Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃണമൂലും എഎപിയും ബിജെപിക്ക് പ്രതീക്ഷ, ഗോവയില്‍ അധികാരം പിടിക്കാമെന്ന് സാവന്ത്, കാരണങ്ങള്‍ ഇങ്ങനെ

പനാജി: ഗോവയില്‍ ചെറുകക്ഷികളിലേക്ക് ഉറ്റുനോക്കി ബിജെപി. കോണ്‍ഗ്രസുമായുള്ള പോരാട്ടത്തില്‍ പിന്നില്‍ പോയ ബിജെപിക്ക് ഏറ്റവും വലിയ പ്രതീക്ഷയാവുകയാണ് തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും. ഇവര്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിലേക്ക് കടന്നുകറുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ അടക്കം ഉറപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. എഎപിക്കും തൃണമൂലിനും ചെറിയ പോക്കറ്റുകളിലായി നല്ല ശക്തിയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവര്‍ വോട്ട് ചോര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപിക്കെതിരെയുള്ള രോഷം കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഗോവന്‍ ജനതയെ പ്രേരിപ്പിച്ചാല്‍ അത് ബിജെപിയുടെ പ്രതീക്ഷകളെ ആകെ താളം തെറ്റിക്കും.

1

ഈ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് നൂറിലധികം വോട്ടുകള്‍ ചോര്‍ത്തിയാല്‍ വരെ പല മണ്ഡങ്ങളും സ്വന്തമാക്കാന്‍ ബിജെപിയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് പ്രധാന കാരണം ബിജെപിയുടെ വോട്ട് ശതമാനമാണ്. കഴിഞ്ഞ തവണ ബിജെപി 13 സീറ്റാണ് നേടിയത്. ഏറ്റവും വലിയ കക്ഷി ബിജെപിയായിരുന്നില്ല. കോണ്‍ഗ്രസായിരുന്നു വലിയ കക്ഷി. എന്നാല്‍ 32 ശതമാനം വോട്ടാണ് ബിജെപി നേടിയത്. ഇത് ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ കൂടുതലായിരുന്നു. വോട്ടുശതമാനത്തിലെ ഈ മുന്നേറ്റം ഇത്തവണ ബിജെപിയെ സഹായിച്ചേക്കും. ചില മണ്ഡലങ്ങളില്‍ ചെറുകക്ഷികളുടെ സഹായത്തോടെ ചെറിയ മാര്‍ജിനില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചേക്കും.

കോണ്‍ഗ്രസിന് 2017ല്‍ 17 സീറ്റ് കിട്ടിയെങ്കിലും 28 ശതമാനം വോട്ടാണ് ആകെ കിട്ടിയത്. ചെറു പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ വോട്ട് ഭിന്നിപ്പിച്ചാല്‍ അതോടെ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുങ്ങും. ഇവരുടെ സാന്നിധ്യം ചെറിയ രീതിയില്‍ ഉണ്ടായാല്‍ പോലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാവും. തൃണമൂലിനെയും എഎപിയെയും ബിജെപി കടന്നാക്രമിക്കാതിരിക്കുന്നതും ഇതേ കാരണം കൊണ്ടാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം എന്ന് പറയാന്‍ പോലും മുഖ്യമന്ത്രി പ്രമോദ് സാവന്ത് തയ്യാറായിട്ടില്ല. തൃണമൂല്‍ പ്രാദേശിക പാര്‍ട്ടിയെ കൂട്ടുപിടിച്ചാണ് ഇത്തവണ മത്സരിക്കുന്നത്. പ്രമുഖ നേതാക്കളെ അവര്‍ കോണ്‍ഗ്രസില്‍ നിന്നടക്കം അടര്‍ത്തിയെടുത്തിട്ടുണ്ട്.

തൃണമൂലിനും എഎപിക്കും ശക്തികേന്ദ്രങ്ങളുണ്ടെന്ന് പ്രമോദ് സാവന്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഭരണവിരുദ്ധ വികാരം കാരണം കോണ്‍ഗ്രസിലേക്ക് പോകേണ്ടിയിരുന്ന വോട്ടുകള്‍ ഇത്തവണ ഭിന്നിക്കുമെന്നാണ് ബിജെപി കരുതുന്നത്. കോണ്‍ഗ്രസ് ഈ വോട്ട് ഏകീകരിക്കപ്പെടാത്ത കാലത്തോളം ജയം ബിജെപിക്കാണെന്ന് സീനിയര്‍ നേതാക്കള്‍ ഉറപ്പിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് തന്നെ വലിയ ഒറ്റകക്ഷിയായി മാറുമായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. അതേസമയം ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ബിജെപി കുതിരക്കച്ചവടം നടത്തുമെന്നാണ് കോണ്‍ഗ്രസ് ഭയപ്പെടുന്നത്. എത്ര സീറ്റ് കിട്ടിയാലും ബിജെപി തന്നെ അധികാരം പിടിക്കുമെന്നാണ് സീനിയര്‍ നേതാക്കള്‍ ഉറപ്പിച്ച് പറയുന്നത്.

Recommended Video

cmsvideo
    UP Elections 2022: First phase voting tomorrow, prestige battle in 58 seats of western UP

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+