ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെയും ഭാര്യയെയും അക്രമികള്‍ കൊലപ്പെടുത്തി, പോലീസ് പറയുന്നത് ഇങ്ങനെ
റാഞ്ചി: ജാര്‍ഖണ്ഡില്‍ വീണ്ടും ബിജെപി നേതാവ് കൊല്ലപ്പെട്ടു. ഉപ ഗ്രാമത്തലവനായ നേതാവാണ് കൊല്ലപ്പെട്ടത്. ഇയാളെയും ഭാര്യയെയും കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ജാര്‍ഖണ്ഡിലെ മാവോവാദ മേഖലയായ കുന്തിയിലാണ് സംഭവം. അക്രമി സംഘം വീട്ടിലെത്തുകയും ഇയാളെയും ഭാര്യയെയും കുട്ടികളുടെ മുന്നില്‍ വെച്ച് വെടിവെച്ചിടുകയായിരുന്നു. ശീതള്‍ മുണ്ടയെന്നാണ് ഇയാളുടെ പേര്. കുദാപുര്ത്തി പഞ്ചായത്തിലെ ബിജെപിയുടെ ബൂത്ത് പ്രസിഡന്റാണ് മുണ്ട.

അതേസമയം കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബിജെപി നേതാക്കള്‍ കൊല്ലപ്പെടുന്നത്. ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീണ്ടും കൊല നടന്നിരിക്കുന്നത്. ഇതേ ജില്ലയില്‍ വെച്ചാണ് മുമ്പ് ബിജെപി നേതാവിനെ കൊലപ്പെടുത്തിയത്. മാഗോ മുണ്ടു എന്ന നേതാവിനെ മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊന്നിരുന്നു. ഇയാളുടെ മകനെയും ഭാര്യയെയും ഒപ്പം കൊലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കൊല നടന്നത്. എന്നാല്‍ ഗ്രാമവാസികള്‍ ഇക്കാര്യം അടുത്ത ദിവസമാണ് പോലീസിനെ അറിയിച്ചത്. കൊല നടക്കുമ്പോള്‍ ബിജെപി നേതാവിന്റെ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതുവരെ കൊലയില്‍ മാവോയിസ്റ്റുകളുടെ പങ്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച മൂന്ന് അക്രമികളാണ് വീട്ടിലെത്തിയതെന്ന് മുണ്ടെയുടെ മക്കള്‍ പറഞ്ഞു.
ശീതല്‍ മുണ്ട കുളം നിര്‍മിച്ചത് പ്രകാരം ഇവര്‍ക്ക് പണം നല്‍കാനുണ്ട്. എന്നാല്‍ അത് നല്‍കിയിരുന്നില്ല. അതാണ് കൊലയ്ക്ക് കാരണമെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. വെടിയൊച്ച കേട്ട് മുണ്ടയുടെ ഭാര്യ അലറി കരഞ്ഞതോടെ അക്രമികള്‍ ഇവരെയും വെടിവെച്ചിടുകയായിരുന്നു. രണ്ട് കുളങ്ങള്‍ മുണ്ട നിര്‍മിച്ചിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ഒരു സംഘം കമ്മീഷന് വേണ്ടി ഇയാള്‍ക്ക് പിന്നാലെയുണ്ടായിരുന്നു. മാവോയിസ്റ്റുകളോ അക്രമി സംഘമോ ആണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ബിജെപി നേതാക്കള്‍ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications