കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി അടിയേറ്റ് കൊല്ലപ്പെട്ടു, തൃണമൂല്‍ കുരുക്കില്‍!! സംഘര്‍ഷത്തിന് സാധ്യത

കൊലപാതകം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് സൂചന

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി അക്രമികളുടെ അടിയേറ്റ് കൊലപ്പെട്ടു. ബങ്കുര ജില്ലയിലെ അജിത് മുര്‍മുവിനെ ബ്ലോക്ക് ഡെവലെപ്‌മെന്റ് ഓഫീസിന് മുന്നില്‍ വച്ചാണ് അക്രമികള്‍ തല്ലിക്കൊന്നത്. ഇയാളുടെ ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ നിരവധി പാടുകളുണ്ട്. അതേസമയം ഇയാളെ കൊലപ്പെടുത്തിയത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണെന്നാണ് സൂചന. ബിജെപിയും ഇത് തന്നെയാണ് ആരോപിക്കുന്നത്. ബംഗാളില്‍ നടക്കാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അജിത് മുര്‍മുവെന്നും ഒരു കാരണവുമില്ലാതെയാണ് തൃണമൂലിന്റെ ഗുണ്ടകള്‍ അവരെ കൊലപ്പെടുത്തിയതെന്നും ബിജെപി പറയുന്നു.

കർണാടകയിൽ കോൺഗ്രസ് ഇറക്കുന്നത് 35 പ്രകടന പത്രികകൾ; എല്ലാ ജില്ലയിലും ഓരോന്ന്!!കർണാടകയിൽ കോൺഗ്രസ് ഇറക്കുന്നത് 35 പ്രകടന പത്രികകൾ; എല്ലാ ജില്ലയിലും ഓരോന്ന്!!

1

കൊലപാതകം വലിയ കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തില്‍ പ്രദേശത്ത് ഏത് നിമിഷവും കലാപമുണ്ടാകുമെന്ന് പോലീസ് കരുതുന്നുണ്ട്. വന്‍ സുരക്ഷാ സന്നാഹവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അജിത് മുര്‍മുവിനെ കൊലപ്പെടുത്തിയത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്ന് പോലീസ് പറയുന്നു. അതിനുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം അജിത്ത് രണിബന്ദ് മണ്ഡല്‍ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ കൂടിയായിരുന്നു. ബംഗാളില്‍ അക്രമം കടുത്തതിനിടയിലാണ് അജിത്തിനെ കൊലപാതകം നടന്നത്. രാജ്ഗഞ്ജ് നഗരത്തില്‍ അക്രമങ്ങള്‍ തുടരുന്നുകൊണ്ടിരിക്കുകയാണ്.

2

നാമനിര്‍ദേശത്തിന് വേണ്ട കാര്യങ്ങള്‍ ശരിയാക്കാനായി റാണിഗഞ്ജ് ബ്ലോക് ഡെവലെപ്‌മെന്റ് ഓഫീസില്‍ എത്തിയപ്പോഴാണ് അജിത്തിന് നേരെ ആക്രമണമുണ്ടായത്. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ കല്ലുവെച്ച നുണകളാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ്ക കമ്മീഷണറെ കണ്ട് ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍. അതേസമയം പ്രതിപക്ഷ സ്വരത്തെ അടിച്ചമര്‍ത്താനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാതിരുന്നാല്‍ എളുപ്പത്തില്‍ തൃണമൂലിന് ജയിക്കാമെന്നും ബിജെപി പറയുന്നു.

പ്രതിമകൾക്ക് നേരെ ആക്രമണം തുടരുന്നു.. രാജസ്ഥാനിൽ ഗാന്ധി പ്രതിമയുടെ തലയറുത്തു!പ്രതിമകൾക്ക് നേരെ ആക്രമണം തുടരുന്നു.. രാജസ്ഥാനിൽ ഗാന്ധി പ്രതിമയുടെ തലയറുത്തു!

നടൻ കൊല്ലം അജിത്ത് അന്തരിച്ചു... അന്ത്യം കൊച്ചിയിൽ!!നടൻ കൊല്ലം അജിത്ത് അന്തരിച്ചു... അന്ത്യം കൊച്ചിയിൽ!!

English summary
bJP candidate dies after being thrashed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X