Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാദയെ അനുസ്മരിപ്പിച്ച് ജയമാഘോഷം... കര്‍ണാടകയില്‍ ഷര്‍ട്ടൂരി ആഘോഷവുമായി ബിജെപി സ്ഥാനാര്‍ത്ഥി

ബെംഗളൂരു: കര്‍ണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ താരമായിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി വീരപ്പ സിരഗന്നാവര്‍. വ്യത്യസ്തമായ വിജയാഘോഷത്തിന്റെ പേരിലാണ് വീരപ്പ താരമായത്. ഇംഗ്ലണ്ടില്‍ വെച്ച് നടന്ന നാറ്റ്‌വെസ്റ്റ് സീരിസില്‍ ഇന്ത്യ ക്രിക്കറ്റ് ടീം കിരീടം നേടിയപ്പോള്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ജേഴ്‌സിയൂരി ആഹ്ലാദപ്രകടനം നടത്തിയതിന് സമാനമായ വിജയാഘോഷമാണ് വീരപ്പയും നടത്തിയിരിക്കുന്നത്. ബാഗല്‍കോട്ട് മുനിസിപ്പല്‍ കൗണ്‍സിലില്‍ മത്സരിച്ച ജയിച്ച ഉടനെയായിരുന്നു വീരപ്പ ഷര്‍ട്ടൂരി വിജയമാഘോഷിച്ചത്.

1

ഇത് സോഷ്യല്‍ മീഡിയില്‍ മീഡിയയില്‍ ട്രെന്‍ഡിങായ ഉടന്‍ ഗാംഗുലിയെന്ന ദാദയുടെ വിജയാഘോഷവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടെങ്കിലും വിജയാഘോഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി ഗാംഗുലിയുടെ ആരാധകനാണോ എന്നാണ് പലരും ചോദിക്കുന്നത്. ഈ വിജയാഘോഷത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും ആകാശത്തേക്ക് വെടിവെക്കുന്നതിനേക്കാള്‍ നല്ലതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഒരാള്‍ ഷര്‍ട്ട് ഊരുന്നത് കാണുമ്പോള്‍ ഗാംഗുലിയുടെ വിജയാഘോഷമാണ് തനിക്ക് ഓര്‍മ വരികയെന്ന് മറ്റൊരാള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+