കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ യുപിയില്‍ ആശങ്കയോടെ ബിജെപി.... യോഗിയുടെ പ്രചാരണങ്ങളെല്ലാം പിഴച്ചു

Google Oneindia Malayalam News

ലഖ്‌നൗ: പശ്ചിമ യുപിയില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി. ബിജെപിക്കെതിരെ ഇവിടെ മഹാസഖ്യം ഏറ്റവും ശക്തമായിരിക്കുകയാണ്. ജാതി മത വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ കോണ്‍ഗ്രസും ഇല്ലാതാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പല പ്രയോഗങ്ങളും ബിജെപിയുടെ തിരിച്ചടിക്ക് കാരണമായിരിക്കുകയാണ്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളും വേണ്ട രീതിയില്‍ ഇവിടെ ഫലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ തീര്‍ത്തും തകര്‍ന്ന് പോയ ആര്‍എല്‍ഡി വന്‍ കുതിപ്പാണ് ഇത്തവണ ഒരുക്കാന്‍ പോകുന്നത്. ബിജെപിയുടെ വോട്ടുബാങ്ക് മുഴുവന്‍ ആര്‍എല്‍ഡി ഒറ്റയ്ക്ക് ചോര്‍ത്തുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ വരവും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്.

പശ്ചിമ യുപി സീറ്റുകള്‍

പശ്ചിമ യുപി സീറ്റുകള്‍

പശ്ചിമ യുപിയിലെ എട്ട് സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം വോട്ടിംഗ് കുറഞ്ഞതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്ന ഘടകം. ഇത് സാധാരണ പ്രതിപക്ഷത്തിനാണ് അനുകൂലമാകാറുള്ളത്. നിലവിലുള്ള ഭരണപക്ഷ പാര്‍ട്ടിയില്‍ താല്‍പര്യം കുറയുമ്പോഴാണ് വോട്ടിംഗ് ശതമാനം കുറയാറുള്ളത്. 2014ല്‍ വോട്ടിംഗ് ശതമാനം ഇതിനേക്കാള്‍ കൂടുതലായിരുന്നു.

യോഗിയുടെ പ്രസ്താവനകള്‍

യോഗിയുടെ പ്രസ്താവനകള്‍

യോഗി ആദിത്യനാഥ് പറഞ്ഞത് അലിയുടെയും ബജ്‌റംഗ്ബലിയുടെയും പോരാട്ടമാണ് ഇതെന്നായിരുന്നു. മുസ്ലീം ഹിന്ദു വേര്‍തിരിവ് വരുത്താനുള്ള ശ്രമങ്ങളും തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് യാതൊരു ചലനവും ഉണ്ടാക്കിയില്ല. 2014ല്‍ മുസഫര്‍നഗര്‍ കലാപത്തോടെ തമ്മിലടിച്ചിരുന്ന മുസ്ലീങ്ങളും ജാട്ടുകളും ഒന്നായതാണ് ഏറ്റവും വലിയ തിരിച്ചടിയായി ബിജെപി കാണുന്നത്. ഇവര്‍ ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു.

ആര്‍എല്‍ഡിയുടെ ഇടപെടല്‍

ആര്‍എല്‍ഡിയുടെ ഇടപെടല്‍

ഹിന്ദു മുസ്ലീം വിഭാഗം തമ്മിലടിച്ചതോടെ പ്രശ്‌നം പരിഹരിക്കാന്‍ ആര്‍എല്‍ഡിയാണ് ഇടപെട്ടത്. ഖാപ് നേതാക്കളുമായി അവര്‍ നടത്തിയ ശ്രമങ്ങളാണ് പ്രശ്‌നം പരിഹരിച്ചത്. തുടര്‍ന്നാണ് ആര്‍എല്‍ഡി വലിയ ശക്തിയായി മാറിയത്. മുസ്ലീം നേതാക്കള്‍ മനപ്പൂര്‍വം പ്രസ്താവനകളില്‍ നിന്ന് വിട്ടുനിന്നത് ബിജെപിയുടെ വര്‍ഗീയ കാര്‍ഡിനെ ഇല്ലാതാക്കുകയും ചെയ്തു. ദളിതുകളും ബിജെപിക്കൊപ്പമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അഖിലേഷിന്റെ തന്ത്രം

അഖിലേഷിന്റെ തന്ത്രം

അഖിലേഷ് യാദവ് സര്‍ക്കാരിനെതിരെ വന്‍ ഭരണവിരുദ്ധ വികാരം 2014ല്‍ നിലനിന്നിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം വരെ മാറിയിരുന്നില്ല. എന്നാല്‍ കൈരാനയില്‍ എസ്പി നേതാവ് തബസും ഹസന്‍ ആര്‍എല്‍ഡി ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ അഖിലേഷ് പ്രചാരണത്തിനിറങ്ങാതെയാണ് ഇതിനെ മറികടന്നത്. തബസ്സും വിജയിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ യോഗി സര്‍ക്കാരിനെതിരെ അഖിലേഷിനെതിരെയുള്ള ജനവികാരത്തേക്കാള്‍ ശക്തമായ വികാരമുണ്ട്. ഇവിടെയാണ് ആര്‍എല്‍ഡിയുടെ സാന്നിധ്യം മഹാസഖ്യത്തിന് ഗുണം ചെയ്യുന്നത്.

പശ്ചിമ യുപി തൂത്തുവാരും

പശ്ചിമ യുപി തൂത്തുവാരും

പശ്ചിമ യുപിയില്‍ നിന്ന് ബിജെപിക്ക് കാര്യമായൊന്നും ലഭിക്കില്ല. പ്രധാനമായും കര്‍ഷക പ്രക്ഷോഭം രൂക്ഷമാണ് ഇവിടെ. കരിമ്പ് കര്‍ഷകര്‍ ബിജെപിയെ പുറത്താക്കാനുള്ള നീക്കത്തിലാണ്. മോദിയുടെ ജനപ്രീതിയും വല്ലാതെ ഇടിഞ്ഞിരിക്കുകയാണ്. പ്രിയങ്കയുടെ വരവോടെ ജാതി സമവാക്യങ്ങള്‍ മാറിമറിഞ്ഞത് മഹാസഖ്യത്തിന് കൂടുതല്‍ അനുകൂലമാക്കിയിരിക്കുകയാണ്. ആര്‍എല്‍ഡി അവര്‍ക്ക് ലഭിച്ച എല്ലാ സീറ്റിലും വിജയിക്കുമെന്നാണ് വ്യക്തമാകുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ആചാരസംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മോദി....ഇടത് വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രിആചാരസംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മോദി....ഇടത് വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

English summary
bjp fears western uttar pradesh supports opposition parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X