പഞ്ചാബ് പിടിക്കാന്‍ ബിജെപി; അകാലിദളുമായി വീണ്ടും സഖ്യം പ്രഖ്യാപിച്ചു, കര്‍ഷകര്‍ പാരയാകുമോ?

അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കാന്‍ പോകുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളുമായി ബിജെപി സഖ്യം പ്രഖ്യാപിച്ചു. ആറ് വര്‍ഷത്തിന് ശേഷമാണ് ഇരുപാര്‍ട്ടികളും വീണ്ടും സഖ്യത്തിലെത്തുന്നത്. എന്‍ഡിഎയ്ക്ക് കീഴിലാകും ബിജെപിയും അകാലിദളും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുക എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30നകം ഇക്കാര്യം ചെയ്യണം; ലൈഫ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ സമര്‍പ്പിക്കാം
പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30നകം ഇക്കാര്യം ചെയ്യണം; ലൈഫ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ സമര്‍പ്പിക്കാം

കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കല്‍, മയക്ക് മരുന്ന് തടയല്‍, അഴിമതി തടയല്‍, ദേശീയത ശക്തിപ്പെടുത്തല്‍ എന്നിവയാണ് ഇരുപാര്‍ട്ടികളും ഒരുമിച്ചുണ്ടാക്കിയ ധാരണ. ന്യൂഡല്‍ഹിയില്‍ ഇരുപാര്‍ട്ടി നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്. അമിത് ഷാ, അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍, ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

bjp sad ally in punjab election 2027

ബിജെപിയുടെ പഴയ സഖ്യകക്ഷിയാണ് അകാലിദള്‍ എന്ന് അമിത് ഷാ പറഞ്ഞു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പര്‍കാശ് സിങ് ബാദലിന്റെ നേതൃത്വത്തില്‍ ഇരുപാര്‍ട്ടികളും സംസ്ഥാനത്ത് ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു. പല തവണ ഒരുമിച്ച് മല്‍സരിച്ചു. തോല്‍ക്കുകയും ജയിക്കുകയും ചെയ്തു. പിന്നീട് ബന്ധം പിരിഞ്ഞു. ഇന്ന് വീണ്ടും ഒന്നായിരിക്കുകയാണ്. അതില്‍ സന്തോഷമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

വനിതാ കളക്ടര്‍ക്ക് അശ്ലീല സന്ദേശം, മദ്യപിച്ച് എംഎല്‍എ വന്നു; വിജയ് സര്‍ക്കാരിനെ വിറപ്പിച്ച് ഹൈക്കോടതി
വനിതാ കളക്ടര്‍ക്ക് അശ്ലീല സന്ദേശം, മദ്യപിച്ച് എംഎല്‍എ വന്നു; വിജയ് സര്‍ക്കാരിനെ വിറപ്പിച്ച് ഹൈക്കോടതി

അധികാരത്തിലെത്തിയാല്‍ ശിരോമണി അകാലിദളിനായിരിക്കും മുഖ്യമന്ത്രി പദവി എന്ന് അമിത് ഷാ പറഞ്ഞു. ഗുരു നാനക് ജയന്തി ദിനത്തിലാണ് ഇരുപാര്‍ട്ടികളും വീണ്ടും സഖ്യം ചേര്‍ന്നിരിക്കുന്നത്. 2021ലെ നാനാക് ജയന്തി ദിനത്തിലായിരുന്നു വിവാദ കാര്‍ഷിക നിയമങ്ങള്‍ നരേന്ദ്ര മോദി പിന്‍വലിച്ചത്.

ഏറെകാലം സഖ്യത്തിലായിരുന്ന ബിജെപിയും അകാലിദളും വിവാദ കര്‍ഷിക പരിഷ്‌കരണ നിയമങ്ങളെ ചൊല്ലിയുള്ള ഭിന്നതയെ തുടര്‍ന്നാണ് പിരിഞ്ഞത്. കര്‍ഷക സമരം ശക്തിപ്പെടുകയും നിയമം പിന്‍വലിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ദേശീയ തലത്തില്‍ വലിയ സമരങ്ങളാണ് അന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്നത്. പ്രധാന പ്രതിഷേധം പഞ്ചാബ്-ഹരിയാന-ഡല്‍ഹി-യുപി എന്നിവിടങ്ങളിലായിരുന്നു.

വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കുമ്പോള്‍ അകാലിദളിനൊപ്പം പഴയ വോട്ട് ബാങ്ക് നിലയുറപ്പിക്കുമോ എന്ന ചോദ്യം ബാക്കിയാണ്. പഞ്ചാബ് രാഷ്ട്രീയത്തില്‍ അതുവരെ ഇല്ലാതിരുന്ന എഎപി കൂടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ സജീവമായി. നിലവില്‍ എഎപിയാണ് പഞ്ചാബ് ഭരിക്കുന്നത്. കോണ്‍ഗ്രസ് ഭരണം വീണതോടെ പഞ്ചാബിന്റെ ഭരണം 2022ല്‍ പിടിച്ചത് എഎപിയായിരുന്നു.

സ്വര്‍ണവില ഇന്നും കുതിച്ചു; സ്വര്‍ണം വീണ്ടും തിളങ്ങാന്‍ തുടങ്ങി, ഇന്നത്തെ ഗ്രാം, പവന്‍ വില
സ്വര്‍ണവില ഇന്നും കുതിച്ചു; സ്വര്‍ണം വീണ്ടും തിളങ്ങാന്‍ തുടങ്ങി, ഇന്നത്തെ ഗ്രാം, പവന്‍ വില

2029 ഡിസംബര്‍ 31നകം പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ എഎപി സര്‍ക്കാര്‍ പരാജയപ്പെട്ടു. അധികാരത്തിലെത്തിയാല്‍ മൂന്ന് മാസത്തിനകം മയക്കുമരുന്ന് ഇല്ലാതാക്കുമെന്നാണ് എഎപി പറഞ്ഞിരുന്നത്. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും അവര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സമാനമായ വാഗ്ദാനം 2017ല്‍ നല്‍കിയിരുന്നു എന്നും അമിത് ഷാ ഓര്‍മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma