ഗുജറാത്ത് സെക്രട്ടറ്റേറിയേറ്റില്‍ തീപ്പിടുത്തം; അഴിമതിയുടെ ഫയലുകള്‍ കത്തിച്ചെന്ന് കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്തിലെ പഴയ സെക്രട്ടറേറിയേറ്റില്‍ തീപ്പിടുത്തം. ഗാന്ധിനഗറിലെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. എന്നാല്‍ ഇതിന് പിന്നില്‍ വലിയ സംഭവങ്ങളുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്റെ തന്ത്രമാണ് ഈ തീപ്പിടുത്തതിന് പിന്നില്‍ 27 വര്‍ഷത്തെ അഴിമതിയുടെ തെളിവുകളാണ് ഇവിടെ ഫയല്‍ രൂപത്തിലുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതെല്ലാം കത്തിച്ച് കളഞ്ഞുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഗുജറാത്തില്‍ ഒടുവില്‍ അതും സംഭവിച്ചു. സര്‍ക്കാര്‍ ഫയലുകളും ഗുജറാത്തില്‍ കത്തിയെരിയാന്‍ തുടങ്ങിയെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഇന്ന് പഴയ സെക്രട്ടേറിയേറ്റ് കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇങ്ങനൊരു സംഭവം നടക്കുന്നത്. ബിജെപിക്ക് അറിയാം അവര്‍ അധികാരത്തിന് പുറത്തേക്ക് പോവുമെന്ന്. ഈ പതര്‍ച്ചയില്‍ അവര്‍ 27 വര്‍ഷത്തെ അഴിമതിയുടെ രേഖകളാണ് കത്തിച്ച് കളഞ്ഞതെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നേതാവും, ദേശീയ പ്രസിഡന്റുമായ ബിവി ശ്രീനിവാസും സെക്രട്ടേറിയേറ്റിലെ തീപ്പിടുത്തതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. കത്തിയെരിയുന്ന ഗുജറാത്ത് രേഖകള്‍, 274 വര്‍ഷത്തെ അഴിമതിയുടെ സാക്ഷി. അതാണ് കത്തിയെരിഞ്ഞ് പോകുന്നതെന്നും ട്വീറ്റില്‍ ശ്രീനിവാസ് പറഞ്ഞു.
സര്‍ക്കാര്‍ ഫയലുകള്‍ സൂക്ഷിച്ച സെക്രട്ടേറിയേറ്റ് കെട്ടിടം കത്തുന്നത് യാദൃശ്ചികമോ പരീക്ഷണമോ എന്നും ശ്രീനിവാസ് ട്വീറ്റിലൂടെ ചോദിച്ചു. അതേസമയം ഈ വര്‍ഷമവസാനമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെങ്കിലും ഗുജറാത്തിലെ തിയതി പ്രഖ്യാപിച്ചിട്ടില്ല.
നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ
ഇത്തവണ ബിജെപി കടുത്ത ജനവിരുദ്ധ വികാരം നേരിടുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലില്ലായ്മയും, വിലക്കയറ്റവും അതിരൂക്ഷമായി ജനങ്ങളെ ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കാണെങ്കില്‍ ജനപ്രീതിയുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിലാണ് ബിജെപി വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര അമിത് ഷാ ഗുജറാത്തിലെത്തിയിരുന്നു. കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്നാണ് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജനങ്ങളെ ജാതിയുടെ പേരില്‍ സമര്‍ത്ഥമായി വിഭജിക്കുകഗയാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ അറിഞ്ഞിരിക്കണം. ആ ട്രാപ്പില്‍ വീണുപോകരുതെന്നും അമിത് ഷാ അഭ്യര്‍ത്ഥിച്ചു.
കോണ്‍ഗ്രസ് ഒരിക്കലും വികസനം കൊണ്ടുവരില്ല. അവര്‍ക്ക് ജാതി രാഷ്ട്രീയത്തോടും വിഭജിച്ച് ഭരിക്കുന്നതിനോടുമാണ് താല്‍പര്യമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം ബിജെപി ഇത്തവണ ആംആദ്മി പാര്‍ട്ടിയെയും വെല്ലുവിളിയായി കാണുന്നുണ്ട്.












Click it and Unblock the Notifications