഡിയോ പ്രചരിപ്പിച്ചു, കര്‍മ ന്യൂസിനെതിരെ പരാതി

Google Oneindia Malayalam News

കോയമ്പത്തൂര്‍: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചുവെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ പോലീസില്‍ പരാതി. കര്‍മ ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ് കോയമ്പത്തൂരിലെ കോളജ് പരാതി നല്‍കിയത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചാനല്‍ പുറത്തുവിട്ടിരുന്നത്. നീലഗിരിയിലെയും കോയമ്പത്തൂരിലെയും കോളജുകളിലെ വിദ്യാര്‍ഥികള്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിക്കുന്നു എന്ന പേരിലായിരുന്നു വീഡിയോ. വീഡിയോ വൈറലായതോടെ കോളജിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

പുതിയ ഇന്ത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു, ഒളിച്ചോടുന്നില്ല: നരേന്ദ്ര മോദിപുതിയ ഇന്ത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു, ഒളിച്ചോടുന്നില്ല: നരേന്ദ്ര മോദി

കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്‍സ് ആണ് കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നവാഗതര്‍ക്കായി കോളജ് ഹോസ്റ്റലില്‍ ഡിസംബര്‍ ഏഴിന് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഈ ഡിജെ പാര്‍ട്ടിയുടെ വീഡിയോ ആണ് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്. രാജ്യവിരുദ്ധ ശക്തികള്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിക്കുന്നു എന്ന സൂചന നല്‍കിയായിരുന്നു വീഡിയോ. രാജ്യം മൊത്തം സൈനികരുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്ന വേളയിലാണ് മറിച്ചുള്ള പ്രചാരണം നടന്നത്. ഡിസംബര്‍ എട്ടിനാണ് നീലഗിരിയിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ ദുരന്തമുണ്ടായതും ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ചതും.

y

ഡിസംബര്‍ ഏഴിന് സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയുടെ വീഡിയോ ആണ് കര്‍മ ന്യൂസ് എന്ന യു ട്യൂബ് ചാനല്‍ തെറ്റായി പ്രചരിപ്പിച്ചതെന്ന് നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്‍സ് ഡയറക്ടര്‍ എ മുരളീധരന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിനായിരുന്നു അപകടം. ഡിസംബര്‍ ഒമ്പതിന് കോളജില്‍ ദുഃഖാചരണം നടത്തിയിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും മാനേജ്‌മെന്റ് ഭാരവാഹികളും പങ്കെടുക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പികെ ദാസ് മുന്‍ വ്യോമസേനാംഗമാണ്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം സ്ഥാപനം തുടങ്ങിയത്. ഇവിടെ ജോലി ചെയ്യുന്ന ഒട്ടേറെ പേര്‍ വിരമിച്ച സൈനികനാണെന്നും എ മുരളീധരന്‍ പറഞ്ഞു.

വീണ്ടും ഞെട്ടിച്ച് എസ്തര്‍ അനില്‍, സ്ത്രീ സൂര്യനെ പോലെ... അതിപ്പോ ലാഭമായല്ലോ എന്ന് കമന്റ്...

കോയമ്പത്തൂര്‍ പോലീസ് വീഡിയോ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തുടര്‍ന്നാണ് കോളജ് അധികൃതര്‍ വിശദീകരണം നല്‍കിയത്. വീഡിയോ വ്യാജമായി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഈ പരാതിയില്‍ കോയമ്പത്തൂര്‍ പോലീസ് അന്വേഷണം തുടങ്ങി. കേരള പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നതെന്ന് കോയമ്പത്തൂര്‍ പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ കോപ്റ്റര്‍ അപകടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിരുന്നു.

Recommended Video

cmsvideo
സൈനീകർക്കുള്ള സന്ദേശം മരിക്കും മുമ്പ് റെക്കോർഡ് ചെയ്ത് റാവത്ത്, വീഡിയോ

English summary
Bipin Rawat Death: Coimbatore Collage Filed Complaint Against Kerala-based YouTube channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X