Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്പി സഖ്യത്തെ പൊളിക്കാന്‍ നോക്കി ബിജെപി, അങ്ങോട്ടേക്ക് വരില്ലെന്ന് ആര്‍എല്‍ഡിയുടെ മറുപടി

ലഖ്‌നൗ: സമാജ് വാദി സഖ്യത്തിലെ പ്രശ്‌നങ്ങള്‍ മുതലെടുക്കാനിറങ്ങി ബിജെപി. രാഷ്ട്രീയ ലോക്ദളിനെ സഖ്യത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ബിജെപി. ഉത്തര്‍പ്രദേശില്‍ ജാട്ട് വോട്ടുകള്‍ അത്രയും പ്രധാനപ്പെട്ടതാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ബിജപി എംപി പര്‍വേശ് വര്‍മയാണ് ആര്‍എല്‍ഡിയെ സഖ്യത്തിലേക്ക് ക്ഷണിച്ചത്. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി തെറ്റായ വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹം അഖിലേഷ് യാദവിന്റെ എസ്പിയുമായി ചേര്‍ന്നിരിക്കുകയാണ്. തീര്‍ച്ചയായും ജാട്ട് വിഭാഗം ഇക്കാര്യത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണം. രാഷ്ട്രീയത്തില്‍ എപ്പോഴും ഒരുപാട് സാധ്യതകളുണ്ട്. ബിജെപിയുടെ വാതില്‍ എപ്പോഴും ആര്‍എല്‍ഡിഎക്ക് മുമ്പ് തുറന്നിട്ടിരിക്കുകയാണെന്നും പര്‍വേശ് വര്‍മ പറഞ്ഞു.

1

അതേസമയം ആര്‍എല്‍ഡി-എസ്പി സഖ്യം വലിയ രീതിയില്‍ പശ്ചിമ യുപിയില്‍ ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ജാട്ടുകള്‍ ബിജെപിയില്‍ നിന്ന് അകന്നതും കര്‍ഷക സമരവും വലിയ വെല്ലുവിളിയായി ബിജെപിക്ക് മുന്നിലുണ്ട്. മുസഫര്‍നഗറിലെ വര്‍ഗീയ കലാപത്തിന് ശേഷം ജാട്ടുകള്‍ ഇത്തവണയാണ് ശക്തിയായി തിരിച്ചുവന്നിരിക്കുന്നത്. നിലവില്‍ ബിജെപിക്കാണ് ജാട്ടുകളുടെ കോട്ടയില്‍ സ്വാധീനമുള്ളത്. മീറ്ററ്, സഹാരണ്‍പൂര്‍, മൊറാദാബാദ് മേഖലയിലെ പതിനാല് ജില്ലകളില്‍ അതിശക്തമായ സാന്നിധ്യമാണ് ജാട്ടുകള്‍. 71 സീറ്റുകളാണ് ഇവിടെയുള്ളത്. ഇതില്‍ 51 സീറ്റും ബിജെപിയുടെ കൈവശമാണ്. ഇത്തവണ പക്ഷേ ഈ സീറ്റുകള്‍ നിലനിര്‍ത്തുക ബിജെപിക്ക് വലിയ വെല്ലുവിളിയാണ്.

പര്‍വേശ് വര്‍മയ്ക്ക് മറുപടിയുമായി ജയന്ത് ചൗധരി രംഗത്ത് വന്നിട്ടുണ്ട്. താന്‍ ബിജെപി സഖ്യത്തിലേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഷക സമരം ആദ്യം ബിജെപി ഓര്‍മിക്കണം. എത്ര പേരാണ് ആ സമരത്തില്‍ കൊല്ലപ്പെട്ടത്. തന്റെ അടുക്കലേക്ക് ഒരു പ്രതിനിധിയെ ബിജെപി അയക്കാതിരിക്കുന്നതാണ് നല്ലത്. താനൊരിക്കലും ബിജെപിയില്‍ ചേരില്ല. ക്ഷണം ആദ്യം ഏഴുന്നൂറ് കര്‍ഷക കുടുംബങ്ങള്‍ക്കാണ് അയക്കേണ്ടത്. അവര്‍ക്കാണ് പ്രക്ഷോഭത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായത്. അവരെയാണ് ബിജെപി ക്ഷണിക്കേണ്ടതെന്നും ജയന്ത് ചൗധരി പറഞ്ഞു. അതേസമയം കഴിഞ്ഞ എട്ട് കൊല്ലത്തോളമായി ജാട്ടുകള്‍ക്കിടയില്‍ വലിയ സ്വാധീനം ബിജെപിക്ക് തന്നെയാണ്.

അതേസമയം ആര്‍എല്‍ഡി-എസ്പി സഖ്യത്തില്‍ ഇപ്പോള്‍ തന്നെ വിള്ളലുണ്ടായിട്ടുണ്ട്. പ്രധാനമായും മുസ്ലീം-ജാട്ട് തര്‍ക്കങ്ങള്‍ വീണ്ടും ഉടലെടുത്തിരിക്കുകയാണ്. ജാട്ടുകളുടെ സീറ്റുകള്‍ മുസ്ലീങ്ങള്‍ക്ക് നല്‍കിയെന്നാണ് പരാതി. ഇത് ബിജെപിക്ക് അനുകൂല സാഹചര്യമാണ്. 2013ലെ മുസഫര്‍നഗര്‍ കലാപത്തിന് ശേഷമാണ് യുപിയില്‍ ബിജെപി പിടിമുറുക്കിയത്. ഇത് ജാട്ടുകളും മുസ്ലീങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്നുണ്ടായതാണ്. ഈ ശത്രുത ബിജെപിക്ക് അനുകൂലമായി ജാട്ടുകള്‍ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്തു. ഇത്തവണയും അത്തരം പ്രശ്‌നങ്ങള്‍ ഉടലെടുത്തത് ജയന്ത് ചൗധരിക്ക് ആശങ്കയാണ്. നേരത്തെ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ സാമുദായിക ഐക്യമുണ്ടാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+