Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ എല്ലാവരും സഭയിലുണ്ടാവണം, അടിയന്തര കാര്യമാണ്, ലോക്‌സഭാ അംഗങ്ങള്‍ക്ക് നിര്‍ദേശവുമായി ബിജെപി!!

ദില്ലി: ലോക്‌സഭയില്‍ നാളെ നിര്‍ണായക ദിനം. നിരവധി ബില്ലുകള്‍ സഭയില്‍ നാളെ പാസാകുമെന്നാണ് സൂചന. എല്ലാ അംഗങ്ങളും ബിജെപി വിപ്പ് നല്‍കിയിരിക്കുകയാണ്. നാളെ ലോക്‌സഭയില്‍ ഉണ്ടാവണമെന്നാണ് നിര്‍ദേശം. വളരെ അടിയന്തര കാര്യമാണെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. നിര്‍ണായകമായ ബില്ലുകള്‍ സഭയില്‍ പാസാക്കാനുണ്ടെന്നും, അതിന്‍ മേല്‍ ചര്‍ച്ചകളും നടക്കുമെന്ന് ബിജെപിയുടെ ചീഫ് വിപ്പ് രാകേഷ് സിംഗ് പറഞ്ഞു. അതേസമയം പ്രതിപക്ഷം ശക്തമായി എതിര്‍ക്കാനാണ് സാധ്യത.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

1

അതേസമയം ബിജെപി ഏറ്റവും കാര്യമായി കാണുന്നത് ഫിനാന്‍സ് ബില്ലാണ്. ഇത് നാളെ പാസാക്കുമെന്നാണ് സൂചന. മോദി സര്‍ക്കാര്‍ വളരെ നിര്‍ണായകമായി കാണുന്ന കാര്യമാണ് ഫിനാന്‍സ് ബില്‍. നേരത്തെ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്ന് പണം എടുക്കാനായുള്ള ബില്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു. 117.16 ലക്ഷം കോടിയാണിത്. ആദായ നികുതിയിലൂടെയും കസ്റ്റംസ്, കേന്ദ്ര നികുതി എന്നിവയിലൂടെ ലഭിക്കുന്ന പണമാണിത്.

Recommended Video

cmsvideo
    BJP supports independent candidate in devikulam

    ബജറ്റിന്റെ മൂന്നിലൊന്ന് തുക ഇതിലൂടെ ലഭിക്കും. ഫിനാന്‍സ് ബില്‍ പാസായാല്‍ ബജറ്റ് നടപടികള്‍ പൂര്‍ത്തിയാവും. ധനബില്ലായിട്ടാണ് ഈ രണ്ട് ബില്ലുകളും അവതരിപ്പിക്കുന്നത്. അതുകൊണ്ട് രാജ്യസഭയുടെ അനുമതി ഈ ബില്ലിന് ആവശ്യമില്ല. ഇതോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാരണം ഇത് രാജ്യസഭയില്‍ മുടങ്ങി കിടക്കില്ലെന്ന് ഉറപ്പിക്കാന്‍ മോദി സര്‍ക്കാരിന് സാധിക്കും. രാജ്യസഭയില്‍ ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുക മാത്രമേ ഉണ്ടാവൂ. അതിന് ശേഷം ഇത് നടപ്പാക്കാനായി മടക്കി അയക്കും. ഫിനാന്‍സ് ബില്‍ അംഗീകരിച്ചാല്‍ അത് ഫിനാന്‍സ് നിയമമായി മാറും.

    കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

    അതേസമയം ഇന്‍ഷുറന്‍സ് ഭേദഗതി ബില്ലും നാളെ ലോക്‌സഭയില്‍ പാസാക്കാന്‍ ശ്രമിച്ചേക്കും. രാജ്യസഭ പാസാക്കിയതാണ് ഈ ബില്‍. നേരത്തെ ജമ്മു കശ്മീരുമായും പുതുച്ചേരിയുമായും ബന്ധപ്പെട്ട ബില്‍ വോട്ടെടുപ്പിലൂടെ പാസാക്കിയിരുന്നു. ഇതിന് പുറമേ ദില്ലിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലും സര്‍ക്കാര്‍ പാസാക്കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+