Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡില്‍ ബിജെപി പ്രതിസന്ധിയില്‍? 16 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ജെഎംഎം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബി ജെ പി വന്‍ പ്രതിസന്ധിയില്‍. 16 ബി ജെ പി എം എല്‍ എമാര്‍ ജാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ജെ എം എമ്മുമായി സമ്പര്‍ക്കത്തിലാണെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാവ് സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.

അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ത് സോറന് ചുറ്റും അന്വേഷണ ഏജന്‍സികള്‍ വട്ടമിടുന്നതിനിടെയാണ് അപ്രതീക്ഷിത ട്വിസ്റ്റ്. ഹേമന്ത് സോറന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറാണ്. കാരണം അവര്‍ക്കെല്ലാം ബി ജെ പിയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു, സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.

DDF

ഒരു പിളര്‍പ്പ് ഗ്രൂപ്പുണ്ടാക്കി ജെ എം എം നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും സുപ്രിയോ ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ഔദ്യോഗികമായ നിര്‍ദേശം വന്നാലേ പാര്‍ട്ടിക്ക് തീരുമാനമെടുക്കാനാകൂ, എന്നും സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കി.

ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..

കോണ്‍ഗ്രസ് എം എല്‍ എമാരെ ബി ജെ പി വലയിലാക്കുന്നു എന്ന ഊഹാപോഹങ്ങള്‍ പരക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ് ഭീഷണിയിലായിരിക്കെയാണം് സുപ്രിയോ ഭട്ടാചാര്യയുടെ പ്രതികരണം.

അതേസമയം ബി ജെ പി വക്താവ് പ്രതുല്‍ ഷാദിയോ ജെ എം എമ്മിന്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തി. സംസ്ഥാന ഘടകത്തില്‍ കലാപത്തിന് സാധ്യതയുണ്ടെന്ന അവകാശവാദങ്ങള്‍ കള്ളമാണ് എന്ന് ബി ജെ പി പ്രതികരിച്ചു.

''ജെ എം എം എം എല്‍ എമാര്‍ മുട്ടോളം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. പാര്‍ട്ടി അതിന്റെ അസ്തിത്വത്തെ രക്ഷിക്കാന്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടുകയാണ്. ഒരു കനത്ത മേഘം അതിന്റെ നിലനില്‍പ്പിന് മുകളില്‍ പൊങ്ങിക്കിടക്കുന്നു, ''പ്രതുല്‍ ഷാദിയോ പറഞ്ഞു.

ജെ എം എം എം എല്‍ എമാര്‍ കൊള്ളയിലും അഴിമതിയിലും ഉറച്ചുനില്‍ക്കുമ്പോള്‍ അവര്‍ തെറ്റായ വിവരണങ്ങളും തെറ്റിദ്ധാരണയും അടിസ്ഥാനമാക്കിയുള്ള പ്രതിരോധം കെട്ടിപ്പടുക്കാനുള്ള അവസാന ശ്രമത്തിലാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഇ ഡി കസ്റ്റഡിയിലെടുത്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+