കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളം പിടിക്കണം, ദക്ഷിണേന്ത്യ കീഴടക്കണം'; പുതിയ തന്ത്രവും മുദ്രാവാക്യവുമായി ബിജെപി

Google Oneindia Malayalam News

ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ തന്ത്രമൊരുക്കി ബി ജെ പി. ശനിയാഴ്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന ബി ജെ പി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കും. മഹാരാഷ്ട്രയിലെ അട്ടിമറി നല്‍കുന്ന ഊര്‍ജം ബലമാക്കി തെലങ്കാന വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനാണ് ബി ജെ പി നീക്കം.

ദക്ഷിണേന്ത്യയിലെ 129 ലോക്‌സഭാ സീറ്റുകളിലും സ്വാധീനം വര്‍ധിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. 'മിഷന്‍ ദക്ഷിണേന്ത്യ 2024' എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. തെലങ്കാനയിലെ ടി ആര്‍ എസ് സര്‍ക്കാരാണ് ആദ്യ ലക്ഷ്യം. സംസ്ഥാനത്ത് ടി ആര്‍ എസ് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ഇതാദ്യമായാണ് ഡല്‍ഹിക്ക് പുറത്ത് ബി ജെ പി ദേശീയ നിര്‍വാഹകസമിതി യോഗം ചേരുന്നത്.

മുടിയന്‍ ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍

1

2004-ലാണ് ഹൈദരാബാദില്‍ ഒടുവില്‍ ബി ജെ പി ദേശീയ നിര്‍വാഹകസമിതി യോഗം ചേര്‍ന്നത്. ഇതുവരെ ഉപയോഗിച്ച 'കോണ്‍ഗ്രസ്-മുക്ത് ഭാരത്' എന്നതില്‍ നിന്ന് 'രാജവംശ രഹിത ഇന്ത്യ' എന്നതിലേക്ക് മുദ്രാവാക്യം മാറ്റാനാണ് ബി ജെ പിയുടെ തീരുമാനം.

2

തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 3 ന് ഹൈദരാബാദില്‍ വമ്പിച്ച റാലി നടത്തും. പ്രാദേശിക സംസ്‌കാരവും പാരമ്പര്യവും പ്രമേയമാക്കിയാണ് റാലി സംഘടിപ്പിക്കുന്നത്.

3

കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ടി ആര്‍ എസ് ദേശീയ തലത്തില്‍ ബി ജെ പിയെ വെല്ലുവിളിക്കാന്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് ബി ജെ പി കൂടുതല്‍ മുന്നേറ്റം നടത്താന്‍ ശ്രമിക്കുന്നത്. യോഗത്തിന് മുന്നോടിയായി, രാജ്യത്തുടനീളമുള്ള ബിജെപി നേതാക്കള്‍ 119 മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയും ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

4

2020ല്‍ 48 സീറ്റുകള്‍ നേടിയ ഹുസുറാബാദ്, ദുബ്ബാക്ക നിയോജക മണ്ഡലങ്ങളിലെയും ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും ഉപതിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ അടുത്തിടെ നടന്ന ചില തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ നാല് ലോക്സഭാ സീറ്റുകളില്‍ ബി ജെ പി വിജയിച്ചിരുന്നു.

5

ശനിയാഴ്ച ഉച്ചയ്ക്ക് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ഉദ്ഘാടന പ്രസംഗത്തോടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ആരംഭിക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ രാജ്യത്തെ എല്ലാ പ്രാദേശിക പാര്‍ട്ടികളെയും ഉള്‍ക്കൊള്ളുന്നതിനാല്‍ 2024-ലെ പ്രചാരണത്തിന്റെ ആഖ്യാനം രാജവംശ-മുക്ത ഭാരതമായിരിക്കും. ഏറ്റവും വലിയ അപകടമായി രാജവംശ രാഷ്ട്രീയം അവതരിപ്പിക്കപ്പെടും എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

6

തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ രണ്ടാം തലമുറ നേതാക്കളാണ് തങ്ങളുടെ പാര്‍ട്ടികളുടെയോ സര്‍ക്കാരിന്റേയോ നേതൃസ്ഥാനത്ത് എന്നതാണ് ബി ജെ പി തന്ത്രത്തിന്റെ കാതല്‍. ഇതോടൊപ്പം കേരളം കൂടി കൈപ്പിടിയിലാക്കാനുള്ള തന്ത്രങ്ങളും മെനയും.

7

2016 ല്‍ ബി ജെ പിയ്ക്ക് ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയില്‍ ഒരു സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ 2021 ല്‍ അത് നഷ്ടപ്പെട്ട് വീണ്ടും പൂജ്യത്തിലേക്കായി. അടുത്തിടെ നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ബി ജെ പിയുടേത് മോശം പ്രകടനമായിരുന്നു.

Recommended Video

cmsvideo
ആരാണീ കൂടെ നിന്ന് കുതികാല്‍ വെട്ടിയ ഷിന്‍ഡെ

'ബാലചന്ദ്രകുമാറിന്റെ ലാപ്പും പെന്‍ഡ്രൈവും എവിടെ? പ്രോസിക്യൂഷനെ കോടതി വലിച്ച് കീറിയില്ലേ?'; രാഹുല്‍ ഈശ്വര്‍'ബാലചന്ദ്രകുമാറിന്റെ ലാപ്പും പെന്‍ഡ്രൈവും എവിടെ? പ്രോസിക്യൂഷനെ കോടതി വലിച്ച് കീറിയില്ലേ?'; രാഹുല്‍ ഈശ്വര്‍

English summary
BJP has prepared a strategy to increase influence in South Indian states including Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X