കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ തിരുവനന്തപുരത്ത്, ദില്ലിയില്‍ അക്ഷയ് കുമാര്‍, ബിജെപിയുടെ പട്ടിക പുറത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
ബി ജെ പി ടിക്കറ്റിൽ 2019 ലോക്സഭയിലേക്ക് ഈ സെലിബ്രിറ്റികൾ

ഏത് വിധേനയും വിജയം മാത്രം ലക്ഷ്യം വെച്ചുളള മത്സരമാണ് ബിജെപിക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. മോദി പ്രഭാവം കൊണ്ട് മാത്രം ലോക്സഭയില്‍ ഉയര്‍ന്ന മാര്‍ജിനില്‍ ഉള്ള വിജയം സാധ്യമായെന്ന് വരില്ലെന്ന് ബിജെപി നേതൃത്വത്തിന് ബോധ്യമുണ്ട്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം മോദിക്കും എന്‍ഡിഎ സര്‍ക്കാറിനും നേരിയ മുന്‍തൂക്കം മാത്രമാണ് കല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കണമെങ്കില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെ വേണ്ടി വരുമെന്ന് ബിജെപിക്കറിയാം.

സെലിബ്രിറ്റികളെ ഇറക്കി പ്രതിപക്ഷ പാര്‍ട്ടികളെ പൂട്ടിക്കെട്ടാന്‍ തന്നെയാണ് ബിജെപിയുടെ തിരുമാനം. വോട്ടുകള്‍ തൂത്തുവാരാന്‍ സെലിബ്രിറ്റികളിലൂടെ സാധിക്കുമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് സാക്ഷാല്‍ മോദി തന്നെയാണെന്നാണ് വിവരം. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, വീരേന്ദര്‍ സേവാഗ്, മാധുരി ദിക്ഷിത് തുടങ്ങി 70 ഓളം താരങ്ങളെ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സെലിബ്രിറ്റി താരങ്ങള്‍

സെലിബ്രിറ്റി താരങ്ങള്‍

പ്രതിപക്ഷത്തെ പിടിച്ച് കെട്ടാന്‍ സെലിബ്രിറ്റികളെ ഗോദയിലിറക്കിയുള്ള മത്സരം ആദ്യമായല്ല ബിജെപി പുറത്തെടുക്കുന്നത്. 2014 ലും ബിജെപി ടിക്കറ്റില്‍ മത്സരിച്ച സെലിബ്രിറ്റികള്‍ നിരവധിയാണ്. അവര്‍ കൂടുതല്‍ മാര്‍ജിനില്‍ വിജയം കൊയ്തതോടെ വീണ്ടും അതേ തുറപ്പ് പുറത്തെടുക്കുകയാണ് ബിജെപി.

70 ഓളം പേര്‍

70 ഓളം പേര്‍

ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നുമെല്ലാം താരങ്ങളെ മത്സരരംഗത്ത് ഇറക്കാനാണ് ബിജെപിയുടെ പദ്ധതി. ഇതില്‍ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, വീരേന്ദ്ര സേവാഗ്, സണ്ണി ഡിയോള്‍, ക്രിക്കറ്റര്‍ വീരേന്ദ്ര സേവാഗ് എന്നിവരും ഉള്‍പ്പെടുമെന്നാണ് വിവരം.

അക്ഷയ്കുമാര്‍ മുതല്‍

അക്ഷയ്കുമാര്‍ മുതല്‍

അക്ഷയ് കുമാറിനെയാണ് ബിജെപി ആദ്യം പരിഗണിക്കുന്നത്. അക്ഷയ് കുമാറിനെ ദില്ലി ലോക്സഭയില്‍ നിന്ന് മത്സരത്തിന് ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്. അതേസമയം അക്ഷയ് കുമാറിന്‍റെ കനേഡിയന്‍ പൗരത്വം പാര്‍ട്ടിക്ക് ഒരു തലവേദനയാകാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന താരത്തെ തഴയുന്നത് ബുദ്ധിയല്ലെന്നാണ് നേതൃത്വത്തിന്‍റെ പക്ഷം.

 താരനിര

താരനിര

ബോളിവുഡ് താരം സണ്ണി ഡിയോളിനെ ഗുരുദാസ് പൂര്‍ സീറ്റില്‍ മത്സരിപ്പിച്ചേക്കും. താരങ്ങളായ മാധുരി ദീക്ഷിത്, മോഹന്‍ലാല്‍ എന്നിവരേയും മുംബൈ തിരുവനന്തപുരം എന്നീ സീറ്റുകളില്‍ മത്സരിപ്പിച്ചേക്കാനാണ് തിരുമാനം. ക്രിക്കറ്റര്‍ വീരേന്ദ്ര സേവാഗിനും പാര്‍ട്ടി ഒരു സീറ്റ് കണ്ടെത്തിയിട്ടുണ്ട്.

 മോഹന്‍ലാലിനെ വിടാതെ

മോഹന്‍ലാലിനെ വിടാതെ

കേരളത്തില്‍ നിന്നും മോഹന്‍ലാലിനെ മത്സരിപ്പിക്കുമെന്ന ബിജെപി വൃത്തങ്ങള്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. മോദിയുമായി മോഹന്‍ലാല്‍ ദില്ലിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയതോടെ ഇക്കാര്യം ഏവരും ഉറപ്പിച്ചിരുന്നു.

 സാമൂഹ്യപ്രവര്‍ത്തനം

സാമൂഹ്യപ്രവര്‍ത്തനം

തിരുവനന്തപുരം ലോക്സഭയില്‍ കോണ്‍ഗ്രസിന്‍റെ ശശി തരൂരിന് എതിരായി കെട്ടിയിറക്കിയ ഒരു സ്ഥാനാര്‍ത്ഥി അല്ലാതെ മോഹന്‍ലാലിന്‍റെ സാമൂഹ്യസേവന ഇമേജ് വളര്‍ത്തിയെടുത്ത് അവതരിപ്പിക്കാനായിരുന്നു ബിജെപിയുടെ പദ്ധതിയെന്നായിരുന്നു വാര്‍ത്തകള്‍ പരന്നത്.

നിലപാട്

നിലപാട്

വാര്‍ത്ത വന്‍ ചര്‍ച്ചയായിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം താന്‍ അറിഞ്ഞില്ലെന്നായിരുന്നു നടന്‍റെ പ്രതികരണം. അതേസമയം തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ തയ്യാറാണോ ഇല്ലയോ എന്ന നിലപാട് ഇതുവരെ താരം വ്യക്തമാക്കിയിട്ടില്ല.

മോദിയുടെ തന്ത്രം

മോദിയുടെ തന്ത്രം

സെലിബ്രിറ്റി താരങ്ങളെ മാത്രമല്ല വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ മത്സര രംഗത്തിറക്കാനാണ് ബിജെപിയുടെ ഉദ്ദേശം. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ഗോദയിലേക്കിറക്കാന്‍ പ്രാപ്തരായ അഞ്ച് പേരുടെ ലിസ്റ്റുകള്‍ മുതിര്‍ന്ന നേതാക്കളോട് മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരമുള്ള മണ്ഡലങ്ങളിലും എംപിമാര്‍ ശോഭിക്കാത്ത ഇടങ്ങളിലുമാവും സെലിബ്രിറ്റികളെ അണിനിരത്തുക. ഇതുവരെ ബിജെപിക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയാത്ത ഇടങ്ങളിലും സെലിബ്രിറ്റികളെയാണ് മത്സരിപ്പിക്കാന്‍ ബിജെപിയുടെ തിരുമാനം.

സീറ്റുകള്‍

സീറ്റുകള്‍

120 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്ക് ഇതുവരെ നിലം തൊടാന്‍ കഴിഞ്ഞിട്ടില്ല. ഈ മണ്ഡലങ്ങളില്‍ താമരവിരിയിക്കുകയാണ് ലക്ഷ്യം. 2014 ല്‍ പാര്‍ട്ടിക്ക് 232 ലോക്സഭാ സീറ്റുകള്‍ സമ്മാനിച്ച ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേഷ്, മഹാരാഷ്ട്ര, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സീറ്റുകള്‍ നിലനിര്‍ത്തണമെന്ന അജണ്ടയും പാര്‍ട്ടിക്കുണ്ട്.

 പ്രചരാണത്തിനും

പ്രചരാണത്തിനും

ബിജെപി അനുകൂല നിലപാട് സ്വീകരിച്ചവരെ പ്രചാരണത്തിനായും ബിജെപി അണിനിരത്തുന്നുണ്ട്. 2019 ലും മോദി തന്നെ അധികാരത്തില്‍ തുടരുമെന്ന് പ്രഖ്യാപിച്ച കങ്കണയാണ് ബിജെപിയുടെ പ്രചാരണത്തിന് ആദ്യം എത്തുകയെന്നാണ് വാര്‍ത്തകള്‍.

നിരവധി പേര്‍

നിരവധി പേര്‍

ക്രിക്കറ്റര്‍മാരായ രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, കപില്‍ ദേവ്, ഗൗതം ഗംഭീര്‍, ബെയ്ജിങ്ങ് ബൂട്ടിയ തുടങ്ങിയ കായിക താരങ്ങളും പ്രചരണത്തിന് ഇറങ്ങും.കൂടാതെ സിനിമാ താരങ്ങളായ പ്രീതി സിന്‍റെ, രവീണ ഠണ്ഡന്‍, പല്ലവി ജോഷി , അനുപം ഖേര്‍ എന്നിവരും ബിജെപിക്കായി പ്രചരണത്തിന് എത്തിയേക്കും.

English summary
BJP to field celebrities like Akshay Kumar, Mohanlal for 2019 Lok Sabha elections?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X