• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശരത് പവാറിനെ ഫോണില്‍ വിളിച്ച് ഉദ്ധവ്.... പുതിയ നീക്കത്തിലേക്ക് ശിവസേന, ബിജെപിയെ കൈവിടും

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്ന ശ്രമങ്ങള്‍ ബിജെപിയുടെ കൈവിട്ട് പോകുന്നു. ശിവസേന എന്‍സിപി ഉന്നത തല ചര്‍ച്ച നടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പദം കിട്ടാതെ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം ശരത് പവാറുമായി ഉദ്ധവ് താക്കറെ ഫോണില്‍ നേരിട്ട് സംസാരിച്ചു. ഇതോടെ ഉദ്ധവിന്റെ അറിവോടെയാണ് എല്ലാ നീക്കങ്ങളുമെന്ന് വ്യക്തമായിരിക്കുകയാണ്.

അതേസമയം ശിവസേനയെ മെരുക്കാന്‍ മറുവശത്ത് ബിജെപിയും ഇറങ്ങി തിരിച്ചിരിക്കുകയാണ്. ശിവസേനയെ പിളര്‍ത്തി പകുതി എംഎല്‍എമാരെ ബിജെപിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. ഇതിനായി അമിത് ഷാ ഉടന്‍ തന്നെ വീണ്ടും സംസ്ഥാനത്തെത്തും. അതിന് മുമ്പ് തന്നെ എന്‍സിപിയുമായുള്ള സഖ്യം സാധ്യമാക്കാനാണ് ശിവസേനയുടെ നീക്കം. എന്നാല്‍ ആദിത്യ താക്കറെ ഇക്കാര്യത്തില്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

ഞെട്ടിച്ച് ഉദ്ധവ്

ഞെട്ടിച്ച് ഉദ്ധവ്

എല്ലാവരെയും ഒറ്റയടിക്ക് ഞെട്ടിച്ചിരിക്കുകയാണ് ഉദ്ധവ്. ഇത്രയും ദിവസം അണിയറയില്‍ ഇരുന്ന് കാര്യങ്ങള്‍ നീക്കിയിരുന്ന ഉദ്ധവ് നേരിട്ട് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സഞ്ജയ് റാവത്തിനെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് നിയോഗിച്ചത് ഉദ്ധവാണ്. റാവത്ത് ചര്‍ച്ച നടത്തിയതിന് പിന്നാലെ ഉദ്ധവ് പവാറുമായി ഫോണില്‍ സംസാരിച്ചു. ഇതിന് അവസരമൊരുക്കിയത് റാവത്താണ്. അടുത്ത 48 മണിക്കൂറിന് ശേഷമേ അവസാന തീരുമാനമുണ്ടാകൂ.

സര്‍ക്കാര്‍ വരുന്നു

സര്‍ക്കാര്‍ വരുന്നു

ശിവസേന പഴയതെല്ലാം മറന്ന് എന്‍സിപിയുമായി കൈകോര്‍ക്കാനാണ് തീരുമാനം. സര്‍ക്കാരുണ്ടാക്കാനുള്ള സന്നദ്ധതയും ഉദ്ധവ് അറിയിച്ചു. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് 98 സീറ്റുണ്ട്. ശിവസേനയുമായി സര്‍ക്കാരുണ്ടാക്കാന്‍ ഇത് ധാരാളമാണ്. ഇതിന് പിന്നാലെയാണ് പവാര്‍ കോണ്‍ഗ്രസ് നേതാക്കളോട് സോണിയാ ഗാന്ധിയെ കണ്ട് സമ്മതം വാങ്ങാന്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസും എന്‍സിപിയും പുറത്ത് നിന്നാണ് ശിവസേനയെ പിന്തുണയ്ക്കുക. മുഖ്യമന്ത്രി പദം ആദിത്യ താക്കറെയ്ക്ക് ലഭിക്കും.

പവാര്‍ തള്ളിയില്ല

പവാര്‍ തള്ളിയില്ല

റാവത്തുമായുള്ള ചര്‍ച്ചയില്‍ നിര്‍ണായക ഓഫറുകള്‍ പവാറിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് പവാര്‍ തള്ളിയിട്ടില്ല. നവംബര്‍ അഞ്ചിന് പവാര്‍ ദില്ലിയിലെത്തുന്നുണ്ട്. സോണിയാ ഗാന്ധിയെ കാണാനാണ് വരവ്. ഈ ചര്‍ച്ച വളരെ നിര്‍ണായകമാകും. ബിജെപിയെ അധികാരത്തില്‍ വരുന്നതില്‍ നിന്ന് തടയാന്‍ ആരുമായും കൂട്ടുകൂടാമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. അതേസമയം ബിജെപിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ കിട്ടുന്നതിനായി കോണ്‍ഗ്രസിനെയും എന്‍സിപിയെയും ശിവസേന ബലിയാടാക്കുകയാണെന്ന് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.

ഓഫര്‍ ഇങ്ങനെ

ഓഫര്‍ ഇങ്ങനെ

ശിവസേന ആദ്യം ബിജെപി സഖ്യം വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ പിന്തുണ നല്‍കും. അതല്ലെങ്കില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വലിയ നാണക്കേടുണ്ടാകും. ആഭ്യന്തരവും ധനകാര്യവും ലഭിച്ചാല്‍ ശിവസേന ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന് ഭയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, സഞ്ജയ് നിരുപം എന്നിവരാണ് സഖ്യത്തെ പരസ്യമായി എതിര്‍ത്തത്. അവിശുദ്ധ സഖ്യമാണെന്ന് ഇവര്‍ വിമര്‍ശിക്കുന്നു.

ശിവസേന പിളരും

ശിവസേന പിളരും

ശിവസേന ഒരു തരത്തിലും വഴങ്ങുന്നില്ലെങ്കില്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ബിജെപി തീരുമാനിച്ച് കവിഞ്ഞു. ശിവസേന സഖ്യം വിടുന്നതോടെ 24 എംഎല്‍എമാര്‍ ബിജെപിയിലെത്തും. ഇതിനായി അവര്‍ ഒരുങ്ങി കഴിഞ്ഞു. അതേസമയം പ്രതിപക്ഷത്തിരിക്കാനുള്ള മൂഡില്‍ അല്ല എംഎല്‍എമാരെന്നും വിമതര്‍ പറഞ്ഞു. 2014ലും വലിയൊരു വിഭാഗം എംഎല്‍എമാര്‍ ശിവസേന വിടാനായി കാത്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം ബിജെപി ശിവസേനയെ ഒതുക്കി നിര്‍ത്തിയതിലുള്ള ദേഷ്യമാണ് ഇപ്പോഴത്തെ വിലപേശലിന് പിന്നിലെന്നാണ് വിലയിരുത്തല്‍. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ സഞ്ജയ് റാവത്തിനാണ് ഉദ്ധവ് അനുമതി നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്? ശരദ് പവാറുമായി ശിവസേന കൂടിക്കാഴ്ച, ബിജെപി പുറത്ത്?

English summary
uddhav thackeray calls sharat pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X