കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയും പാര്‍ട്ടി അധ്യക്ഷനും നേര്‍ക്കുനേര്‍; ബിജെപിക്കിത് അപ്രതീക്ഷിതം, ഹിമാചലില്‍ ഭരണം വിടുമോ?

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരും ചോദിക്കുന്നത് ഒരേയൊരു കാര്യമാണ്. ബിജെപി ഭരണം നിലനിര്‍ത്തുമോ? എതിര്‍ ക്യാമ്പായ കോണ്‍ഗ്രസിലും പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. പക്ഷേ ബിജെപിയിലെ പ്രശ്‌നം കേന്ദ്രത്തില്‍ നിന്നാണ് ഉത്ഭവിച്ചത്. രണ്ട് ക്യാമ്പുകള്‍ സജീവമായി രംഗത്തുണ്ട്.

ഇവ രണ്ടും നിയന്ത്രിക്കുന്നത് ദേശീയ തലത്തിലെ രണ്ട് ശക്തികളാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ വിഭാഗീയത കരുതുന്നതിലും എത്രയോ വലുതാണ്. അതുകൊണ്ട് ഭരണം കൈവിട്ട് പോകാന്‍ വരെ സാധ്യതയുണ്ട്. എന്താണ് ഹിമാചലില്‍ ബിജെപിയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പരിശോധിക്കാം....

1

ഹിമാചലില്‍ ബിജെപി വീണ്ടും ഭരണം പിടിക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി സജീവമായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യമല്ല ഇക്കാര്യങ്ങള്‍. തമ്മിലടിയും, വിമത സ്ഥാനാര്‍ത്ഥികളും ബിജെപിയുടെ എല്ലാ മോഹങ്ങളും ഇല്ലാതാക്കുമെന്നാണ് അടിയൊഴുക്കുകള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ തമ്മിലാണ് ഈ പോരാട്ടമെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്.

2

ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണംഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

2020 നവംബറില്‍ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ തന്നെ മുഖ്യമന്ത്രി ജയറാം താക്കൂറിനെതിരെ രംഗത്ത് വന്നിരുന്നു. അനുരാഗ് മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്റെ മകനാണെന്ന കാര്യവും ഇതിനോട് ചേര്‍ത്ത് വായിക്കാം. ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനം അനുരാഗ് ആഗ്രഹിക്കുന്നുണ്ട്. കേന്ദ്ര യൂണിവേഴ്‌സിറ്റിക്ക് ഭൂമി പതിച്ച് നല്‍കുന്ന വിഷയത്തിലായിരുന്നു അനുരാഗിന്റെ പരസ്യ വിമര്‍ശനം. ഇതില്‍ ജയറാം താക്കൂറിന് അതൃപ്തിയുമുണ്ടായിരുന്നു. പ്രശ്‌നം അന്ന് പരിഹരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ്.

3

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

ബിജെപി രണ്ട് ക്യാമ്പുകളായി ഹിമാചലില്‍ മാറിയിരിക്കുകയാണ്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നയിക്കുന്ന ക്യാമ്പാണ് ഒന്ന്. മറ്റൊന്ന് അനുരാഗ് താക്കൂറും ധുമലും നയിക്കുന്ന ക്യാമ്പാണ്. നദ്ദയുടെ ക്യാമ്പിലെ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നതില്‍ നല്ലൊരു ഭാഗവും. വിമതരെല്ലാം ധുമലിനൊപ്പവും. ഇവരെ വിമത സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുന്നതും അനുരാഗും ധുമലും ചേര്‍ന്നാണ്. 11 സിറ്റിംഗ് എംഎല്‍എമാര്‍ക്കാണ് ബിജെപി ടിക്കറ്റ് നിഷേധിച്ചത്.

4

രണ്ട് മന്ത്രിമാരുടെ സീറ്റും മാറ്റിയിരുന്നു. ഒരു മന്ത്രിയുടെ മകന് സീറ്റ് നല്‍കിയത് കൊണ്ട്, മന്ത്രിക്ക് സീറ്റ് നിഷേധിച്ചിരുന്നു. രണ്ട് സീനിയര്‍ നേതാക്കള്‍ക്ക് സീറ്റും നിഷേധിച്ചിരുന്നു. അഞ്ച് നേതാക്കള്‍ക്ക് സ്വതന്ത്രരായി മത്സരിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അനു താക്കൂറിനെയും പുറത്താക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പുറത്താക്കിയത്. ഇവര്‍ നേതാക്കളെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍.

5

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

ഹിമാചലില്‍ താരപ്രചാരകരെ ഇറക്കി ഇളക്കിമറിച്ചിരുന്നു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ, യോഗി ആദിത്യനാഥ് എന്നിവരെല്ലാം പ്രചാരണത്തിന് എത്തിയിരുന്നു. പാര്‍ട്ടികള്‍ക്ക് തുടര്‍ഭരണം കിട്ടാത്ത ട്രെന്‍ഡ് പൊളിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജയിച്ചാല്‍ മോദിയുടെ കിരീടത്തില്‍ അതൊരു പൊന്‍തൂവലാകും. ഭരണത്തിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്തുള്ളതെന്നാണ് മോദി പറഞ്ഞത്. അടുത്ത വര്‍ഷം നടക്കുന്ന 9 സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സാധ്യതയും അതോടെ വര്‍ധിക്കും.

English summary
bjp facing a large infighting in himachal pradesh between two big central leaders, it may cost them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X