കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര മന്ത്രി അജയ് മിശ്ര ഉടന്‍ രാജിവെക്കില്ല, ലഖിംപുര്‍ ഖേരിയെ പേടിച്ച് ബിജെപി, ചര്‍ച്ച!!

Google Oneindia Malayalam News

ദില്ലി: ലഖിംപുര്‍ വിഷയത്തില്‍ നാല് മണിക്കൂര്‍ യോഗം ചേര്‍ന്ന് ബിജെപി. ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വിഷയം തിരിച്ചടിയാവുമോ എന്നാണ് ബിജെപിയുടെ ആശങ്ക. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയതാണ് പ്രധാന ചര്‍ച്ചയായത്. രാജ്യത്താകെ ബിജെപിക്കെതിരെ പ്രതിഷേധ പ്രകടനം നടന്നിട്ടും അജയ് മിശ്ര രാജിവെക്കേണ്ടെന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍. അദ്ദേഹം ഉടന്‍ രാജിവെക്കില്ലെന്നാണ് സൂചന. നേരത്തെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായെ അജയ് മിശ്ര കണ്ടിരുന്നു. താനോ മകനോ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് അദ്ദേഹം അമിത് ഷായെ അറിയിച്ചിരിക്കുന്നത്.

കള്ളനും വെളിച്ചപ്പാടും നമ്പൂതിരിയും മിന്നിമറയും, മലയാള സിനിമയ്ക്ക് നഷ്ടമായത് വേണുവെന്ന സകലകലാവല്ലഭനെകള്ളനും വെളിച്ചപ്പാടും നമ്പൂതിരിയും മിന്നിമറയും, മലയാള സിനിമയ്ക്ക് നഷ്ടമായത് വേണുവെന്ന സകലകലാവല്ലഭനെ

1

അതേസമയം അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ചിലപ്പോള്‍ സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന. യോഗത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് അജയ് മിശ്ര രാജിവെക്കണോ എന്നത് തന്നെയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമേ ബിജെപിക്ക് പ്രവര്‍ത്തിക്കാനാവൂ. ആവശ്യം വന്നാല്‍ രാജി ആവശ്യപ്പെടാനാവും കേന്ദ്രത്തിന്റെ തീരുമാനം. നിലവില്‍ വലിയ തിരിച്ചടി തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമോ എന്ന ഭയം ബിജെപിക്കുണ്ട്. ബിഎല്‍ സന്തോഷ്, യുപിയുടെ ചുമതലയുള്ള രാധാ മോഹന്‍ സിംഗ്, തിരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും യോഗത്തിനെത്തിയിരുന്നു. നിര്‍ണായകമായ ചര്‍ച്ച ലഖിംപൂര്‍ വിഷയത്തില്‍ ബിജെപി ഭയപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നതാണ്.

വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍;ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

ആശിഷ് മിശ്രയുടെ അറസ്റ്റ് വൈകിയതും, കര്‍ഷകരുടെ മരണവുമെല്ലാം കര്‍ഷകരെ പ്രകോപ്പിച്ചിരിക്കുകയാണ്. പോലീസ് രാഷ്ട്രീയ സ്വാധീനിത്തിന് വഴങ്ങി അന്വേഷണം പതിയെ ആക്കിയിരിക്കുകയാണെന്ന് കര്‍ഷകര്‍ കരുതുന്നു. കര്‍ഷക രോഷം ആഞ്ഞടിച്ചാല്‍ അധികാരം തന്നെ നഷ്ടമാകുമെന്ന് ബിജെപിക്ക് അറിയാം. ബ്രാഹ്മണരെയോ കര്‍ഷകരെയോ ബിജെപിക്ക് അകറ്റേണ്ടി വരും. ബ്രാഹ്മണ വിഭാഗം സംസ്ഥാന ജനസംഖ്യയുടെ 11 ശതമാനത്തോളം വരും. ഇവര്‍ രണ്ട് പേരും ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്നവരാണ്. അജയ് മിശ്ര ബ്രാഹ്മണ വിഭാഗത്തിലെ പ്രമുഖ നേതാവാണ്. അദ്ദേഹം രാജിവെച്ചാല്‍ അതോടെ ബ്രാഹ്മണരുടെ വോട്ട് ബിജെപിക്ക് കിട്ടില്ലെന്ന് ഉറപ്പിക്കാം.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

അജയ് മിശ്ര രാജിവെച്ചില്ലെങ്കില്‍ കര്‍ഷകരുടെ വോട്ടും ബിജെപിക്ക് കിട്ടില്ല. അതോടെ ആ വോട്ടുബാങ്കും നഷ്ടമാകും. രണ്ടായാലും ബിജെപി ധര്‍മസങ്കടത്തിലാണ്. ദളിത് വോട്ടുബാങ്ക് യുപി രാഷ്ട്രീയത്തില്‍ ശക്തി നേടിയപ്പോള്‍ ബിജെപി എന്നും രക്ഷിച്ചിരുന്നത് ബ്രാഹ്മണ വിഭാഗമാണ്. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതിലും അവര്‍ക്ക് നിര്‍ണായക പങ്കുണ്ട്. രജ്പുത്ത് വിഭാഗമായിട്ടും യോഗിക്ക് അതിന് സാധിച്ചത് ബ്രാഹ്മണ വോട്ടുബാങ്കിന്റെ സഹായം കൊണ്ടായിരുന്നു. ജിതിന്‍ പ്രസാദയെ അടക്കം കൊണ്ടുവന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. അജയ് മിശ്രയ്ക്ക് തെരായ് മേഖലയില്‍ നല്ല സ്വാധീനമുണ്ട്. അവിടെ അതിശക്തനായത് കൊണ്ടാണ് മിശ്രയെ മാറ്റാതിരിക്കുന്നതിന് കാരണം.

സാമന്തയെ ജീജിയെന്നാണ് വിളിക്കുന്നത്, ചൈതന്യയുടെ ആരാധകര്‍ ചെയ്തത്, വെളിപ്പെടുത്തി സ്റ്റൈലിസ്റ്റ്സാമന്തയെ ജീജിയെന്നാണ് വിളിക്കുന്നത്, ചൈതന്യയുടെ ആരാധകര്‍ ചെയ്തത്, വെളിപ്പെടുത്തി സ്റ്റൈലിസ്റ്റ്

English summary
bjp fearing lakhimpur kheri may make a dent in their votebank, but no resignation of ajay mishra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X