Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകത്തിൽ വെട്ടിലായി ബിജെപി, 40 ലക്ഷം കൈക്കൂലി വാങ്ങവെ എംഎൽഎയുടെ മകൻ കയ്യോടെ പിടിയിൽ

കർണാടകത്തിൽ അധികാരം നിലനിർത്താൻ വ്യാപക പ്രചാരണം നടത്തുന്ന ബിജെപിക്ക് ഇരുട്ടടി ആയിരിക്കുകയാണ് കൈക്കൂലി കേസ്.

bjp mla

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്ന് നില്‍ക്കെ ബിജെപിക്ക് വന്‍ തിരിച്ചടിയായി എംഎല്‍എയുടെ മകന്റെ കൈക്കൂലിക്കേസ്. ബിജെപി എംഎല്‍എയായ മഡാല്‍ വിരുപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മഡാലിനെ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. ലോകായുക്തയുടെ അഴിമതി വിരുദ്ധ സെല്‍ ആണ് ബെംഗളൂരുവിലുളള സ്വകാര്യ ഓഫീസില്‍ വെച്ച് പ്രശാന്തിനെ പിടികൂടിയത്. 40 ലക്ഷം രൂപ ആയിരുന്നു പ്രശാന്ത് കൈക്കൂലിയായി വാങ്ങിയത്.

കര്‍ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു മൊഡാല്‍ വിരൂപാക്ഷപ്പ. മകന്‍ പിടിയിലായതിന് പിന്നാലെ വിരൂപാക്ഷപ്പ കെഎസ്ഡിഎല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് രാജി. ചന്നഗിരി മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് വിരൂപാക്ഷപ്പ. മകന്‍ പ്രശാന്ത് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവെറേജ് ബോര്‍ഡിലെ ചീഫ് അക്കൗണ്ടന്റുമാണ്.

പ്രശാന്ത് കൈക്കൂലി വാങ്ങുന്നതായി വ്യാഴാഴ്ച രാവിലെ ആണ് ഒരാള്‍ പരാതി നല്‍കിയത് എന്ന് ലോകായുക്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് പ്രശാന്തിന് വേണ്ടി ലോകായുക്ത സംഘം വല വിരിക്കുകയായിരുന്നു. പ്രശാന്തിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 1.7 കോടി രൂപയാണ് കണ്ടെത്തിയതെന്ന് ലോകായുക്ത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

Skin Care-മുഖക്കുരുവൊക്കെ എളുപ്പത്തിൽ കളയാം; പേര ഇല ഉപയോഗിക്കാം, ഇങ്ങനെ

എംഎല്‍എയായ അച്ഛന്റെ പേരിലായിരുന്നു പ്രശാന്ത് കൈക്കൂലി വാങ്ങിക്കൊണ്ടിരുന്നത് എന്നാണ് ലോകായുക്ത സംഘം സംശയിക്കുന്നത്. പ്രശാന്തിന്റെ ഓഫീസില്‍ നിന്നും കണ്ടെത്തിയ പണത്തിന്റെ ഉറവിടവും ലോകായുക്ത അന്വേഷിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ബിജെപി എംഎല്‍എ മഡാല്‍ വിരൂപാക്ഷപ്പ പ്രതികരിച്ചത്. സംഭവത്തെ കുറിച്ച് താന്‍ അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണ്. മകന്‍ നിലവില്‍ ലോകായുക്തയുടെ കസ്റ്റഡിയില്‍ ആയത് കൊണ്ട് സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ബിജെപി എംഎല്‍എ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+