Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ ബിജെപി ഇത്തവണ ഞെട്ടിക്കുമോ? മിഷന്‍ 370 നടക്കില്ല; ഇതാണ് എന്‍ഡിഎയുടെ വെല്ലുവിളികള്‍

ചെന്നൈ: ബിജെപി ഇത്തവണ വലിയൊരു ടാര്‍ഗറ്റാണ് മുന്നില്‍ വെച്ച് പ്രയത്‌നിക്കുന്നത്. ലോക്‌സഭയില്‍ 370 സീറ്റുകള്‍ വിജയിക്കുക എന്‍ഡിഎയെ മൊത്തത്തില്‍ 400 കടത്തുക. കഴിഞ്ഞ തവണ 303 സീറ്റാണ് ബിജെപി ഒറ്ങറയ്ക്ക് നേടിയത്. 37.36 ശതമാനം വോട്ടും നേടിയിരുന്നു. എന്നാല്‍ 370 ഒട്ടും എളുപ്പമല്ല. ഇത്തവണ അസാധ്യമെന്ന് തന്നെ പറയാം.

ബീഹാര്‍. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ബിജെപി കഴിഞ്ഞ തവണത്തെ പ്രകടനം നടത്താന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഈ ചോര്‍ച്ച് മാറ്റിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. തമിഴ്‌നാടാണ് അതില്‍ പ്രധാനം. പക്ഷേ ബിജെപി ഇവിടെ നിരാശപ്പെടേണ്ടി വരും.

bjp-chances-in-tamil-nadu-in-lok-sabha-election

ബിജെപി അണ്ണാമലൈയുടെ കീഴില്‍ വലിയ ശക്തിയായി എന്നാണ് തമിഴ്‌നാട്ടില്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് 39 സീറ്റുകളാണ് ഉള്ളത്. ഇവിടെ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ ബിജെപിക്ക് 370 സീറ്റ് എന്ന ലക്ഷ്യത്തിലെത്താം. നിലവില്‍ ഒറ്റ സീറ്റ് പോലും ഇവിടെ ബിജെപിക്കില്ല. 2014ല്‍ 5.5 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2019ല്‍ അത് 3.67 ശതമാനമായി കുറയുകയായിരുന്നു.

അണ്ണാമലൈയുടെ വരവോടെ ബിജെപിയുടെ രാഷ്ട്രീയം മൊത്തത്തില്‍ സംസ്ഥാനത്ത് മാറിയെന്നാണ് വിലയിരുത്തല്‍. സ്ഥിരം രീതികളില്‍ നിന്ന് വ്യതിചലിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഡിഎംകെയുടെ അഴിമതിയും, കുടുംബാധിപത്യ രാഷ്ട്രീയവും നിരന്തരം അണ്ണാമലൈ ഉന്നയിച്ചിരുന്നു.

അണ്ണാഡിഎംകെ ഒതുങ്ങിപ്പോയതും ബിജെപി വലിയ അവസരമായി കണ്ടിരുന്നു. എന്നാല്‍ അണ്ണാമലൈയുടെ സംസ്ഥാന അധ്യക്ഷനായുള്ള നൂറ് ദിനങ്ങള്‍ യാതൊരു മാറ്റവും ബിജെപിയില്‍ കൊണ്ടുവന്നിരുന്നില്ല. അണ്ണാഡിഎംകെ ബിജെപിയെ കൈവിട്ടതും വലിയ പ്രശ്‌നമായി. അണ്ണാമലൈയുടെ ഏറ്റവും അടിത്തട്ടിലാണ് പ്രചാരണങ്ങള്‍ നടത്തിയത്.

സാധാരണ ബിജെപി പ്രവര്‍ത്തകരെ അണ്ണാമലൈയുടെ ശൈലി സ്വാധീനിച്ചിട്ടുണ്ട്. ഇത് പ്രവര്‍ത്തനത്തിലും കാണാനുണ്ട്. ബിജെപി നേട്ടമുണ്ടാക്കുമെന്ന് പ്രശാന്ത് കിഷോറിനെ പോലുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നു. ഡിഎംകെയെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവായിട്ടാണ് അണ്ണാമലൈയെ പലരും ഉയര്‍ത്തി കാണിക്കുന്നത്. എന്നാല്‍ ഇത് വോട്ടായി മാറുമോ എന്ന് മാത്രം വ്യക്തമല്ല.

അതേസമയം മണ്ഡലത്തില്‍ കേന്ദ്ര മന്ത്രിമാരെ ഇറക്കിയാണ് ബിജെപി പ്രവര്‍ത്തനം നടത്തിയത്. നീലഗിരി മണ്ഡലത്തില്‍ കേന്ദ്ര മന്ത്രി എല്‍ മുരുഗന്‍ ക്യാമ്പ് ഓഫ് ആരംഭിച്ചിരുന്നു. വിരുദുനഗര്‍, രാമനാഥപുരം, ശിവഗംഗ, തെങ്കാശി പോലുള്ള മണ്ഡലങ്ങള്‍ ഇത്തവണ വിജയിക്കുമെന്നാണ് ബിജെപി ഉറപ്പുപറയുന്നത്. അണ്ണാഡിഎംകെ ഇല്ലാത്തത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കരുത്ത് വര്‍ധിപ്പിക്കാനുള്ള വേദിയായി മാറിയിരിക്കുകയാണ്.

നിലവില്‍ അത് ബിജെപി നേട്ടമാകുമെന്നാണ് കരുതുന്നത്. ഭരണവിരുദ്ധ വോട്ടുകള്‍ പരമാവധി ശേഖരിക്കാനാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. അണ്ണാഡിഎംകെയ്ക്ക് പകരം ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് ബിജെപി ശ്രമം. സഖ്യത്തില്‍ താല്‍പര്യമില്ലെന്ന് അണ്ണാമലൈ നേരത്തെ പറഞ്ഞിരുന്നു.

പോസിറ്റീവായി നിരവധി കാര്യങ്ങളുണ്ടെങ്കില്‍ ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഭാഷാപരമായോ സാംസ്‌കാരികപരമായോ അടിത്തറയില്ല. യുപിഎ സഖ്യത്തിന്റെ വോട്ട് മാത്രം 60 ശതമാനമാണ്. വലിയ വ്യത്യാസം ഇവര്‍ തമ്മിലുണ്ട്. മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാട്ടില്‍ കാര്യമായ ജനപ്രീതിയില്ലാത്തതാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ സീറ്റ് കൂടുതല്‍ നേടുക ദുഷ്‌കരമാണ്. വിജയിച്ചാല്‍ 370 സീറ്റ് എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താന്‍ ബിജെപിക്ക് സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+