അസംഖാനെതിരെ നടപടിയുണ്ടാവും, ലൈംഗിക പരാമര്‍ശത്തില്‍ എംപിയെ പുറത്താക്കാന്‍ പ്രമേയവുമായി ബിജെപി!!
ദില്ലി: ബിജെപി എംപി രമാ ദേവിക്കെതിരായ ലൈംഗിക പരാമര്‍ശത്തില്‍ സമാജ് വാദി പാര്‍ട്ടി എംപി അസംഖാനെതിരെ നടപടിയുണ്ടാവും. ബിജെപി ഈ വിഷയത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. അസംഖാനെതിരെ ബിജെപി നേതാവ് സംഗമിത്ര മൗര്യയാണ് പ്രമേയം കൊണ്ടുവന്നത്. സ്പീക്കര്‍ ഓംപ്രകാശ് ബിര്‍ളയോട് അസംഖാനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ഈ പ്രമേയം.

അതേസമയം നടപടിക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എംജെ അക്ബറും ഇതേ പോലൊരു സംഭവത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ ബിജെപി നേതാക്കള്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി ചോദിച്ചു. അക്ബറിനെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മിറ്റിക്ക് എന്ത് പറ്റിയെന്നും ഒവൈസി ചോദിച്ചു. മുത്തലാഖ് ബില്ലില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു രമാ ദേവിക്കെതിരെ ലൈംഗിക പരാമര്‍ശം അസംഖാന് നടത്തിയത്.
അസംഖാനെ സഭയില്‍ നിന്ന് എത്രയും പെട്ടെന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാണ് കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും രവിശങ്കര്‍ പ്രസാദും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തരം പരാമര്‍ശം നടത്തുന്ന എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മുമ്പ് സോണിയാ ഗാന്ധിയെയും ഇഇത്തരത്തില് അപമാനിച്ചിട്ടുണ്ട്. അതുകൊണ്ട് കൊടിയുടെ നിറം നോക്കാതെയായിരിക്കണം നടപടിയെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.
അസംഖാനെതിരെ രൂക്ഷമായിട്ടാണ് സ്മൃതി ഇറാനി പ്രതികരിച്ചത്. ഒരു സ്ത്രീയെ ഇങ്ങനെ അപമാനിച്ച് ഇറങ്ങി പോകാമെന്ന് അസംഖാന് കരുതേണ്ടെന്നും സ്മൃതി പറഞ്ഞു. ലോക്സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്താണ് പറഞ്ഞതെങ്കില്‍ അസംഖാന് അഴിക്കുള്ളിലാവുമായിരുന്നെന്നും സ്മൃതി പറഞ്ഞു. അസംഖാന് ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കാറില്ലെന്നാണ് രമാദേവി ഉന്നയിച്ചിരിക്കുന്നത്. ജയപ്രദയെ കുറിച്ച് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കുമറിയാം. ലോക്സഭയില്‍ തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല. അസംഖാനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് രമാ ദേവി സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications