ബിജെപി അഹങ്കാരികളായി, പ്രതിപക്ഷ സീറ്റുകള്‍ 335ന് തുല്യമെന്ന് യോഗേന്ദ്ര യാദവ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഒരാളുടേത് മാത്രം കൃത്യമായി ഫലിച്ചിരുന്നു. അത് പക്ഷേ സ്വതന്ത്രമായി പ്രവചിച്ചതായിരുന്നു. രാജ്യത്താകെയുള്ള തെറ്റായുള്ള പ്രചാരരണത്തെ പൊളിക്കാന്‍ വേണ്ടിയാണ് താന്‍ ശ്രമിക്കുന്നതെന്ന് യോഗേന്ദ്ര യാദവ് പറയുന്നു.
പ്രവചനത്തില്‍ കൃത്യമായി വന്നത് ഭാഗ്യം കൊണ്ടാണെന്നും വണ്ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പക്ഷേ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സ്പഷ്ടമായിരുന്നു. ആരും അതിനെ കുറിച്ച് സംസാരിച്ചിരുന്നില്ല. യുപിയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉണ്ടാവുമെന്ന് പ്രവചനത്തിലുണ്ടായിരുന്നു. എന്നാല്‍ ആരും അത് പരിശോധിച്ചില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

എക്സിറ്റ് പോള്‍ തെറ്റിപ്പോകാം. അത് കാര്യമാക്കേണ്ടതില്ല. എക്സിറ്റ് പോളുകള്‍ ആകെ സ്വാധീനിക്കുക ഓഹരി വിപണിയെയും ബെറ്റിംഗ് മാര്ക്കറ്റിനെയുമാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം മാധ്യമങ്ങള്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും യാദവ് കുറ്റപ്പെടുത്തി. ബിജെപിയുടെ മുദ്രാവാക്യം ഏറ്റുച്ചൊല്ലുന്നതില് എത്തി മാധ്യമങ്ങളുടെ കാര്യം.
സര്‍ക്കാരിന്റെ അപ്രഖ്യാപിത വക്താക്കളായി അവര്‍ മാറി. കേന്ദ്ര സര്‍ക്കാരാണ് മാധ്യങ്ങളെ വലിയ രീതിയില്‍ നയിച്ചിരുന്നത്. പ്രതിപക്ഷ ശബ്ദങ്ങളെ കേള്‍ക്കാന്‍ തന്നെ അതുകൊണ്ട് ബുദ്ധിമുട്ടായിരുന്നു. കേന്ദ്രത്തിന് ഒരിക്കലും മാധ്യമങ്ങളില്‍ നിന്നുള്ള വെല്ലുവിലി നേരിടേണ്ടി വന്നിട്ടില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
ബിജെപിയുടെ കാര്യമെടുത്താല്‍, ഏകാധിപതികള്‍ക്ക് സംഭവിക്കുന്നത് ഇതായിരിക്കുമെന്ന് മനസ്സിലാക്കാം. ജനങ്ങള്‍ക്ക് മുന്നില്‍ എന്തും വില്‍ക്കാമെന്നാണ് അവര്‍ കരുതുന്നത്. ഇത് അഹങ്കാരവും അമിത ആത്മവിശ്വാസവുമാണ്. മാധ്യമങ്ങളാണെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിക്കന്നത് കൊണ്ട് അവരെ ഒന്നും പറയില്ല. അതുകൊണ്ട് എല്ലാം അനുകൂലമാണെനന് ബിജെപി കരുതിയിരുന്നു.
മോദിയോ അമിത് ഷാ പ്രവര്‍ത്തിക്കുന്ന രീതി ഒരിക്കലും മാറാന്‍ പോകുന്നില്ല. ഭൂരിപക്ഷം ലഭിച്ചാലും ഇതേ രീതി തന്നെയായിരിക്കും. ബിജെപി ഒരുപാട് അഹങ്കാരികളായി മാറിയെന്നും യോഗേന്ദ്ര യാദവ് കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ ഇന്ത്യ സഖ്യത്തിന് എതിരായിരുന്നു. സര്‍ക്കാരിനെ അവര്‍ കുറ്റപ്പെടുത്തിയതേയില്ല. ബിജെപിക്കാണെങ്കില്‍ പ്രതിപക്ഷത്തേക്കാള്‍ പണമുണ്ടായിരുന്നു.
സര്‍ക്കാര്‍ സമിതികള്‍ ബിജെപിയുടെ കാര്യകര്‍ത്താക്കളെ പോലെയാണ് പ്രവര്‍ത്തിച്ചത്. ഈ സാഹര്യത്തില്‍ പ്രതിപക്ഷത്തിന്റെ 235 സീറ്റുകള്‍ 335ന് തുല്യമാണെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി. ചില കാര്യങ്ങള്‍ ഇന്ത്യ സഖ്യത്തിന് വ്യത്യസ്തമായി ചെയ്യാമായിരുന്നു. സംയുക്ത സഖ്യം സംയുക്തമായി പ്രകടനപത്രിക പുറത്തിറക്കാമായിരുന്നു.
സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കാമായിരുന്നു. പ്രതിപക്ഷം യുപിയില്‍ കൈവരിച്ച ഊര്‍ജം നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ തന്നെ സ്വന്തമാക്കാമായിരുന്നു. നിതീഷ് കുമാറിന്റെ കാര്യത്തില്‍ അദ്ദേഹത്തിനും പ്രതിപക്ഷ സഖ്യത്തിനും പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. എല്ലാ പാര്‍ട്ടികളെയും നിങ്ങള്‍ ഉള്‍പ്പെടുത്തണം. ഈ പാഠമാണ് പ്രതിപക്ഷം പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കാരണം ഭാരത് ജോഡോ യാത്രയാണ്. രാഹുലിന്റെ നേതൃത്വത്തിലുള്ള യാത്ര സാധാരണക്കാരായ സ്ത്രീകളും യുവാക്കളുമായി കൂടുതല്‍ ബന്ധമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടിയില്‍ കൃത്യമായ പ്ലാനിംഗും അച്ചടക്കവും കൊണ്ടുവന്നു. ഇത് രണ്ടും കോണ്‍ഗ്രസിന് അനുകൂലമായെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications