കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരാനയില്‍ ദളിതുകളെ ഒപ്പം കൂട്ടാന്‍ ബിജെപി!! ഹിന്ദുകാര്‍ഡിറക്കും.... മായാവതിയെ പറപ്പിക്കും!!

ദളിത് വോട്ടിനായി ബിജെപിയുടെ നീക്കം

Google Oneindia Malayalam News

ഷാംലി: ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുക എന്നത് ബിജെപിയുടെ എക്കാലത്തെയും വലിയ അജണ്ടയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവരത് സാധിച്ചെടുക്കുകയും ചെയ്തിരുന്നു. അധികാരം നേടുന്നതിനായി അവര്‍ ഉപയോഗിച്ച മാര്‍ഗം നല്ലതോ ചീത്തയോ എന്നതല്ല പ്രശ്‌നം. അധികാരം നേടി അതും ഭൂരിപക്ഷത്തോടെ നേടി എന്നുള്ളതായിരുന്നു. എന്നാല്‍ അടുത്തിടെ ഗൊരഖ്പൂരിലും ഫൂല്‍പൂരിലും കനത്ത തിരിച്ചടിയാണ് ബിജെപിക്ക് ലഭിച്ചത്. ഇതിനെ മറികടക്കാന്‍ കടുത്ത രീതികള്‍ തന്നെയാണ് ബിജെപി പ്രയോഗിക്കുന്നത്.

ഹിന്ദുത്വ കാര്‍ഡ് ഇറക്കിയുള്ള കളികള്‍ തന്നെയാണ് ഇവിടെ പയറ്റാനൊരുങ്ങുന്നത്. കൈരാനയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കടുത്ത രീതിയിലുള്ള വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനും പ്രതിപക്ഷത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്താനുമാണ് ബിജെപിയുടെ തീരുമാനം. തോറ്റ രണ്ട് മണ്ഡലങ്ങളില്‍ വീഴ്ച്ചയില്‍ നടത്തിയ വിലയിരുത്തലിലാണ് ഇക്കാര്യം ബിജെപി മനസിലാക്കിയത്.

വിഎച്ച്പിയുടെ സഹായം

വിഎച്ച്പിയുടെ സഹായം

കൈരാനയില്‍ മാത്രമല്ല നൂര്‍പൂരിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പക്ഷേ തോല്‍വി ഇവിടെയും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ബിജെപി വിലയിരുത്തുന്നു. ഇത് തടയാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ സഹായമാണ് ബിജെപിയും യോഗി ആദിത്യനാഥും തേടിയിരിക്കുന്നത്. ഇവരോട് ദളിതുകളെ സ്വാധീനിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ പണി തുടങ്ങി കഴിഞ്ഞെന്നാണ് സൂചന. ദളിതുകള്‍ ഹിന്ദുക്കളാണെന്നുള്ള ബോധം ഉണ്ടാക്കാനാണ് വിഎച്ച്പിയുടെ ശ്രമം. ഇവരെ രക്ഷിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും വിഎച്ച്പി പ്രചരിപ്പിക്കുന്നുണ്ട്. കൈരാനയില്‍ ഇവരുടെ പിന്തുണ നല്‍കിയാല്‍ ബിജെപി വമ്പന്‍ ജയം നേടുമെന്ന കാര്യം ഉറപ്പാണ്.

മായാവതിയുടെ വോട്ട്ബാങ്ക്

മായാവതിയുടെ വോട്ട്ബാങ്ക്

യുപിയില്‍ ദളിതുകള്‍ മായാവതിയുടെ വോട്ടുബാങ്കാണ്. അതിനെ പൊളിക്കാതെ കൈരാനയില്‍ ഒരുസാധ്യതയും ഇല്ലെന്ന് ബിജെപി മണ്ഡലത്തില്‍ നടത്തിയ പര്യടനത്തില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും മനസിലാക്കിയിട്ടുണ്ട്. ദളിതുകള്‍ ഹിന്ദുക്കളെന്ന ബോധ്യം വരുത്തി ഒപ്പംകൂട്ടിയാല്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപി സാധിക്കും. അങ്ങനെയെങ്കില്‍ അടുത്ത കാലത്തൊന്നും ഇവിടെ ബിജെപി ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയാവും. പക്ഷേ വിഎച്ച്പിക്ക് ഇതിന് സാധിക്കുമോ എന്ന് വ്യക്തമല്ല. ദളിതുകള്‍ക്കെതിരെ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ബിജെപിയാണെന്ന തോന്നല്‍ ഈ വിഭാഗങ്ങള്‍ക്കിടയിലുണ്ട്.

പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും

പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും

യോഗിയുടെ ഭരണത്തിന് കീഴില്‍ ദളിത് സംഘടനകള്‍ സംതൃപ്തരല്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. സുഹല്‍ദേവ് പാര്‍ട്ടിയാണ് ആദ്യം വിമര്‍ശനവുമായി എത്തിയത്. ഇവര്‍ ബിജെപിയുടെ സഖ്യകക്ഷി കൂടിയാണ്. പിന്നീട് സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാര്‍ തന്നെ യോഗിക്കെതിരെ രംഗത്തെത്തി. യോഗി കടുത്ത ദളിത വിരുദ്ധനാണ് എന്നാണ് ഇവരുടെ ആരോപണം. ഇതില്‍ കുറച്ചൊക്കെ സത്യം ഉണ്ട്. അതേസമയം ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുമെന്ന് ബിജെപി പറഞ്ഞു. അമിത് ഷാ യോഗിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ പാലിച്ചില്ലെങ്കില്‍ യുപിയില്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റസീറ്റും പോലും കിട്ടില്ലെന്ന മുന്നറയിപ്പും നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷം ഭീഷണി

പ്രതിപക്ഷം ഭീഷണി

ഗൊരഖ്പൂരില്‍ മായാവതിയെയും അഖിലേഷിനെയും വിലകുറച്ച് കണ്ടെന്ന് ബിജെപി സമ്മതിക്കുന്നു. അതാണ് തിരിച്ചടിയുണ്ടാവാന്‍ കാരണം. ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ല. പകരം വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആ വെല്ലുവിളി ഏറ്റെടുക്കും. ദളിതുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍. ദളിത് പ്രവര്‍ത്തകരെയും ഇവര്‍ സന്ദര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയിലെ ദളിത് എംപിമാരെയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ബിജെപി എത്ര കരുതലാണ് ദളിതുകള്‍ക്ക് നല്‍കുന്നതെന്നും ഹിന്ദുക്കള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശവും നിങ്ങള്‍ക്കും ലഭിക്കും എന്ന് പറഞ്ഞിട്ടുണ്ട്.

ഹിന്ദുവോട്ടുകളുടെ ഏകീകരണം

ഹിന്ദുവോട്ടുകളുടെ ഏകീകരണം

ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിലൂടെ പ്രതിപക്ഷത്തെ തകര്‍ക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വമ്പന്‍ തോല്‍വി തിരഞ്ഞെടുപ്പിലുണ്ടായാല്‍ അത് പ്രതിപക്ഷത്തെ ഐക്യത്തെ ബാധിക്കുമെന്നും വൈകാതെ തന്നെ അത് തകര്‍ന്നടിയുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. ഇതിനായി വിദ്യാര്‍ത്ഥികളെ രംഗത്തിറക്കിയും ബിജെപി കളിക്കുന്നുണ്ട്. എല്ലാവരും പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുന്നത് എസ്‌സി എസ്ടി നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമമാണ്. ഇത് തടയുമെന്ന് ബിജെപി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപി ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ 5.26 ലക്ഷം മുസ്ലീം വോട്ടര്‍മാരുണ്ട്.

കര്‍ണാടകത്തിലെ മുന്നേറ്റം ബിജെപിയെ ചെങ്ങന്നൂരില്‍ സഹായിക്കുമോ.. ഉപതിരഞ്ഞെടുപ്പിലെ സാധ്യതകള്‍!കര്‍ണാടകത്തിലെ മുന്നേറ്റം ബിജെപിയെ ചെങ്ങന്നൂരില്‍ സഹായിക്കുമോ.. ഉപതിരഞ്ഞെടുപ്പിലെ സാധ്യതകള്‍!

മോദിക്കെതിരെ ദില്ലി ആര്‍ച്ച് ബിഷപ്പ്.... ജനാധിപത്യം ഭീഷണിയില്‍, രാജ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു!!മോദിക്കെതിരെ ദില്ലി ആര്‍ച്ച് ബിഷപ്പ്.... ജനാധിപത്യം ഭീഷണിയില്‍, രാജ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു!!

English summary
BJP Employs VHP to Create Hindutva Consciousness Among Dalits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X