Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് മുന്നില്‍; യുപിയില്‍ ബിജെപി കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് സഖ്യകക്ഷി മന്ത്രി

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ ബിജെപി കലാപത്തിന് കോപ്പു കൂട്ടുയാണെന്ന വെളിപ്പെടുത്തലുമായി ബിജെപി സഖ്യകക്ഷി നേതാവ് ഒപി രാജ്ഭര്‍. സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി ഉത്തര്‍പ്രദേശ് മന്ത്രി കൂടിയായ ഒപി രാജ്ഭര്‍ പറഞ്ഞു.

വരുന്ന ഫെബ്രുവരി 21 ന് ബിജെപി നേതാക്കള്‍ ഉത്തര്‍പ്രദേശില്‍ കലാപം നടത്തുമെന്ന് അമേരിക്കന്‍ ഏജന്‍സിയില്‍ നിന്ന് എനിക്ക് വിവരം ലഭിച്ചു. ജനങ്ങള്‍ കലാപത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് രാജ്ഭര്‍ പറഞ്ഞു. ബിജെപി സഖ്യകക്ഷിയായ സുഹെല്‍ദേവ് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവാണ് രാജ്ഭര്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

നേരത്തെയും

നേരത്തെയും

വര്‍ഗ്ഗീയവാദങ്ങള്‍ക്കെതിരെ നേരത്തെയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവാണ് രാജ്ഭര്‍. മതത്തിന്‍റെ പേരില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കത്തിക്കണമെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

സാധാരണക്കാര്‍ മാത്രം

സാധാരണക്കാര്‍ മാത്രം

വര്‍ഗ്ഗീയ കലാപത്തിലും സംഘര്‍ഷങ്ങളിലും എന്നും സാധാരണക്കാര്‍ മാത്രമാണ് കൊല്ലപ്പെടുന്നത്. ഒരു നേതാവ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നില്ലെന്നും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നാം തിരിച്ചറിയണമെന്നും രാജ്ഭര്‍ പറഞ്ഞു.

ഭവിഷത്ത് മനസ്സിലാക്കും

ഭവിഷത്ത് മനസ്സിലാക്കും

ഹിന്ദു-മുസ്ലിം കലാപങ്ങളില്‍ എന്നെങ്കിലും ഒരു വലിയ രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടിട്ടുണ്ടോ. ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ കൊല്ലപ്പെടുന്നുണ്ടോ. മതത്തിന്‍റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കു രാഷ്ട്രീയക്കാരെ കത്തിക്കണം. എന്നാലെ അവര്‍ അതിന്‍റെ ഭവിഷത്ത് മനസ്സിലാക്കുകയും മറ്റുള്ളവരെ കത്തിക്കുന്നത് നിര്‍ത്തുകയും ചെയ്യുമെന്നായിരുന്നു രാജ്ഭര്‍ അഭിപ്രായപ്പെട്ടത്.

ബിജെപി കലാപം സൃഷ്ടിക്കും

ബിജെപി കലാപം സൃഷ്ടിക്കും

ഈ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ഫെബ്രുവരി 21 സംസ്ഥാനത്ത് ബിജെപി കലാപം സൃഷ്ടിക്കാന്‍ പോകുന്നുവെന്ന വെളിപ്പെടുത്തലുമായി രാജ്ഭര്‍ രംഗത്തെത്തുന്നത്. ആളുകള്‍ കലാപത്തില്‍ നിന്നും വിട്ടു നില്‍ക്കണം, കാരണം ഒരു രാഷ്ട്രീയക്കാരനും കലാപത്തില്‍ ഇന്നേവരെ കൊല്ലപ്പെട്ടില്ല. സാധാരണക്കാരാണ് കലാപത്തില്‍ കൊല്ലപ്പെടുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. 2014 തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു മുസഫര്‍ കലാപം നടന്നത്.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

നിലവില്‍ ബിജെപി സഖ്യത്തിന്‍റെ ഭാഗമാണെങ്കിലും ബിജെപിക്കെതിരെ രൂക്ഷമായി വിമര്‍ശനമാണ് രാജ്ഭറിന്‍റെ പാര്‍ട്ടി നടത്തിവരുന്നത്. തങ്ങളുമായ സഖ്യത്തിന് ബിജെപിക്ക് താല്‍പര്യമില്ലെങ്കില്‍ സഖ്യത്തില്‍ നിന്നും പുറത്തു പോകുമെന്നും രാജ്ഭര്‍ വ്യക്തമാക്കിയിരുന്നു

വിട്ടുനിന്നു

വിട്ടുനിന്നു

സഖ്യകക്ഷിയായ അപ്‌നാദളിന്റെ പിന്‍മാറ്റ സൂചനകള്‍ക്ക് പിന്നാലെയാണ് എന്‍ഡിഎയ്ക്ക് മുന്നറിയിപ്പുമായി എസ്ബിഎസ്പിയും രംഗത്തെത്തിയത്. നേരത്തെ വാരണാസിയിലും ഗാസിപൂറിലും നടന്ന നരേന്ദ്ര മോദിയുടെ പരിപാടിയില്‍ നിന്നും എസ്ബിഎസ്പി വിട്ടുനിന്നിരുന്നു.

സര്‍ക്കാര്‍ അംഗീകരിക്കണം

സര്‍ക്കാര്‍ അംഗീകരിക്കണം

തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അടുത്തമാസം 24 ന് മുമ്പ് അംഗീകരിച്ചില്ലെങ്കില്‍ യുപിയിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നാണ് എസ്ബിഎസ്പിയുടെ നിലപാട്. ഒബിസി ക്വട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് എസ്ബിഎസ്പി മുന്നോട്ടു വെക്കുന്ന ആവശ്യം. ഇത് അംഗീകരിച്ചാല്‍ മാത്രമെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ഉണ്ടാവുകയുള്ളു എന്നും രാജ്ഭര്‍ വ്യക്തമാക്കുന്നു.

100 ദിവസത്തെ സമയം

100 ദിവസത്തെ സമയം

ഒബിസി ക്വാട്ടയില്‍ 27 ശതമാനം സംവരണമെന്ന് ആവശ്യം നടപ്പിലാക്കാന്‍ 100 ദിവസത്തെ സമയമായിരുന്നു എസ്ബിഎസ്പി അധ്യക്ഷനും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഒം പ്രകാശ് രാജ്ഭര്‍ ബിജെപിക്ക് നല്‍ക്കിയിരുന്നത്.

ബിജെപിക്ക് തിരുമാനിക്കാം

ബിജെപിക്ക് തിരുമാനിക്കാം

മുന്നണിയിലെ ചെറുപാര്‍ട്ടികളോട് ബിജെപി നിഷേധാത്മകമായ നിലപാടാണ് തുടരുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടെ വേണോ എന്ന് ബിജെപിക്ക് തിരുമാനിക്കാം,സഖ്യം തുടരണമെന്ന നിര്‍ബന്ധം തങ്ങള്‍ക്കില്ലെന്നും രാജ്ഭര്‍ കൂട്ടിചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+