ബിജെപി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു, സുപ്രീം കോടതിയെ അടക്കം തെറ്റിധരിപ്പിച്ചു; രൺദീപ് സുർജേവാല
ദില്ലി; ഇന്ത്യ പെഗാസസ് സോഫ്റ്റ്വെയർ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന് പിന്നാലെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. ജനാധിപത്യത്തെ ബിജെപി ഹൈജാക്ക് ചെയ്തെന്നും രാജ്യദ്രോഹകുറ്റമാണ് നടത്തിയതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ പാർലമെന്റിനേയും സുപ്രീം കോടതിയേയും തെറ്റിധരിപ്പിച്ചുവെന്നും കോൺഗ്രസ് വിമർശിച്ചു.

കേന്ദ്രസർക്കാർ രാജ്യദ്രോഹമാണ് നടത്തിയതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പെഗാസസിൽ കോൺഗ്രസിന്റെ വാദങ്ങൾ സത്യമാണെന്നാണ് പുതിയ റിപ്പോർട്ടോടെ വ്യക്തമായിരിക്കുന്നതെന്ന് പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു.
നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമായ ചാരപ്പണിയുടെ നടത്തിപ്പുകാരാണ് മോദി സർക്കാരെന്ന് സുർജേവാല പറഞ്ഞു.
2017 ൽ ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെ തന്നെ ചാരസോഫ്റ്റ്വെയർ കേന്ദ്രസർക്കാർ വാങ്ങിയെന്നാണ് വ്യക്തമായിരിക്കുന്നത്. ൻഎസ്എയ്ക്കുള്ള നാഷ്ണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയേറ്റിന്റെ ബജറ്റ് 33 കോടിയിൽ നിന്ന് 333 കോടിയേയി അതേ വർഷം തന്നെ ഉയർന്നു. പെഗാസസ് വാട്സ് ആപ്പ്, മൊബൈൽ ഫോണുകൾ, ക്യാമറ , മൈക്രോ ഫോണുകൾ എന്നിവയിൽ ഉപയോഗിക്കുന്നത് വ്യക്തികളുടെ ദൈംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായാണ്.
വ്യാജകാര്യങ്ങൾ വ്യക്തികളുടെ ഫോണിലേക്ക് കടത്തിവിടാനും സോഫ്റ്റ്വെയർ കൊണ്ട് സാധിക്കും, സുർജേവാല പറഞ്ഞു.
മന്ത്രിമാർ, സുപ്രീം കോടതി ജഡ്ജമിമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ, സിബിഐ ഡയറക്ടർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ വ്യക്തി വിവരങ്ങളാണ് പെഗാസസ് ലക്ഷ്യെ വെയ്ക്കുന്നത്.
പെഗാസസ് ഇന്ത്യ വാങ്ങിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞത്. പ്രതിരോഝ മന്ത്രാലയവും പെഗാസസ് വാങ്ങിയില്ലെന്നാണ് വ്യക്തമാക്കിയത്,പെഗാസസ് വിഷയത്തിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും സർക്കാർ അന്ന് തള്ളിയിരുന്നു. സുപ്രീം കോടതിയെ ഉൾപ്പെടെയാണ് കേന്ദ്രസർക്കാർ തെറ്റിധരിപ്പിച്ചിരിക്കുന്നതെന്നും സുർജേവാല പറഞ്ഞു.
അതേസമയം ജനാധിപത്യത്തെ കശാപ്പുചെയ്യാൻ എത്ര തരംതാണ വഴികളും ഉപയോഗിക്കാൻ മടിക്കാത്ത ഒരു ഭരണകൂടം ഇന്ത്യയിലൊഴിച്ചു വേറൊരിടത്തുമുണ്ടാകില്ല എന്നത് വീണ്ടും വീണ്ടും അവർ തെളിയിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. സ്വന്തം പൗരന്മാരുടെ സ്വകാര്യതയിലേക്കു കടന്നുകയറി വിവരങ്ങൾ ചോർത്തിയും പ്രതിപക്ഷത്തെയും ന്യായാധിപരെയും മാധ്യമങ്ങളെപോലും എന്തിനേറെ സ്വന്തം കൂടാരത്തിലുള്ളവരെ പോലും സംശയ ദൃഷ്ടിയോടെ നിരീക്ഷിക്കുകയും അവരുടെ സ്വകാര്യ വിവരങ്ങൾ പോലും ചോർത്തുകയും ചെയ്ത മോഡി സർക്കാർ രാജ്യത്തിന് അപമാനമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications