Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷന്‍ 65 പ്രഖ്യാപിച്ച് ബിജെപി... ഝാര്‍ഖണ്ഡ് പിടിക്കാന്‍ പുതിയ മിഷന്‍, മഹാസഖ്യത്തെ പേടിക്കണം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷം തികച്ച് ഭരിക്കുന്ന ആദ്യ മുഖ്യമന്ത്രിയായി രഘുബര്‍ ദാസ് മാറിയിരിക്കുകയാണ്. ഇതുവരെ സംസ്ഥാന ചരിത്രത്തില്‍ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച നേട്ടവും ബിജെപി വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാത്രമാണ് ആശങ്ക.

അതേസമയം ബിജെപി സംസ്ഥാനത്ത് റെക്കോര്‍ഡ് സീറ്റ് നേട്ടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം ഒട്ടും ദുര്‍ബലമല്ലെന്നാണ് സൂചന. വലിയൊരു തിരിച്ചുവരവിനായി മഹാസഖ്യമായിട്ടാണ് ഇത്തവണ അവരുടെ മത്സരം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വരെ നേരത്തെ കണ്ടുവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ നിരവധി പ്രതിസന്ധികളാണ് കോണ്‍ഗ്രസ് അടക്കമുള്ളവരുടെ പ്രതീക്ഷയെ നയിക്കുന്നത്.

65 പ്ലസ് സീറ്റ്

65 പ്ലസ് സീറ്റ്

ബിജെപി നരേന്ദ്ര മോദിയുടെ ജനപ്രീതിയാണ് ഝാര്‍ഖണ്ഡില്‍ ലക്ഷ്യമിടുന്നത്. 65 പ്ലസ് സീറ്റ് എന്ന ക്യാമ്പയിനും തുടങ്ങി കഴിഞ്ഞു. 81 സീറ്റുള്ള നിയമസഭയില്‍ 65 സീറ്റ് നേടിയാല്‍ സംസ്ഥാനത്ത് വീണ്ടും ആധിപത്യം തുടരാനും ബിജെപിക്ക് സാധിക്കും. അതേസമയം ഈ ക്യാമ്പയിന്‍ സൂക്ഷിച്ച് ഉപയോഗിക്കാനാണ് തീരുമാനം. നേരത്തെ മഹാരാഷ്ട്രയില്‍ 200 പ്ലസും ഹരിയാനയില്‍ മിഷന്‍ 75 സീറ്റും തകര്‍ന്നടിഞ്ഞ സാഹചര്യത്തിലാണ് സൂക്ഷമതയോടെ രഘുബര്‍ ദാസ് ഇതിനെ നേരിടുന്നത്.

മുഖ്യമന്ത്രി പോര

മുഖ്യമന്ത്രി പോര

ഝാര്‍ഖണ്ഡില്‍ ബിജെപി നേരിടുന്ന ഏറ്റവും വലിയ പോരായ്മ മുഖ്യമന്ത്രി തന്നെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ പ്രകടനം വളരെ മോശമാണെന്ന് കേന്ദ്ര നേതൃത്വത്തിന് തന്നെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കൊണ്ടാണ് ഝാര്‍ഖണ്ഡ് നേടിയതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ദുര്‍ബലമായി പ്രതിപക്ഷം

ദുര്‍ബലമായി പ്രതിപക്ഷം

ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ അടുത്തിടെ ബിജെപിയിലെത്തിയിരുന്നു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍, ഒരു ജെവിഎം എംഎല്‍എ, ഒരു സ്വതന്ത്ര എംഎല്‍എ, രണ്ട് ജെഎംഎം എംഎല്‍എ എന്നിവരാണ് ബിജെപിയിലേക്ക് പോയത്. മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ബിജെപി ഡബിള്‍ എഞ്ചിന്‍ വികസനത്തെയാണ് പ്രചാരണത്തില്‍ ഉന്നയിക്കാന്‍ പോകുന്നത്. മുഖ്യമന്ത്രി, പ്രധാനമന്ത്രി കോമ്പിനേഷനാണിത്.

ആദിവാസി വോട്ടുകള്‍

ആദിവാസി വോട്ടുകള്‍

ഝാര്‍ഖണ്ഡിന്റെ ചരിത്രത്തിലെ ആദ്യത്തെ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടാത്ത മുഖ്യമന്ത്രിയാണ് രഘുബര്‍ ദാസ്. അതേസമയം സംസ്ഥാനത്ത് ഏറ്റവുമധികമുള്ള വിഭാഗവും ആദിവാസി വോട്ടുകളാണ്. ജനസംഖ്യയുടെ 26 ശതമാനവും ആദിവാസികളാണ്. അതേസമയം നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് രഘുബര്‍ ദാസ് അവകാശപ്പെടുന്നത്.

ഒന്നിച്ച് പ്രതിപക്ഷം

ഒന്നിച്ച് പ്രതിപക്ഷം

പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്ത് ഒറ്റക്കെട്ടായി മാറിയിരിക്കുകയാണ്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ്, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ആര്‍ജെഡി എന്നിവരാണ് സഖ്യത്തിലെത്തിയത്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹേമന്ദ് സോറന്‍ എത്തും. സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കല്‍ നിയമം അട്ടിമറിച്ച വിഷയം പ്രതിപക്ഷം പ്രചാരണ വിഷയമാക്കാനാണ് തീരുമാനം. ആദിവാസി വിഭാഗത്തിലെ ഏറ്റവും വലിയ പ്രശ്‌നമാണിത്. പ്രാദേശിക വിഷയങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്താനും പ്രതിപക്ഷം തീരുമാനിച്ചിരിക്കുകയാണ്.

ശരത് പവാറിനെ ഫോണില്‍ വിളിച്ച് ഉദ്ധവ്.... പുതിയ നീക്കത്തിലേക്ക് ശിവസേന, ബിജെപിയെ കൈവിടും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+