കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ അടിമുടി കണക്ക് തെറ്റും, ബിജെപിയെ ആട്ടിയോടിച്ച് കരിമ്പ് കര്‍ഷകര്‍, വെല്ലുവിളി

Google Oneindia Malayalam News

മീററ്റ്: കര്‍ഷക രോഷം അവസാനിച്ചെന്ന കരുതിയ ബിജെപിക്ക് കണക്കുകള്‍ പിഴയ്ക്കുന്നു. പശ്ചിമ യുപിയില്‍ പുതിയൊരു രോഷത്തെയാണ് ബിജെപി നേരിടുന്നത്. ബിജെപി സ്ഥാനാര്‍ത്ഥികളെ കര്‍ഷകര്‍ കരിങ്കൊടി കാണിക്കുകയാണ്. എന്തിനേറെ പറയുന്നു. കരിമ്പ് കര്‍ഷ മന്ത്രിയെ പോലും ഇവര്‍ അടുപ്പിക്കുന്നില്ല. ബിജെപി നേതാക്കളുമായോ മന്ത്രിമാരുമായോ യാതൊരു ബന്ധവുമില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ ഭരണം പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഇത് നല്ല ലക്ഷണമല്ല. ഇവിടെ അന്‍പതോളം സീറ്റുകളില്‍ കരിമ്പ് കര്‍ഷകര്‍ക്ക് ജനസ്വാധീനമുണ്ട്. ആദ്യ രണ്ട് ഘട്ടത്തില്‍ ഇവിടെ തിരഞ്ഞെടുപ്പ് നടക്കും.

ബിജെപി ഇന്ത്യയിലെ അതിസമ്പന്നര്‍, ആസ്തി 4847.78 കോടി, രണ്ടാം സ്ഥാനവുമില്ലാതെ കോണ്‍ഗ്രസ്ബിജെപി ഇന്ത്യയിലെ അതിസമ്പന്നര്‍, ആസ്തി 4847.78 കോടി, രണ്ടാം സ്ഥാനവുമില്ലാതെ കോണ്‍ഗ്രസ്

1

യുപി കരിമ്പ് വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 119 പഞ്ചസാര മില്ലുകള്‍ 465.3 ലക്ഷം ടണ്‍ കരിമ്പാണ് കര്‍ഷകരില്‍ നിന്ന് വാങ്ങിയത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുതിയ സീസണ്‍ ആരംഭിച്ചത്. ഇതുവരെ കിട്ടാനുള്ള പണത്തില്‍ 69.9 ശതമാനം തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇത് ഏകദേശം 9157 കോടി രൂപയോളം വരും. കരിമ്പ് സംഭരണം കഴിഞ്ഞ് പതിനാല് ദിവസത്തിനുള്ളില്‍ എല്ലാ തുകയും നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഇത് വരെ അത് നടപ്പിലായിട്ടില്ല. പശ്ചിമ യുപിയില്‍ ഒരു ഡസനോളം മില്ലുകള്‍ 1500 കോടിയോളം രൂപ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. കരിമ്പ് കര്‍ഷകര്‍ ആകെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നത്.

കരിമ്പ് കര്‍ഷക വകുപ്പ് മന്ത്രി സുരേഷ് റാണ ഷംലിയില്‍ നിന്നുള്ള നേതാവാണ്. സ്വന്തം മണ്ഡലത്തില്‍ അതിശക്തമായ എതിര്‍പ്പാണ് അദ്ദേഹം നേരിടുന്നത്. താനാഭവനാണ് അദ്ദേഹത്തിന്റെ മണ്ഡലം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നല്‍കാനുള്ള തുക മുഴുവന്‍ നല്‍കിയെന്നാണ് സുരേഷ് റാണ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് നയിച്ചത്. റാണയെ നോനാഗലി ഗ്രാമത്തിലെ കര്‍ഷകര്‍ കരിങ്കൊടി കാണിച്ചു. പാല്‍ത്തേടി ഗ്രാമത്തിലും ഇത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ റാണ പറയുന്നത് മുമ്പുള്ള സര്‍ക്കാരിനെ അപേക്ഷിച്ച് 1,55900 കോടി രൂപയാണ് കരിമ്പ് കര്‍ഷകര്‍ക്ക് അധികമായി ബിജെപി സര്‍ക്കാര്‍ നല്‍കിയതെന്നാണ് റാണ പറയുന്നത്.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് കിട്ടാനുള്ള തുക പോലും യോഗി സര്‍ക്കാരാണ് നല്‍കിയതെന്നും റാണ അവകാശപ്പെടുന്നത്. 2018-2019, 2019-20 വര്‍ഷ കാലയളവിലെ എല്ലാ തുകയും നല്‍കി കഴിഞ്ഞു. 2020-21 കാലയളവിലെ 96 ശതമാനം തുകയും കര്‍ഷകര്‍ക്ക് നല്‍കി കഴിഞ്ഞു. ബാക്കിയുള്ളതും ഉടനെ നല്‍കും. കര്‍ഷകരുടെ ക്ഷേമത്തിനായി ഞാന്‍ ഉറച്ച് നില്‍ക്കുകയാണ്. ഒരിടത്തും ബിജെപി എതിര്‍പ്പ് നേരിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗ്രാമവാസികള്‍ ബിജെപിയെ തോല്‍പ്പിക്കുമെന്ന ഉറപ്പിലാണ്.

കത്തോലി വിക്രം സെയ്‌നി എന്ന ബിജെപി എംഎല്‍എ സ്വന്തം മണ്ഡലത്തില്‍ അതിശക്തമായ എതിര്‍പ്പാണ് നേരിട്ടത്. മുസഫര്‍നഗറിലാണ് ഇയാളുടെ മണ്ഡലം. ബിജെപിയുടെ മനീന്ദര്‍ സിംഗിന്റെ വാഹനത്തെ ചൂര്‍ ഗ്രാമത്തില്‍ ആക്രമിച്ചു. കൃത്യമായ പണം ലഭിക്കുക എന്നത് കര്‍ഷകന്റെ അവകാശമാണ്. അത് സര്‍ക്കാരിന്റെ ദയാവായ്പല്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.

Recommended Video

cmsvideo
Why didn't the BJP give tickets to Muslim candidates? CM Yogi responded

പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം, നിര്‍ണായക നീക്കംപള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം, നിര്‍ണായക നീക്കം

English summary
bjp facing ire of sugar cane farmers in western up, ministers even showed black flags
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X