സിപിഎമ്മിന് ഇലക്ട്രല്‍ ബോണ്ട് സംഭാവനയില്ല, ബിജെപിക്ക് 6986 കോടി, വിവരങ്ങള്‍ പുറത്തുവിട്ട് ഇസി
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ലഭിച്ച ഇലക്ട്രല്‍ ബോണ്ട് ഡാറ്റ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്. സുപ്രീം കോടതിയില്‍ മുദ്ര വെച്ച കവറില്‍ കമ്മീഷന് ഇത് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. 2019 ഏപ്രില്‍ പന്ത്രണ്ടിന് മുമ്പുള്ള ഡാറ്റയാണിത്. ഇതിന് ശേഷമുള്ള വിവരങ്ങള്‍ കഴിഞ്ഞയാഴ്ച്ച തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടിരുന്നു.
സുപ്രീം കോടതി രജിസ്ട്രാര്‍ ഫിസിക്കല്‍ കോപ്പികളും, ഡിജിറ്റല്‍ രേഖകളും പെന്‍ ഡ്രൈവിലാക്കി മുദ്രവെച്ച കവറില്‍ ഇത് തിരഞ്ഞെടുപ്പ് കമ്മീഷനെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. അതിന് ശേഷമാണ് ഈ ഡാറ്റ പരസ്യപ്പെടുത്തിയത്. ഡിജിറ്റല്‍ രൂപത്തിലുള്ള ഡാറ്റയാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ഇസി പറഞ്ഞു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി ബിജെപിക്ക് ലഭിച്ചു. 2019 തിരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. മൊത്തം 6986.5 കോടിയാണ് 2018ല്‍ ഇലക്ട്രല്‍ ബോണ്ട് തുടങ്ങിയത് മുതല്‍ ബിജെപിക്ക് ലഭിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസിന് 1397 കോടി, കോണ്‍ഗ്രസിന് 1334 കോടി, ബിആര്‍എസ്സിന് 1322 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. ബിജു ജനതാദളിന് 944.5 കോടിയും വൈഎസ്ആര്‍ കോണ്‍ഗ്രസിന് 442.8 കോടിയും ഇലക്ട്രല്‍ ബോണ്ട് വഴി ലഭിച്ചു.
2018 സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസിന് 383 കോടിയാണ് ലഭിച്ചത്. ഡിഎംകെയ്ക്ക് 656.5 കോടിയുടെ ബോണ്ട് ലഭിച്ചു. ഇതില്‍ 509 കോടിയും വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്നായിരുന്നു. ബോണ്ടുകളുടെ യഥാര്‍ഥ വിവരങ്ങള്‍ ലഭിച്ചാല്‍, സുപ്രീം കോടതി നിര്‍ദേശം പാലിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്കോ, സിപിഎമ്മിനോ ഇലക്ട്രല്‍ ബോണ്ട് വഴി സംഭാവനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഡിഎംകെയ്ക്ക് ഇലക്ട്രല്‍ ബോണ്ട് വഴി 656.5 കോടിയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ 509 കോടിയും സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിംഗ് വഴിയാണ്. എസ്ബിഐ നല്കി ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ഗോവ കോണ്‍ഗ്രസിന് വിഎം സാല്‍ഗോക്കറില്‍ നിന്ന് മുപ്പത് ലക്ഷം രൂപയാണ് സംഭാവനയായി ലഭിച്ചത്.
വാസ്കോ ഡാ ഗാമ കേന്ദ്രീകരിച്ചാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ ത്രിപുര യൂണിറ്റും, എന്‍സിപിയുടെ പശ്ചിമ ബംഗാള്‍ സംസ്ഥാന സമിതിക്കും ഇലക്ട്രല്‍ ബോണ്ട് വഴി സംഭാവനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. ബിആര്‍എസ്സിന് 2018നും 2019നും ഇടയില്‍ ഇലക്ട്രല്‍ ബോണ്ട് വഴി 230.65 കോടിയാണ് ലഭിച്ചത്.
കര്‍ണാടകയിലെ ജെഡിഎസ്സിനും ഇലക്ട്രല്‍ ബോണ്ട് സംഭാവന ലഭിച്ചിട്ടുണ്ട്. മൊത്തം 89.75 കോടിയാണ് അവര്‍ക്ക് ലഭിച്ച സംഭാവന. എംബസി ഗ്രൂപ്പ്, ഇന്‍ഫോസിസ്, ബയോകോണ്‍ എന്നിവരാണ് സംഭാവന നല്‍കിയതെന്ന് പാര്‍ട്ടി നല്കിയ വിവരങ്ങളിലുണ്ട്. നേരത്തെ ഇലക്ട്രല്‍ ബോണ്ട് വഴി സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യാത്മതയുണ്ടായിരുന്നു.
എന്നാല്‍ സുപ്രീം കോടതി ഇത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു. മൊത്തം ഇലക്ട്രല്‍ ബോണ്ടുകളുടെ 48 ശതമാനം ബിജെപിക്കാണ് ലഭിച്ചത്. കോണ്‍ഗ്രസിന് മാര്‍ച്ച് 2023 വരെയുള്ള കാലയളവില്‍ പതിനൊന്ന് ശതമാനമാണ് ആകെ ലഭിച്ച സംഭാവന.
ടിഡിപിക്ക് 181.35 കോടി, ശിവസേനയ്ക്ക് 60.4 കോടി, ആര്‍ജെഡി 56 കോടി, സമാജ് വാദി പാര്‍ട്ടി 14.05 കോടി, അകാലിദ ദള്‍ 7.26 കോടി, അണ്ണാഡിഎംകെ 6.05 കോടി, നാഷണല്‍ കോണ്‍ഫറന്‍സ് 50 ലക്ഷം, എന്നിങ്ങനെയാണ് ഇലക്ട്രല്‍ ബോണ്ടിലൂടെ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകള്‍.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications