മഹാരാഷ്ട്രയിലും ഹരിയാണയിലും ബിജെപിയെന്ന് എക്‌സിറ്റ് പോള്‍
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഇരു സംസ്ഥാനങ്ങളിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നു. അതേസമയം, മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഒരു കക്ഷിക്കും ലഭിക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലം നല്‍കുന്ന സൂചന.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏറെക്കുറെ കൃത്യത വരുത്തിയ ടുഡേസ് ചാണക്യ ബിജെപി രണ്ടു സംസ്ഥാനങ്ങളിലും ഭരണത്തിലേറുമെന്നാണ് പ്രവചിക്കുന്നത്. മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ ബി.ജെ.പി 151 സീറ്റ് നേടുമെന്ന് ചാണക്യ പ്രവചിക്കുന്നു. ശിവസേന 71, കോണ്‍ഗ്രസ് 27, എന്‍.സി.പി 28 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. ഹരിയാനയിലെ 90 സീറ്റുകളില്‍ ബി.ജെ.പി 52 സീറ്റില്‍ വിജയിക്കുമെന്നാണ് ചാണക്യയുടെ സര്‍വേ ഫലം.

സീ വോട്ടര്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം മഹാരാഷ്ട്രയില്‍ ബി.ജെ.പി 139 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ശിവസേന 56, കോണ്‍ഗ്രസ് 43, എന്‍.സി.പി 36 എന്നിങ്ങനെയാകും മറ്റു കക്ഷികളുടെ സീറ്റുകള്‍. ഹരിയാണയിലാകട്ടെ ബി.ജെ.പിക്ക് 37ഉം ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന് 28ഉം കോണ്‍ഗ്രസിന് 15ഉം സീറ്റുകള്‍ ലഭിക്കുമെന്ന് സീ വോട്ടര്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റം സംസ്ഥാന തെരഞ്ഞെടുപ്പിലും ബിജെപിക്ക് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, കോണ്‍ഗ്രസിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയില്‍ നിന്നും ഇനിയും മുക്തമാകാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് ആകാനാണ് സാധ്യത. ഞായറാഴ്ച ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നടക്കും.












Click it and Unblock the Notifications